തലേന്നത്തെ ജോലി ക്ഷീണത്തിന്റെ ഉറക്ക് നല്ലോണം അലട്ടിയിരുന്നു... ഫ്രൈഡേ (24/03/17) ലീവിൽ ഒന്ന് മയങ്ങുന്ന നേരാണ് ചങ്ങായി വിളിച്ചുണർത്തിയത്... നീ പോരുന്നില്ലേ..... അപ്പോഴാ ട്രിപ്പിന്റെ കാര്യം മനസ്സിലേക്കോടിയത്... ചാടി എഴുന്നേറ്റ് കുളിച്ച് ഫ്രഷായി.. ട്രിപ്പിനുള്ള ഫുഡ്ഡും വെള്ളവും ബസ്സിലേക്ക് ഞങ്ങൾ കുറച്ചാളുകൾ ആനയിച്ചു... അപ്പോഴേക്കും രണ്ട് ഫുൾബസ്സിനുള്ള ഫാമിലികളും ബാച്ചിലേർസും വന്നുകൊണ്ടേയിരിക്കുന്നു..... സമയം കൃത്യം എട്ടിന് ഡ്രൈവർ ബസ്സ് സ്റ്റാർട്ട് ചെയ്ത് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.... ആദ്യം തന്നെ ഓരോ മിഠായിലൂടെ യാത്രക്കാർക്കെല്ലാം ഞങ്ങൾ മധുരം നൽകി...!! യാംബു...350+ km 3:30, 4 മണിക്കൂർ യാത്രകൊണ്ട് ലക്ഷകണക്കിൻ പൂക്കൾകൊണ്ട് പരവധാനി വിരിച്ച് ഗിന്നസ്ബുക്കിൽ കേറിയ ഫ്ലവർഷോ അതാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം.... വാട്സപ്പിലും ഫേസ്ബുക്കിലും കഴിഞ്ഞ പ്രാവശ്യത്തെ അതിന്റെ മനോഹര ദൃശ്യങ്ങൾ കണ്ടപ്പോഴേ മനസ്സിൽ കോറിയിട്ടതാ... അടുത്ത പ്രാവശ്യം അങ്ങോട്ട് യാത്ര തിരിക്കണമെന്ന്.
ജിദ്ധ എൈ.ഡി.സിയുടെ കീഴിലുള്ള
#യൂജെൻ ആണിതിന് കാർമികത്വം വഹിക്കുന്നത്..
കുറച്ച് ദൂരം താണ്ടിയപ്പോൾ എല്ലാവർക്കും ടോയ്ലറ്റിൽ പോയി ഫ്രഷാകാന് വേണ്ടി ബസ്സൊരു സ്ഥലത്ത് പത്ത് മിനിറ്റിന് പാർക്ക് ചെയതു... ശേഷം വീണ്ടും യാത്ര തുടർന്നു... ശേഷം യൂജെന്റെ വളണ്ടിയർമാർ ബ്രേക്ക്ഫാസ്റ്റിനുള്ള പാൽചായയും നെയ്യപ്പവും വിതരണം ചെയ്ത് തുടങ്ങിരുന്നു!
ശേഷം ഞങ്ങൾ പല ആളുകളും ജിദ്ദയുടെ പലഭാഗത്ത് നിന്ന് വന്നവരായിരുന്നു.. അത്കൊണ്ട് എല്ലാവരും പരിചയപ്പെടുക എന്നാശയം ഗെയ്ഡ് മുന്നോട്ടുവെച്ചു...... ഫ്രെണ്ട് സീറ്റ് മുതൽ ബേക്ക് സീറ്റ് വരെ ഓരോരുത്തര് അവരുടെ പേരും നാടും ജോലിസ്ഥലവും എല്ലാം പറഞ്ഞ് പരിചയപ്പെടലും കഴിഞ്ഞ്. അതോടെ പല കോണിൽ നിന്നും വന്ന ഞങ്ങൾ പെട്ടന്ന് സുഹൃത്തുക്കളായി!!
