Saturday, December 1, 2018

ഒരു സന്തുഷ്ട കുടുംബജീവിതം !!


ചെറിയ അമ്മോന്റെ കല്ല്യാണം കഴിഞ്ഞ്  രാത്രി ഞാന് എന്റെ വീട്ടിലേക്ക് പോകാന് നിൽക്കുമ്പോഴാ അമ്മോന് പിറകിൽ നിന്ന് വിളിച്ചത്... മുങ്ങൽ നിർത്യാളാ... നാളെ ആ പന്തൽ അഴിച്ച് മദ്രസേന്നെടുത്ത ചെമ്പും ടേബിളും സ്റ്റൂളും കൊണ്ടോയീട്ട് പോയാ മതി...
അപ്പോ നാളെ ന്ക്ക് സ്കൂളിൽ പോകണ്ടെ...(ഒരു നൈസ് ജാഡ തള്ള്) അപ്പോഴാ വല്ല്യുമ്മച്ചി അടുക്കളേന്ന് വിളിച്ച് പറയുന്നത്... എന്നെ രണ്ട് മൂന്ന് വട്ടം മരിപ്പിച്ച് സ്കൂൾ കട്ടാക്കിയ മഹാന് പറയുന്നത് കേട്ടോ..
ചുളുവിൽ രണ്ട് ദിവസം സ്കൂൾ ലീവാക്കാന് ചാന്സ് നോക്കി നടക്കേനി ഞമ്മൾ.. അത് അമ്മോന് വാങ്ങിച്ച് തരുമെന്ന് കരുതിയില്ല..😉

അയ്കോട്ടെ.... ട്ടോ ..

അമ്മോന്: എന്നാ വേഗം പോയി നിസ്കരിച്ച് കിടന്നോ...

 ഞാന് കടന്നീനെ റൂമിൽ പോയി ഒർങ്ങിക്കോ സുബഹിക്ക് വിളിക്കും ഞാന്...

പുത്യേ പെണ്ണിനിം കെട്ടിപിടിച്ച് ഉറങ്ങ്ണ ഇങ്ങളല്ലെ രാവിലെ എണീക്ക.... നല്ല കഥായി...ന്നാ

പള്ളിയിൽ നിന്ന് അസ്സ്വലാത്തു ഖൈറും മിനന്നൗം.... എന്ന് കേൾക്കുമ്പോ എന്നെ ആരോ തോണ്ടുന്നു... പാതി ഉറക്കത്തിൽ എണീറ്റ ഞാന് ആളെ കണ്ട് ആകെ അന്തം വിട്ട് ആരാപ്പത്.... ശരിക്കും നോക്കിയപ്പോളാ ഇന്നലെ എന്റെ അമ്മായി ആയി അമ്മോന്റെ കെട്ട്യോളായി വല്ല്യുമ്മച്ചിന്റെ മരുമോളായി ഉമ്മച്ചിയുടെ നാത്തൂനായി വന്ന മണവാട്ടി ആണെന്ന് മനസ്സിലായത്..... ഇന്നലെ പുട്ടിയിട്ടത് കാരണം ആളെ മനസ്സിലായില്ല... :-D

