നിർണായകമായ ഒരു ഘട്ടത്തിൽ തന്റെ മനക്കരുത്തും നിശ്ചയദാർഢ്യവും കൊണ്ട് എനിക്ക് പ്രചോദനം ആയ വ്യക്തി എന്റെ അടുത്ത സുഹൃത്തായ റാഫിക്കയെ കുറിച്ച് പറയാം.
റാഫിക്കയെ ഞാന് ആദ്യമായി പരിചയപ്പെടുന്നത് 2016ൽ ജൂലൈ ആണ്....സൗദിയിലെത്തി ഒരുമാസത്തിന് ശേഷം.. ആൾ തമിഴ്നാട്ടുകാരനാണ്...!
അന്ന് ഒരു ജോലിയുടെ ഇന്റർവ്യൂ കഴിഞ്ഞ് റൂമിലേക്ക് വരുമ്പോഴാണ്... എന്റെ റൂമിനടുത്തുള്ള വീട്ടിന്റെ മതിലിന് പുറത്ത് ഒരാൾ ഇരിക്കുന്നു... മൂപ്പരുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ വിഷമം ഉള്ളതായി തോന്നി.. ഞാന് സലാം പറഞ്ഞ് പരിചയപ്പെട്ടു... ആൾ തമിഴനാണെങ്കിലും അത്യാവശ്യം നന്നായി മലയാളവും സംസാരിക്കുന്നുണ്ട്.. തമിഴ് പടങ്ങൾ കുറേ കണ്ടത് കൊണ്ട് മൂപ്പരുടെ തമിഴ് സംസരവും എനിക്ക് മനസ്സിലാക്കാന് പറ്റി...
ഞാനയാളോട് ചോദിച്ചു എന്ത് പറ്റി ഇക്കാ... അയാൾ പറഞ്ഞു.. എന്റെ ഉമ്മ ഇന്ന് മരിച്ച് പോയി ഞാന് ചോദിച്ചു: നിങ്ങൾ എന്നിട്ട് നാട്ടിൽ പോകുന്നില്ലേ.... മോനേ ഞാന് ഈ സൗദിയിൽ 23 വർഷമായി ഇപ്പോ രണ്ട് വർഷമായി ഈ വീട്ടിൽ ക്ലീനിംഗ് ജോലി ചെയ്ത് ജീവിക്കുകയാണ്..!.....
എനിക്ക് മൂന്ന് മക്കളാണ്... മൂന്നും പെൺമക്കൾ കഴിഞ്ഞ വർഷം എന്റെ മൂത്തമോളുടെ കല്ല്യാണമായിരുന്നു.. എന്റെ തുച്ഛമായ ശമ്പളം അവളെ കെട്ടിച്ച് വിടാന് തികയില്ലായിരുന്നു.. അത് കൊണ്ട് തന്നെ ഞാന് എന്റെ മുതലാളിയായ അറബിയുടെ കയ്യിൽ നിന്ന് കുറച്ച് കടം വാങ്ങിയിട്ടുണ്ട്.... പോരാത്തതിന് നാട്ടിൽ നിന്നും അത് വീട്ടാതെ എനിക്ക് ഇവിടെ നിന്ന് പോകാന് കഴിയില്ല... ഇക്കാ അത് പ്രശ്നമാക്കണ്ട ടിക്കറ്റിനുള്ള കാശ് നമുക്ക് തരപ്പെടുത്താം എനിക്ക്ജോലി ഒന്നും ആയിട്ടില്ല എന്റെ കൂട്ടുകാരോട് തരപ്പെടുത്താം എന്ന് പറഞ്ഞപ്പോൾ ആ മനുഷ്യന് പറയാ...
അത് വേണ്ട മോനേ.!!
എനിക്ക് ഇപ്പോ തന്നെ അത്യാവശ്യത്തിന് കടമുണ്ട് അതിനിടയിലേക്ക് ഇനിയൊരു കടം കൂടി....എനിക്ക് വരാന് കഴിയില്ല...ഞാന് വീട്ടിലേക്ക് വിളിച്ച് പറഞ്ഞിട്ടുണ്ട് മരണാന്തര കർമ്മങ്ങൾ നടത്തികോളാന്..... പിന്നെ കാണാം എന്ന് പറഞ്ഞ് ഞാനവിടെന്ന് പോന്നു..