ചെറിയൊരു മയക്കം മയങ്ങിയപ്പോഴേക്കും ബസ്സ് യാംബുവുടെ ഒരു ഭാഗത്ത് എത്തി.... കടൽ നോക്ക്യാ കാണുന്ന രൂപത്തിൽ ഒരു പാർക്ക്...നല്ല പച്ചപുൽതകിട്ടിൽ സുന്ദരമായൊരു പാർക്ക് എല്ലാവരും അവിടെ ഇറങ്ങി! കുട്ടികൾ എല്ലാം ഓടികളിക്കാന് തുടങ്ങി...! അപ്പോഴേക്കും യുജെന്റെ ആളുകൾ ജുമുഅ നിസ്കാര പള്ളി അന്വേഷിച്ചു പോയി...! അവർ തിരിച്ച് വന്ന ശേഷം സ്ത്രീകൾക്കുള്ള നിസ്കാര സ്ഥലം അവിടെ കാണിച്ച് കൊടുത്ത് ഒരു ബസ്സിൽ പുരുഷ്യന്മാരെല്ലാം ജുമുഅ നിസ്കാരത്തിനായ് അടുത്തുള്ള ജുമുഅപള്ളിയിലേക്ക് തിരിച്ചു... ജുമുഅ നിസ്കാര ശേഷം ബസ്സിൽ കയറി ഞങ്ങൾ ആ പാർക്കിലേക്ക് തന്നെ തിരിച്ചു...! അപ്പോഴേക്കും എല്ലാവരുടേയും മുഖത്ത് വിശപ്പിന്റെ ഉൾനാളം വിളി കാണുന്നുണ്ടായിരുന്നു!
വളണ്ടിയർമാർ ബസ്സിന്റെ ഡിക്കിയിൽ നിന്ന് ബിരിയാണി ചെമ്പ് താങ്ങികൊണ്ട് വരുന്നത് കണ്ടപ്പോഴാണ് കുട്ടികളുടേയും മുതിർന്നവരുടേയും മുഖത്ത് ഒരു പുഞ്ചിരി വിടർന്നത്..!

ബിരിയാണിയുടെ ദമ്മ് ഞമ്മളെ പണ്ടാരി തന്നെ പൊട്ടിച്ച് ഓരോ പ്ലേറ്റിലേക്കും സപ്ലേ ചെയ്യാന് തുടങ്ങി.... ആ പാർക്കിന്റെ പലഭാഗത്ത് നിന്നും എല്ലാവരും സുപ്രയിലിരുന്നു കോഴിബിരിയാണി തട്ടി തുടങ്ങി...എല്ലാവരുടേയും മനസ്സും വയറും ഒരുമിച്ച് നിറഞ്ഞത് കണ്ടപ്പോൾ സംഘാടകർക്ക് സന്തോഷമായി...!
അവസാനമെത്തിയ ക്യാപ്റ്റന് നെജ്മൂ രണ്ട് മൂന്നീസായി ട്രിപ്പിനുള്ള ആളെയുണ്ടാക്കുന്ന തിരക്കിൽ ഫുഡ്ഡാനൊക്കെ മറന്നോയെന്ന് തോന്നുന്നു.. നേരെ വന്ന് വലിയ തൈരും പാത്രത്തിലേക്ക് ബിരിയാണി കൊട്ടി ഒരു തട്ടായിരുന്നു.. കനത്ത പോളിംഗോടെ നജ്മു ഒന്നാസ്ഥാനം കരസ്ഥമാക്കി 😜
അപ്പോഴേക്കും സമയം രണ്ടേ മുപ്പത് കഴിഞ്ഞിരുന്നു...