രണ്ട് തോണ്ടൽ തോണ്ടി  അമ്മായി പോയപ്പോഴേക്കും ഞാന് മെല്ലെ വീണ്ടും കട്ടിലിലേക്ക് കിടന്നു.. ദേ വന്ന് വീണ്ടും പിടിച്ച് വലിക്കുന്നു ..
ഞാനപ്പോ അമ്മോന്റെ അവസ്ഥയാ ആലോചിച്ചത്.. പോത്ത്പോലെ കിടന്നുറങ്ങുന്ന അതിന്റെ തലേക്കൂടെ വെള്ളം പാർന്ന് കാണും .. കണ്ണും തിരുമ്മി മുറ്റത്തെ പൈപ്പിന് ചുവട്ടേക്ക് പല്ല് തേക്കാന് പോയപ്പോ... ചേറ്റടിന്മേൽ നനഞ്ഞ പൂച്ചയെ പോലെ അമ്മോന് താടിക്കും കയ്യും കൊട്ത്ത് ഇരിക്കുന്നു... എന്തേ കാക്കോ... ഇത്രെ പെട്ടന്ന് നീച്ചത്... അത്പ്പോ എന്നെ വിളിച്ചപ്പോ... അവളോട് ഞാനാ പറഞ്ഞത് നിന്നെകൂടി വിളിക്കാന്, നീയിപ്പോ അങ്ങിനെ സുഖായിട്ട് ഉറങ്ങണ്ട... ന്നാലും ന്റെ പഹയാ... ഇങ്ങക്ക് വേറാരിം കിട്ടീലെ കെട്ടാന്.  ഉറക്കപിരാന്തിൽ ഞാന് അമ്മോനോട് പറഞ്ഞു.... അപ്പോഴേക്കും പഴശ്ശിരാജയിൽ മമ്മുക്ക പറയുമ്പോലെ കമ്പനി പഴശ്ശിയുടെ യുദ്ദങ്ങൾ കാണാന് പോകുന്നേയൊള്ളൂ... അത്പേലൊരു വാക്ക് മൂപ്പത്തിയുടെ മുഖത്തെ എക്സ്പ്രഷനിൽ നിന്ന് വായിച്ചെടുക്കാനായി!
അമ്മായി ചിരിച്ചോണ്ട് വന്ന് രണ്ടാളും ഇനിയും പള്ളിയിൽ പോയില്ലേ.....എന്നു പറഞ്ഞതും അമ്മോനപ്പോഴേക്കും പള്ളീക്ക് ഓടൽ തൊടങ്ങി.... തിരിച്ച് വന്നപ്പോഴേക്കും... ജിലേബിം പാൽ ചായിം.. പുതിയ അമ്മായിയുടെ കൈകൊണ്ട്.....
അപ്പോ ഞാനമ്മോനോട് പതുക്കെ പറഞ്ഞ് ഒരു പെണ്ണ് കെട്ട്യാ ചായ കുടിക്കാം... ചോർ തിന്നാം... തുണിം കുപ്പായും അഴിച്ചിട്ട് കൊടുത്താ മതി... ഓൾ അലക്കി തരും ഇസ്ത്തിരി ഇട്ട് തരും... എന്ത് സുഖാലേ.. ഞാനും ഒന്ന് കെട്ട്യാലോ.. 😉  മുട്ടേന്ന് വിരിഞ്ഞില്ല.. അപ്പേഴേക്കും കെട്ട്... വല്ല്യുമ്മച്ചി ചെവിപിടിച്ച് തിരിച്ച് പറഞ്ഞു....
വേഗം കുട്ച്ചൂടി രണ്ടാളും... എന്നിട്ട്.. ടോബിളും സ്റ്റൂളും ചെമ്പും മദ്രസേക്ക് കൊണ്ടോയ്ക്കൂടി...

ഓരോ കാര്യത്തിനും അമ്മോനെ അമ്മായി തള്ളിവിടുന്നത് കണ്ട് ഞാന് അത്ഭുതപെട്ടു...

ഒരുവീട്ടിലും കാണാത്തൊരു കാഴ്ച്ചയായിരുന്നു.. അത്... പുതുതായി ഒരു കുടുംബത്തിലേക്ക് വന്ന പെണ്ണ് ഇത്ര സ്നേഹത്തോടെയും പക്വതയോടെയും പെരുമാറുന്നത്....

അതിന് കാരണവുമുണ്ട്.. അവരുടെ വീട്ടിൽ മൂന്ന് പെൺ മക്കളേയൊള്ളൂ...ഒരു ആങ്ങളയെ ആകുടുംബം ഒരുപാടാഗ്രഹിച്ചിരുന്നു എന്ന് എന്നോട് കാട്ടുന്ന സ്നേഹ പ്രകടനത്തിൽ നിന്നെനിക്ക് മനസ്സിലായി.... വീടിനടുത്തുള്ള പൊടിമില്ല് നോക്കി നടത്തിയാണ് ഉപ്പ അവരെ വളർത്തിയത്.... മൂന്ന് പേരെയും നല്ല രീതിയിൽ വിദ്യഭ്യാസം നൽകി .. അദ്യാപിക എന്നതായിരുന്നു അവരുടെ സ്വപ്നം അതവര് ഓരോരുത്തരും നേടിയെടുത്തു.. ഒര് കുടുംബത്തെ സ്നേഹത്തോടെ നോക്കി നടത്താന് സാധിക്കുന്നവർക്ക് പല വീടുകളിൽ നിന്നും വരുന്ന കുട്ടികളെ അച്ചടി പുസ്തകത്തിന് വെളിയിൽ നിന്ന് ആർജിച്ചെടുക്കേണ്ടുന്ന വിദ്യ പകർന്ന് കൊടുക്കാന് തീർച്ചയായും കഴിയും.. എന്ന് ഞാന് വിശ്വസിച്ചു.....

ഉഴപ്പനായിരുന്ന അമ്മോനെ ഈ അമ്മായി മാറ്റിയെടുക്കും എന്നന്റെ  മനസ്സ് പറഞ്ഞു........അൽഹംദുലില്ലാഹ്....