പിറ്റേന്ന് ഞാന് അതിലൂടെ പോകുമ്പോൾ ഒരാൾ അയാളോട് സംസാരിക്കുന്നത് കണ്ടു അവർ പിരിഞ്ഞപ്പോൾ ഞാനാ സംസാരിച്ച വ്യക്തിയോട് പോയി സംസാരിച്ചു...അയാൾ ഒരു മലയാളിയാണ് അദ്ദേഹത്തിന് എന്താ പ്രശ്നം എന്ന് ചോദിച്ചു... എഡാ അയാളുടെ മൂത്ത മോളെ തന്നെ കെട്ടിച്ച് വിട്ടത് ഫുൾ കടം വാങ്ങിയിട്ടാ... ഇപ്പോ ഇതാ ആ കടം വീട്ടുന്നതിന് മുന്നെ അടുത്ത കുട്ടിയെ കെട്ടിക്കാന് ആയിണ്.... ആൾക്ക് മൂന്ന് പിജി ഡിഗ്രിയൊക്കെയുണ്ട്... പക്ഷേ അതിനൊത്ത ജോലിയൊന്നുമില്ല... പക്ഷേ അയാൾ എടുക്കാത്ത ഒരു ജോലിയും ഈ സൗദിയിൽ ഉണ്ടാകില്ല.... സെപ്റ്റിക്ക് ടാങ്ക് ക്ലീനിംഗ്, ഹോട്ടൽ ക്ലീനിംഗ്, സപ്ലയർ, ഡ്രൈവിംഗ് കൺസ്ട്രക്ഷന് വർക്ക്സ്, ടാക്സി ഡ്രൈവിംഗ്..ഒട്ടകത്തെ നോക്കൽ, ഒരു വിദ്യഭ്യാസം പോലും ഇല്ലാത്തവർ ചെയ്യുന്ന പണിയാണ് അദ്ദേഹം ചെയ്യൽ... അതൊക്കെ സന്തോഷത്തോടെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അയാളോട് ബഹുമാനം തോന്നി.... ഇപ്പോ വല്ല ഓവർ ടൈം പണിയുംകിട്ടോന്നാ എന്നോട് ചോദിച്ചത്.. എന്ന് ആ ആൾ പറഞ്ഞപ്പോൾ അയാളെ അത്രപോലും കോളിഫികേഷന് ഇല്ലാത്ത ഞാന്, ഞാന് പഠിച്ച ജോലി കിട്ടാതെ എനിക്ക് ഒരു പണിയും വേണ്ട എന്ന് വാശിപിടിച്ചിരുന്ന എന്റെ വാശിയൊക്കെ പോയി... ഞാനെന്ത് പണിയും ചെയ്യും എന്ന സ്ഥിതിയിലേക്ക് വന്നു... ഏത് ജോലിക്കും അതിന്റെതായ മഹത്വമുണ്ട് എന്ന് പറഞ്ഞ്കേട്ടിട്ടുണ്ട് ഒരുപാട് .. അത് ശരിക്കും അനുഭവിച്ചത് ഈ മനുഷ്യനിൽ നിന്നാ....... ഞാന് ചെയ്യാന് മടിച്ചിരുന്ന പല ജോലിയും ചെയ്യാന് എന്നെ മുന്നോട്ടിറക്കിത് ആ മനുഷ്യന്റെ ജീവിതമാണ്... നിങ്ങളോടെന്നും ഞാന്കടപ്പെട്ടിരിക്കും റാഫിക്കാ.... ജീവിതത്തില് വലിയ മിറാക്കിൾ ഒന്നും നടന്നിട്ടില്ലെങ്കിലും ഈ മനുഷ്യന്റെ ജീവിതം എന്റെ ലൈഫിൽ സംഭവിച്ച പല കൊച്ചു മിറാക്കിൾ ന്റെയും ഊർജമാണ് 💝
സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙💚💛💜💙💚💛💜💙💚💛💜💙💚💛💜