ഞങ്ങളുടെ അടുത്ത ലക്ഷ്യം യാംബു നീലക്കടലിലൊരു ബോട്ടിംഗായിരുന്നു... ബസ്സ് അവിടേക്ക് യാത്ര തിരിച്ചു.... എല്ലാവരും അവിടെയിറങ്ങി... ഒരുമണിക്കൂർ അല്ലെങ്കിൽ അരമണിക്കൂർ യാത്ര പത്ത് പതിനഞ്ച് പേരെ കൊണ്ട്പോകുന്ന ബോട്ടുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്! സമയം കുറവായത് കാരണം ഞങ്ങൾ എല്ലാവരും അരമണിക്കൂർ ടൈമോടുന്ന ബോട്ടായിരുന്നു സെലക്ട് ചെയ്തത്.. കുറച്ച് പേരുള്ള ഫാമിലികൾ മറ്റുഫാമിലികളെ കൂട്ടുപിടിച്ച് ഇഖാമ നമ്പർ ഫോമിൽ ഫിൽ ചെയ്ത് ബോട്ടിലേക്ക് യാത്ര തിരിച്ചു.. പത്ത് പേരെ കൊള്ളുന്ന ബോട്ടിന് 150sr ആണ് ചാർജ്.. ഓരോരുത്തർക്കും പതിനഞ്ച് റിയാൽ മാത്രമേ വരൂ..
ഫിലിപ്പീനകൾ ബോട്ടിൽ പോയി കടലില് വെച്ച് സിംപിളായി ചൂണ്ടലിട്ട് നല്ല വലുതും ചെറുതും ആയ മീനുകളെ പിടിക്കുന്നത് ഞങ്ങൾ നോക്കിയിരുന്നു.. നാട്ടിലൊക്കെ മണിക്കൂറുകളോളം ചൂണ്ടലിട്ടിട്ടും ഒരു നത്തോലിപോലും കിട്ടാത്ത ഞങ്ങൾക്ക് നല്ല രസമുള്ളൊരു കാഴ്ച്ചതന്നെയായിരുന്നത്.
ബോട്ടിൽ കേറാത്ത ആളുകൾ അതിന്റെ അപ്പുറത്തെ സൈഡിലുള്ള എക്സൈസ് പാർക്കിലേക്ക് നടന്നു... നോ സ്വിമിംഗ് എന്ന് ബോഡ് തൂക്കിയ സ്ഥലത്ത് കുറേ പേര് നീന്തുന്നത് കണ്ട്..... സമയം ലാഭിക്കാന് വേണ്ടി ബോട്ടിറങ്ങി വന്നവരോട് ഞങ്ങൾ അവിടെ പോയി കടലിൽ കുളിക്കാന് പറഞ്ഞു...! അപ്പോഴേക്കും പോലീസ് നിലവിളി ശബ്ദമിട്ട് അവിടെ എത്തിയിരുന്നു! അവര് കടലിലിറങ്ങിയവരെയെല്ലാം ഒരൊറ്റ ഹോണിൽ കരക്ക് കേറ്റിച്ചു ... പിന്നെ ഞങ്ങൾ ആദ്യമേ പ്ലാന് ചെയ്തിരുന്ന ചൈനാ ബീച്ചിലേക്ക് കുതിച്ചു.... അവിടെ എത്തിയപ്പോഴേക്കും സമയം നാലേപത്ത് ആയി..! അഞ്ച് മണിക്കാണ് ഞങ്ങൾ മെയ്നായിട്ട് വന്ന ഫ്ലവർ ഷോ കവാടം ഓപ്പൺ ചെയ്യുക...!