ഞങ്ങൾ മദ്രസയിൽ എല്ലാ സാധനങ്ങളും എത്തിച്ച് വീട്ടിലെത്യപ്പോ... കാണുന്ന കാഴ്ച്ചയും എന്റെ കുട്ടിത്വ മനസ്സിന് അത്ഭുതമുണ്ടാക്കുന്നതായിരുന്നു.. കാലിന് നടക്കാന് കൊർച്ച് ശേഷിക്കുറവുള്ള വല്ല്യുമ്മച്ചിയെ തോളിൽ പിടിച്ച് മുറ്റത്തുള്ള അടുക്കളയിലേക്ക് കൊണ്ട് വരുന്ന അമ്മായി എനിക്കെന്നും അത്ഭുതമായി.... ആങ്ങളമാരില്ലാത്ത അമ്മായിക്ക് ചെറിയ ഉടായിപ്പും കാട്ടി നടക്കുന്ന എന്നോടും വലിയ സ്നേഹമായിരുന്നു.... അന്ന് വൈകുന്നേരം അമ്മായിയുടെ വീട്ടിൽ നിന്ന് ഉമ്മയുടെ ഉപ്പയും വന്നു കൊറേ അലുവിം ബേക്കറിയും എല്ലാം കൊണ്ട്.. (അടുപ്പ്കാണൽ ചടങ്ങ്).. സ്നേഹ സംഭാഷണങ്ങൾ കഴിഞ്ഞ് ചായയും കടിയും കഴിച്ച് അവർ തിരിച്ച് പോയി... അവര് കൊണ്ട് വന്ന സാധനങ്ങൾ ഓരോന്നായി പൊളിച്ച് നോക്കി.. എല്ലാവരും ഒരുമിച്ചു കഴിച്ചു ...ഇത് വരെ ലഡുകണ്ടാ ഓടുന്ന അമ്മോനെ പിടിച്ച് അമ്മായി വായിലേക്ക് ലഡു ഇട്ട് കൊടുക്കുന്നത് കണ്ടപ്പേോ ഞാന് സന്തോഷത്തേടെ ചിരിച്ച്... ☺

രാത്രി എല്ലാവരും ഭക്ഷണം കഴിക്കാന് നേരം അമ്മോന് എന്തോ ആവിശ്യത്തിന് പുറത്ത് പോയതായിരുന്നു എനിക്കും വല്ല്യുമ്മച്ചിക്കും ഭക്ഷണം വിളമ്പി തന്ന് നിങ്ങൾ കഴിച്ചോളീ.. ഞാന് ഇക്ക വന്നിട്ട് ഒരുമിച്ച് കഴിച്ചോളാം.......
എന്നാ ഞാനും നിങ്ങളെയൊപ്പം കഴിച്ചോളാം എന്ന് പറഞ്ഞപ്പോ.... വേണ്ട നിനക്ക് നേരത്തെ സ്കൂളിൽ പോകണ്ടെ..... എന്ത് സ്കൂൾ.. എന്ന് ഞാന് പറഞ്ഞപ്പോ
അതും പറഞ്ഞ് ഇവിടെ നിൽക്ക്... സ്കൂളിൽ പോയില്ലെങ്കി പേരക്കന്റെ കൊമ്പ് കൊണ്ട് അമ്മോനോട് തല്ല് വാങ്ങിതരും ഞാന്, അമ്മായി ഒറ്റ പറച്ചിലാ.... പിറ്റ്യേന്ന് രാവിലെ ഞാന് എണീറ്റപ്പോ... എനിക്ക് ഉച്ചക്ക് കഴിക്കാനുള്ള ചോർ വാഴയിലയിൽ പൊതിയുന്ന അമ്മായിയെ ഞാന് കണ്ടു... വേഗം പല്ല് തേച്ച് പുട്ടും കടലിം ആ മേശമ്മൽ ഉണ്ട് അത് കഴിച്ചൂട്... അപ്പോഴേക്കും ഇക്കാനെ വിളിച്ച് ഞാന് നിന്നെ സ്കൂളിൽ ആക്കിതരാന് പറയാം.... പോകുമ്പോൾ... കുറേ മിഠായികൾ ഒരു കവറിൽ തന്ന് നിന്റെ ചങ്ങായ്മാർക്ക് കൊടുത്താളട്ടോ... എന്ന് പറഞ്ഞ് റ്റാ റ്റ പറയുന്ന അമ്മായിയെ ഞാന് കണ്ടു........

 ജീവിതത്തിൽ ആദ്യമായി അന്നാണ് ഞാന് മധുരമൂറുന്ന ഒരു ദാമ്പത്യത്തിന്റെ തുടക്കം കണ്ടത്... ആങ്ങളമാരില്ലാതെ പോയ പെങ്ങക്ക് ഒര് ആങ്ങളയെ കിട്ടുമ്പോഴുള്ള സന്തോഷം കണ്ടത്........
ഇന്നീ പ്രവാസത്തിലിരിക്കുമ്പോ വല്ല്യുമ്മച്ചിയുടെ വിവരങ്ങളന്വേഷിക്കാന് അമ്മോന്  വിളിക്കുമ്പോ..അമ്മായി ഫേൺ തട്ടി പറിച്ച് വാങ്ങി എന്റെ സുഖവിവരങ്ങൾ അന്വേഷിക്കും.... സന്തോഷങ്ങൾ എല്ലാ വിവരങ്ങളും എന്നോട് പറയും... മൂന്ന് മക്കളുടെ വിവരങ്ങൾ ഞാനങ്ങോട്ട് ചോദിക്കും.. അൽഹംദുലില്ലാഹ്.... അവരെന്നും ആ സന്തോഷത്തോടെ ജീവിക്കട്ടെ...... ♥

ഇങ്ങിനത്തെ ജീവിതങ്ങളിൽ കണ്ട ദാമ്പത്യമെന്നും മധുരമാണ്.... കൂടുംമ്പോ തീർച്ചയായും ഇമ്പമുള്ളതാകും ഓരോ കുടുംബവും അവിടുത്തെ സന്തോഷങ്ങളും..... അത് തീർച്ചയാണ്.... കേട്ടറിവിനേക്കാൾ അനുഭവിച്ചറിയുമ്പോ അത് സുകൃതമായി മാറും ♥

അനുഭവ ജീവിതങ്ങൾ ജീവിതത്തിന്റെ തിരകഥയായി മാറുന്നു...!!
എല്ലാ കുടുംബങ്ങളിലും സന്തോഷത്തിന്റെ പരിമളം വീശട്ടെ.....

സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙
💚💛💜💙💚💛💜💙💚💛💜💙💚💛💜

Thursday, July 5, 2018

പച്ചക്കണ്ണുള്ള അഫ്ഗാൻ പെൺകുട്ടി - ഷർബത് ഗുല

 


Steve Mccurry – Afghan Girl, Pakistan, 1984

1984-ൽ നാഷണൽ ജിയോഗ്രാഫിക് ഫോട്ടോഗ്രാഫർ സ്റ്റീവ് മക്വറി അഫ്ഗാനിസ്ഥാനിലേക്ക് പോയി, യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ രേഖപ്പെടുത്തി, അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു, അവയിൽ പലതും അഫ്ഗാൻ-പാക് അതിർത്തിയിലായിരുന്നു. അവിടെ വച്ച്, നാഷണൽ ജ്യോഗ്രഫിക്കിന്റെ ഏറ്റവും പ്രശസ്തമായ കവർ ഫോട്ടോഗ്രാഫുകളിലൊന്നായി മാറിയത് മക്കുറി എടുത്തു. തുടക്കത്തിൽ, മാസികയുടെ എഡിറ്റർ ചിത്രം ഉപയോഗിക്കാൻ ആഗ്രഹിച്ചില്ല, പക്ഷേ ഒടുവിൽ അഫ്ഗാൻ ഗേൾ എന്ന് വിളിക്കപ്പെടുന്ന ഒരു കവർ ചിത്രം പ്രസിദ്ധീകരിച്ചു. അതുല്യമായ പച്ച കണ്ണ് നിറമുള്ള ഒരു പെൺകുട്ടി, ലെൻസിലേക്ക് നേരിട്ട് നോക്കുന്ന ഫോട്ടോ, അഫ്ഗാൻ സംഘർഷത്തിന്റെയും ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ ബാധിക്കുന്ന പ്രശ്നങ്ങളുടെയും പ്രതീകമായി മാറി.