അത്കൊണ്ട് അതിന് മുമ്പ് ബീച്ചിൽ നിന്ന് കയറി ലക്ഷ്യസ്ഥാനത്തിലേക്കെത്താവായിരുന്നു ഞങ്ങളെ പ്ലാന്... നാലേമുക്കാൽ വരെ എല്ലാവരും ചൈനാബീച്ചിൽ നീരാടി.. ശേഷം അവിടെ തന്നെയുണ്ടായിരുന്ന ബാത്രൂമിൽ പോയി ഫ്രഷായി ബസ്സിലേക്ക് കറി സമയം അഞ്ചേ പത്ത് ആയപ്പോഴേക്കും ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തി കഴിഞ്ഞു... അടുത്ത് തന്നെ പാർക്കിംഗ് ഉണ്ടെങ്കിലും പോരുമ്പോൾ അത് ബുദ്ദിമുട്ടാകുമെന്ന് മനസ്സിൽ കണ്ട് ഡ്രൈവർ അവിടെ നിന്ന് കുറച്ച് അപ്പുറം ബസ്സ് പാർക്ക് ചെയ്തു... ബസ്സിൽ നിന്ന് ഇറങ്ങി ലക്ഷ്യത്തിലേക്ക് നടന്ന് നീങ്ങുമ്പോൾ ആരോ പറയുന്നത് കേട്ടു ബാച്ചിലേർസിനെ അകത്തേക്ക് കയറ്റി വിടില്ല എന്ന്.. ഒൺലി ഫാമിലി.... അപ്പോളേക്കും ജമാല്ക്കയെ പോലുള്ളവർ കൂട്ടത്തിൽ ഉള്ള കുട്ടികളെ കൈപിടിച്ച് നടക്കാന് തുടങ്ങി... (ഫാമിലിയാണെന്ന് അറിയിക്കാനുള്ള സൈക്കോ മൂവ്..) 😜
ഏകദേശം അടുത്തെത്തിയപ്പോഴേക്കും ആ കോംമ്പൗണ്ട് മതില് പേലെ മറച്ച് വെച്ച പുഷ്പങ്ങൾ ഞങ്ങളെ കണ്ണിനെ വല്ലാതെ ആകർഷിച്ചു.. അപ്പോ അതിനുള്ളിലെ പൂക്കൾക്ക് എന്ത് ഭംഗിയായിരിക്കുമല്ലേ.... അതായിരുന്നുമനസ്സിൽ..! സൗദിയുടെ നാനാ ദിക്കിൽ നിന്നും വന്ന നിരവധി അനവധി ആളുകൾ കൊണ്ട് അപ്പോഴേക്കും ആ റോഡുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു.... അവിടെ നിന്ന് തന്നെ എല്ലാവരും മൊബൈൽ ക്യാമറയിലും SLR ക്യാമറയിലും പൂക്കൾ പകർത്തുന്ന തിരക്കിലായിരുന്നു...
അപ്പോളും ഇത് വരെ വന്നിട്ട് ഉള്ളിലേക്ക് കയറ്റില്ലേ എന്ന ഭയമായിരുന്നു ഞങ്ങൾ ബാച്ചിലേർസുകൾക്ക്.... ഗേറ്റിനടുത്തെത്തിയപ്പോഴേണ്... അതാരോ പറഞ്ഞുണ്ടാക്കിയ കെട്ട് കഥയാണെന്ന് ഞങ്ങൾക്ക് മനസ്സിലായത്... അവിടെനിന്നും നേരെ ആ പൂന്തോട്ടത്തിന്റെ ഒരുഭാഗത്ത് നിന്നും അങ്ങിനെ കണ്ട് നടക്കാന് തുടങ്ങി... മനസ്സിനെ സന്തേഷത്തിലാഴ്ത്തുന്ന കാഴ്ച്ചകൾ തന്നെയായിരുന്നത്... ഇരുപത്തിനാല് വ്യത്യസ്ഥ പൂക്കൾ കൊണ്ട് കുറേ ലക്ഷം പൂക്കൾ വളർത്തിയാണ് ആ കാഴ്ച്ച ഞങ്ങൾക്കവിടെ ഒരുക്കിവെച്ചത്.Saudi Vsion 2030 എന്ന് എഴുതിവെച്ച രൂപത്തിലാണത്... മുകളിൽ നിന്ന് നോക്കിയാലത് ശരിയായി കാണാം.. ഞങ്ങളാ പൂക്കളെ ബാക്ക്ഗ്രൗണ്ടാക്കി കുറച്ച് സെൽഫിയും ഫോട്ടോസും എടുത്ത് ആ പൂക്കളുടെ ഭംഗിയും ആസ്വദിച്ച് മുന്നോട്ട് പോയി... ആ പൂക്കളുടെ സേഫ്റ്റിക്കായി ഒരു ബണ്ടും അതിന് പുത്ത് ഒരു അരടി അളവിൽ ഒരു റെഡ് ട്രാക്കും ഇട്ടിട്ടുണ്ട് അതിനെ ക്രോസ് ചെയ്താൽ അവിടെ നിൽക്കുന്ന വളണ്ടിയർമാർ ഞമ്മളെ വകഞ്ഞ് മാറ്റും.. എനിക്കവരിൽ നിന്ന് കുറേ പ്രാവശ്യം റെഡ് കാർഡ് കിട്ടി...😉 ഒരു മാസത്തോളം നിലനിൽക്കേണ്ട ആ പൂക്കളെ നിലനിർത്തൽ അവരെ ആവിശ്യമാണ്..! അത് കൊണ്ടാണതവർ കണിഷമായി പറയുന്നത്.!
ടിക്കറ്റെടുത്ത് ഉയർന്നൊരു സ്ഥലത്ത് കയറി അവിടെ വീക്ഷിക്കാം....! നാട്ടിലെ ബാങ്കിന്റെ മുമ്പിൽ നിരോധിച്ച നോട്ട് മാറാന് നിൽക്കുന്ന ക്യൂവിനേക്കാൾ വലിയ ക്യൂ അവിടെ ഉണ്ടായത് കാരണം അവിടേക്ക് ഞങ്ങൾ പോയില്ല...കുറച്ചപ്പുറത്ത് ടിക്കറ്റിന് ബട്ടർഫ്ലൈ ഗാർഡനിൽ കയറി നിരവധി പൂമ്പാറ്റകളെ വീക്ഷിക്കുന്ന കാഴ്ച്ച മറ്റൊരു മനോഹര കാഴ്ച്ചയാണ്. പൂന്തോട്ടത്തിന്റെ ഓപ്പോസിറ്റ് സൈഡ് മുഴുവന് കച്ചവട ഷോപ്പുകളാണ്.. ഒരുഭാഗത്ത് അവിടെ പൂത്ത് നിൽക്കുന്ന പൂക്കളുടെ തൈകളും വിത്തുകളും മറ്റു ചെടികളെല്ലാം വിൽക്കുന്നുണ്ട്.. ആവിശ്യകാർക്ക് അതെല്ലാം വാങ്ങി കൊണ്ട് പോകാം.. അതിനിടയിലാണ് ഒരു ഗ്ലാസ് ബോക്സിനുള്ളിൽ കിടക്കുന്ന ഒരു റോസ് ഞാന് ശ്രദ്ദിച്ചത്... മറ്റു റോസുകളിൽ നിന്ന് വ്യത്യസ്ഥമായൊരു റോസ് തന്നെയായിരുന്നത് അതിന്റെ മുകൾ ഭാഗത്തായി വെളുത്ത തിളങ്ങുന്ന പൊടി പിടിച്ച പോലെ കാണാം അപ്പോഴാണ് അതിന്റെ പേരും ഡിസ്ക്രിപ്ഷനും ഞാന് ശ്രദ്ദിച്ചത്... ഡയമണ്ട് റോസ് അതായിരുന്നു അതിന്റെ പേര്..!
അപൂർവ്വമായി ബെൽജിയത്തിൽ ഉണ്ടാകുന്ന ഒരു റോസാണെന്ന് എനിക്കതിൽ നിന്ന് വായിച്ചെടുക്കാന് പറ്റി.. അതിനടുത്ത് തന്നെ കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട് അവിടേക്ക് സമയകുറവ് മൂലം ഞങ്ങൾ കയറിയില്ല. പൂക്കളുടെ ഭംഗിയിൽ മതിമറന്ന് സമയം രണ്ട് മണിക്കൂർ പോയതറിഞ്ഞില്ല.... നാളെ രാവിലെ എല്ലാവർക്കും ഡ്യൂട്ടിയുള്ളത് കാരണം ഏഴര ആകുമ്പോഴേക്കും ജിദ്ധയിലേക്ക് തിരിക്കാന് ഞങ്ങളാദ്യമേ നിർദ്ദേശം വെച്ചിരുന്നു.. അത് പാലിച്ച് ഏഴ് മണിക്ക് ഞങ്ങൾ ബസ്സിലേക്ക്തിരിച്ചു... പോരുന്ന വഴിയിൽ ക്രൈനിൽ കയറി പ്രൊഫഷ്യണൽ ഫോട്ടോഗ്രാഫേസ് ഫോട്ടോയെടുക്കുന്ന കാഴ്ച്ചയും കണ്ട് ഞങ്ങൾ ബസ്സിലേക്ക് നടന്നു!.. ഒന്ന് രണ്ട് പേർ ലേറ്റായത് കാരണം ബസ്സ് തിരിക്കാന് എട്ട് മണിയായി.. അവിടെ നിന്നും പോരുന്ന വഴിയിൽ സൈഡാക്കി ഞങ്ങൾ മഗ്രിബും ഇശാഅും നിസ്കരിച്ച് ഒരു സുലൈമാനിയും അടിച്ച് ബസ്സിൽ കയറി യാത്ര തുടർന്നു....
ശേഷം യൂജെൻ ടീം കയ്യിൽ കരുതിയരുന്ന അസീറും (പാക്കറ്റ് ജ്യൂസ്) സാന്റ്വീച്ചും യാത്രക്കാർക്ക് എല്ലാവർക്കും നൽകി.... അതും കഴിച്ച് കുറച്ച് നേരം ബസ്സിന്റെ ഗ്ലാസിലൂടെ പുറത്തെ രാത്രികാഴ്ച്ചകൾ ആസ്വദിച്ചിരുന്നു പിന്നെ യാംബുയോട് വിടപറയുന്ന രീതിയിൽ പതിയെ എല്ലാവരും മയക്കത്തിലേക്ക് വീണു.... ഡ്രൈവറുടെ സമർത്ഥമായ ഡ്രൈവിംഗിലൂടെ മൂന്ന് മണിക്കൂർ കൊണ്ട് ഞങ്ങൾ ജിദ്ദയിൽ തിരിച്ചെത്തി.. ശേഷം എല്ലാവരും കൈ കൊട്ത്ത് സലാം പറഞ്ഞ് പിരിഞ്ഞു..

അനുഭവങ്ങളുടെ ഖനിയായ ഈ പ്രവാസ ജീവിതത്തിലെ ഈ യാത്ര വേറിട്ടൊരനുഭവവും മനസ്സിനൊരുപാട് കുളിർമ്മയേകുന്ന കാഴ്ച്ചകളും സമ്മാനിക്കുന്നതായിരുന്നു.....!
റിയാദ്, ദമാം, ജിദ്ദ മറ്റു സ്ഥലങ്ങളിലുള്ളവർക്ക് പോയി കണ്ട് ആസ്വദിക്കാന് പറ്റുന്നത് തന്നെയാണ് യാംബു ഫ്ലവർ ഷോ.... ഏപ്രീൽ എട്ട് വരെ അത് ഉണ്ടായിരിക്കും... നിങ്ങളുടെ സ്വന്തം കാറിലോ.. ബസ്സിലോ പോകാം...#team #ugen ##yanbuflowershow2k17
സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙💚💛💜💙💚💛💜💙💚💛💜💙💚💛💜