Sharbat Gula, the face of the Afghanistan tragedy

ഷർബത് ഗുല എന്ന പേരുമായി ഏത് മുഖവുമായി പൊരുത്തപ്പെടണമെന്ന് പലർക്കും അറിയില്ല, പക്ഷേ അവളുടെ ചിത്രം വളരെ ജനപ്രിയമാണ്. അഫ്ഗാനിസ്ഥാനിലെ ഒരു യുവ അഭയാർത്ഥി എന്ന നിലയിൽ, നാഷണൽ ജിയോഗ്രാഫിക് ഫോട്ടോഗ്രാഫർ സ്റ്റീവ് മക്കുറി അവളെ ഫോട്ടോയെടുത്തു. ഫോട്ടോഗ്രാഫർ പോലും തിരിച്ചറിയാത്ത പച്ച കണ്ണുള്ള പെൺകുട്ടിയുടെ ഈ ഫോട്ടോ അഫ്ഗാനിസ്ഥാൻ ദുരന്തത്തിന്റെ മുഖമായി. അഫ്ഗാൻ പെൺകുട്ടി എന്ന് ലളിതമായി പരാമർശിച്ചാൽ, നാഷണൽ ജിയോഗ്രാഫിക് മാസികയുടെ ഏറ്റവും തിരിച്ചറിയാവുന്ന ഫോട്ടോഗ്രാഫായി ഇത് മാറും. അഫ്ഗാൻ പെൺകുട്ടിയുടെ കണ്ണുകളിലേക്ക് നോക്കുകയും അവൾ ആ പ്രദേശത്തിന്റെ ചരിത്രം അറിയുകയും ചെയ്താൽ, പ്രതികൂല സാഹചര്യങ്ങളിൽ എതിർപ്പ് കാണാതിരിക്കാനാവില്ല.

Steve Mccurry – Sharbat Gula, Nasir Bagh Refugee Camp, Peshawar, Pakistan, 2002

മക്കറി ഷർബത് ഗുലയുടെ ഫോട്ടോ എടുത്തപ്പോൾ, അവൾ കൈകൾ കൊണ്ട് മുഖം മറച്ചു. ലോകം കാണാനും അവളുടെ കഥ അറിയാനും അവളുടെ മുഖം വെളിപ്പെടുത്താൻ അവളുടെ അധ്യാപകൻ അവളോട് പറഞ്ഞു.

The Afghan girl revisited: How Sharbat Gula was found many years later

അഫ്ഗാൻ പെൺകുട്ടിയുടെ ലോകമെമ്പാടുമുള്ള ജനപ്രീതിക്കൊപ്പം, ഷോട്ട് എടുത്ത് പതിനേഴ് വർഷങ്ങൾക്ക് ശേഷം അവളെ പിന്തുടരുന്ന ഒരു യാത്ര വന്നു. ചിത്രത്തിലെ പെൺകുട്ടിയായി പലരും സ്വയം അവതരിപ്പിച്ചു, പക്ഷേ യഥാർത്ഥ അഫ്ഗാൻ പെൺകുട്ടിയ്ക്ക് വികാരി ചൂണ്ടിക്കാണിക്കാൻ മക്കറിക്ക് കഴിഞ്ഞു. യഥാർത്ഥത്തിൽ, ഈ ഫോട്ടോ സമയബന്ധിതമായിരുന്നു, കാരണം പെൺകുട്ടിയുടെ ഫോട്ടോ എടുത്ത ക്യാമ്പ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. നാഷണൽ ജിയോഗ്രാഫിക് ക്രൂ നൂറുകണക്കിന് ആളുകളോട് സംസാരിച്ചു, ചിലർ പെൺകുട്ടി മരിച്ചുവെന്ന് പറഞ്ഞു. ഒരു മനുഷ്യൻ അവരുടെ ദൗത്യത്തിൽ ആശ്വാസം പകർന്നു - അയാൾക്ക് പെൺകുട്ടിയെ മാത്രമല്ല അവളുടെ സഹോദരനെയും അറിയാമായിരുന്നു. അപ്പോഴേക്കും അവൾ താമസിച്ചിരുന്ന പ്രദേശം അപകടകരമായതിനാൽ അവളെ അവരുടെ അടുക്കൽ കൊണ്ടുവരാൻ പോലും അവൻ തയ്യാറായിരുന്നു.

ഡിജിറ്റൽ ഐറിസ് അംഗീകാരം അവൾ ശരിക്കും അഫ്ഗാൻ പെൺകുട്ടിയാണെന്ന് സ്ഥിരീകരിച്ചു, നാഷണൽ ജിയോഗ്രാഫിക് അവൾക്കും അവളുടെ കുടുംബത്തിനും ഗുണം ചെയ്തു. രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ ഒരു മുഖത്തിന് ഇത്ര വേഗത്തിൽ പ്രായമാകാൻ കഴിയുമോ? മക്കറി ഞെട്ടിപ്പോയി, പക്ഷേ ദുരിതത്തിന്റെ യാഥാർത്ഥ്യം അതാണ്.



ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജ്.

ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് (Mithali Raj) പാഡഴിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം...