Saturday, October 10, 2020

മൊയ്തു കിഴിശ്ശേരി 💚



അത്യപൂർവ്വമായ യാത്രയുടെയും യാത്രാനുഭവങ്ങളുടെയും ഇതിഹാസ യാത്രികൻ മൊയ്തു കിഴിശ്ശേരി യാത്രയായ്.

ഓരോ കിഴിശ്ശേരിക്കാരനും ഞാന് കിഴിശ്ശേരിക്കാരൻ ആണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നത് ചുരുക്കം ചില വ്യക്തികൾ കാരണമാണ്. അതിൽ മുന്നിൽ നിൽക്കുന്ന ഒരാളാണ് മൊയ്തുക്ക.

കുഴിമണ്ണ ഇസ്സത്ത് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ കേട്ടിരുന്ന പേരായിരുന്നു 'മൊയ്തു കിഴിശ്ശേരി' മൊയ്തുവുന്റെ യാത്രകൾ, യാത്രാനുഭവങ്ങൾ...

ഇതെല്ലാം അധികവും ഞങ്ങളോട് പങ്ക് വെച്ചിരുന്നത് അദ്ദേഹത്തിന്റെ മകൻ തന്നെയായിരുന്നു #നാദിർഷ കൂടെപഠിച്ച കൂട്ടുകാരൻ..

ഏതെല്ലാം പേരുകൊണ്ട് മൊയ്തുക്കയെ വിശേഷിപ്പിക്കണം എന്നറിയില്ല... വിദ്യാർത്ഥി, യാത്രികൻ, ലേഖകൻ, സൈനികൻ, കലാകാരൻ.... അങ്ങിനെ തുടങ്ങി ഒരുപാട് വേഷങ്ങളിൽ അദ്ദേഹം ഇന്ന് വരയുള്ള കാലയളവിൽ ജീവിച്ച് തീർത്തു.

അതിനെല്ലാം അപ്പുറം സ്നേഹനിധിയായ ഒരു ഭർത്താവായിരുന്നദ്ദേഹം, പ്രിയകൂട്ടുകാരന്റ ഉപ്പയായിരുന്നദ്ദേഹം, നാട്ടുകാരായ ഞങ്ങൾക്ക് പ്രിയപ്പെട്ട മൊയ്തുക്കയായിരുന്നദ്ദേഹം

പാഠ്യേതര വിഷയത്തിന്റെ ഭാഗമായുള്ള സ്റ്റാമ്പ്/നാണയ ശേഖരണങ്ങൾ കളക്ട് ചെയ്ത് ഉണ്ടാക്കാന് പറയുമ്പോ ഞാനൊക്കെ കേട്ടിട്ടുപോലുമില്ലാത്ത രാജ്യങ്ങളിലെ നാണയങ്ങളും സ്റ്റാമ്പുകളുമല്ലാം അദ്ദേഹത്തിന്റെ മകൻ നാദിർഷയുടെ കളക്ഷനിൽ നിന്നാണ് ആദ്യമായി കണ്ടതും കേട്ടതും.

അങ്ങിനത്തെ പലതും നേരിട്ട് കാണാന് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരിക്കെ അവന്റെ വീട്ടിലേക്ക് പോയി നേരിട്ട് കണ്ട് അത്ഭുതപ്പെട്ടു.

നീണ്ടയാത്രകളിൽ നിന്ന് അദ്ധേഹം ശേഖരിച്ച വിസ്മയങ്ങളുടെ വലിയൊരു കളക്ഷന് തന്നെയായിരുന്നവിടെ.

വീട് തന്റെ ജീവതിയാത്രകൾ വെച്ച് മ്യൂസിയമാക്കിയ ഒരാൾ.

ചുമരിലും റേക്കിലും യാത്രകളിലെ അനുഭവകുറിപ്പുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.. ഒരുപാട് പുസ്തകങ്ങൾ, യാത്രയിലുടനീളം അദ്ദേഹം നേരിട്ട, അനുഭവിച്ച സന്തോഷത്തിന്റെ പരീക്ഷണങ്ങളുടെയും ഒക്കെ ഒരു നേർസാക്ഷ്യമാണ് അദ്ദേഹം എഴുതിയ ആറോളം പുസ്തകങ്ങൾ. അതുമുണ്ടവിടെ, കൂടാതെ വിശാലമായ നാണയ/കറൻസി ശേഖരണങ്ങൾ, സ്റ്റാമ്പ് ശേഖരണങ്ങൾ, പാട്ടുപെട്ടി അങ്ങിനെ ഒരുരാപാട് അമൂല്യ ശേഖരണങ്ങളുടെ കലവറയാണദ്ദേഹത്തിന്റെ വീട്.

പലതും ഇന്ന് സർക്കാരിന് കൈമാറി, കൊണ്ടോട്ടി മോയിൻകുട്ടിവൈദ്യർ സ്മാരകത്തിൽ പ്രദർശനത്തിന് വെച്ചിരിക്കുകയാണ്.

വീടിന് മുറ്റത്തൊരുക്കിയ തുർക്കി ഗാർഡന് വീട്ടിലേക്ക് പുതുതായി കടന്ന് വരുന്നവർക്ക് മനസ്സിന് കുളിർമ്മയേകുന്ന കാഴ്ച്ചയാണ്.

യാത്രകളെ ഇഷ്ടപ്പെടാത്തവർ അദ്ദേഹത്തെ അടുത്തറിഞ്ഞാൽ വായിച്ചാൽ ഇഷ്ടപ്പെട്ടുപോകും ആ വലിയ മനുഷ്യന്റെ വലിയ അനുഭവങ്ങൾ അറിഞ്ഞാൽ വായിച്ചാൽ..

യാത്ര കേവലമൊരു ആസ്വാദനം മാത്രമല്ല ത്യാഗം കൂടിയാണെന്ന് പറഞ്ഞ് പഠിപ്പിച്ചത് മൊയ്കുക്കയാണ്.

നാലാംക്ലാസ് വരെയുള്ള പഠനം തന്റെ പത്താം വയസ്സിൽ തുടങ്ങിയ യാത്ര.. ഇന്നത്തെപോലെ ഗൂഗിൾ മാപ്പും മറ്റും യാത്രമാർഗ്ഗങ്ങളൊക്കെ കിട്ടാത്ത അറുപതുകളിൽ ആ വലിയ മനുഷ്യൻ ലോകം കാണാനും അറിയാനും ഇറങ്ങിതിരിച്ചു.. യാത്രകളോടുള്ള  അതിയായ പ്രണയം ക‌ാരണം.
43രാജ്യങ്ങൾ സഞ്ചരിച്ച യാത്രികൻ.

എല്ലാ അന്താരാഷ്ര നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള 

അദ്ദേഹത്തിന്റെ നാടോടി ജീവിതം 

എക്കാലവും  ഒരത്ഭുതമായി നിലനിൽക്കും.

1969ൽ തന്റെ പത്താം വയസ്സിൽ മൊയ്തു കിഴിശ്ശേരി  തുടങ്ങിയ സഞ്ചാരമാണ് ഇന്ന് അവസാനിച്ചത്

നാലാം ക്ലാസ് വരെ പഠനം.

1978 ൽ 

അഫ്ഗാൻ മുജാഹിദുകൾക്കൊപ്പം ഗറില്ലാ യുദ്ധത്തിൽ

1979 ൽ ഇറാനിൽ ജുംഹരി മിലിറ്ററിയിൽ പഠനം.

ഇറാന്റെ സൈനികനായി ഇറാൻ ഇറാഖ് യുദ്ധമുന്നണിയിൽ

1980 ൽ ഇറാനിലെ ഇന ഏജൻസിയുടെ റിപ്പോർട്ടർ

1981 ൽ ഇസ്തംബൂളിൽ ചരിത്രം ഭാഷ കാലിഗ്രാഫി പഠനം.

1982 ൽ തുർക്കിയിലെ മില്ലി കസത്ത ദിനപത്രത്തിലെ ലേഖകൻ

പിന്നീട് ടൂറിസ്റ്റ് ഗൈഡ്

1983 ൽ ബാഗ്ദാദ് യൂനിവാഴ്സിറ്റിയിൽ ചരിത്ര പഠനം

പിന്നീട് ഇറാഖിന്റെ ചാര സംഘടനയിൽ

1984 ൽ നാട്ടിലേക്ക് മടക്കം.

1989 ൽ മുപ്പതാം വയസ്സിൽ വിവാഹം.

1990 ൽ വീണ്ടും രാജ്യാന്തര സഞ്ചാരം

ഏഷ്യ യൂറോപ്പ് ആഫ്രിക്ക  എന്നീ വൻകരകളിലൂടെ  അദ്ദേഹം നടത്തിയ  ത്രസിപ്പിക്കുന്ന അനുഭവങ്ങളിൽ ചിലതല്ലാം ചേർത്തു വച്ച് 

പുസ്തകങ്ങളാക്കിയിട്ടുണ്ട്.

ലിവിംഗ് ഓൺ ദി എഡ്ജ്

സൂഫികളുടെ നാട്ടിൽ

ദൂർ കെ മുസാഫിർ

ദർ ദെ ജുദാ ഇ

മരുഭൂ കാഴ്ചകൾ

തുർക്കിയിലേക്കൊരു സാഹസികയാത്ര

എന്നിവ അതിൽ പ്രസിദ്ധമാണ്.

പ്രവാസിയാകുന്നതിന് മുമ്പ് സുഹൃത്തിന്റെ കല്ല്യാണത്തിൽ വെച്ചാണ് അദ്ദേഹത്തിന് അസുഖമാണെന്ന് അറിയുന്നത്. അന്ന് തന്നെ ഞങ്ങൾ രണ്ട് മൂന്ന് കൂട്ടുകാർ അദ്ദേഹത്തെ കാണാന് പോയി കുറച്ച് സമയം അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. പുഞ്ചിരിയോടെ പലതും ഞങ്ങളോട് അദ്ദേഹം പങ്കുവെച്ചു...അന്ന് സലാം പറഞ്ഞ് പിരിഞ്ഞത‌ാണ്... പിന്നീട് സുഹൃത്തിലൂടെ അദ്ദേഹത്തെ അറിയലുണ്ടായിരുന്നു...

ഇന്ന് അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടപ്പോൾ മനസ്സാകെ എന്തോ പോലെ ആയി.

1969ൽ തന്റെ പത്താം വയസ്സിൽ മൊയ്തു കിഴിശ്ശേരി  തുടങ്ങിയ സഞ്ചാരമാണ് ഇന്ന് അവസാനിച്ചത്.

മൊയ്തു കിഴിശ്ശേരിയെന്ന 

അസാധാരണ സഞ്ചാരിക്ക് പ്രണാമം

നാഥൻ പാരത്രീക ജീവിതം സന്തോഷത്തിലാക്കികൊടുക്കട്ടെ.

© നിയാസ് പന്തപ്പിലാൻ
💙
💚💛💜💙💚💛💜💙💚💛💜💙💚💛💜

Wednesday, July 1, 2020

മൂത്തോൻ ❣️

എന്നെ സംബന്ധിച്ച് ഇതിലും മികച്ചൊരു മലയാള സിനിമ, അല്ല ഇന്ത്യൻ സിനിമ ഈ അടുത്തൊന്നും ഇറങ്ങിയിട്ടില്ല, ഞാൻ കണ്ടിട്ടുമില്ല... അത്രയും മികച്ചൊരു സിനിമ.



എരിവും പുളിവും ചേർന്ന മസാല സിനിമകളെക്കാളുപരി ഒരുപക്ഷേ,​ വളരെ കുറച്ചുപേർക്ക് മാത്രം അറിയാവുന്ന കാമാത്തിപുര എന്ന ചുവന്ന തെരുവിലെ ജീവിതത്തെ ശക്തമായി അടയാളപ്പെടുത്തുന്നുണ്ട് മൂത്തോൻ.
ജീവിതം തേടി മുംബൈയിലെത്തിയ സ്ത്രീകളടക്കമുള്ള പലരും പിന്നീടൊരു 'ജീവിതം' കണ്ടെത്തിയതും ഈ ചുവന്ന തെരുവിലാണെന്നത് വിസ്‌മരിക്കാനാകാത്ത സത്യമാണ്.

മലയാളത്തിന് സഹോദര ബന്ധമുള്ള ലക്ഷദ്വീപിൽ നിന്ന് മുംബൈ എന്ന മഹാനഗരത്തിലേക്ക് സിനിമ സഞ്ചരിക്കുമ്പോൾ ജീവിതയാഥാർത്ഥ്യങ്ങളെ അപ്പാടെ പകർത്താനുള്ള സംവിധായികയുടെ ത്വരയും ചിത്രത്തിലൂടനീളം കാണാം
 
അതിനാലാണ് സിനിമ ഇത്രയും വൈകാരികമായി പ്രേക്ഷകന് അനുഭവപ്പെടുന്നതും.
സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങളായ അക്ബറും (ഭായ്)​ മുല്ലയും സിനിമയെ ബാലൻസ് ചെയ്യിക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
കാമാത്തിപുരയുടെ നേർചിത്രം ഇതിനോടകം പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഗീതു തന്റേതായ രീതിയിലാണ് അതിനെ സമീപിച്ചിരിക്കുന്നത്.

പ്രേക്ഷകർക്ക് ഒരുപാട് കാര്യങ്ങൾ വ്യാഖ്യാനിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഗീതുവും അനുരാഗ് കാശ്യപും ചേർന്നൊരുക്കിയിരിക്കുന്ന തിരക്കഥ.

നിവിൻ പോളി എന്ന നടനെക്കുറിച്ച് മലയാളി പ്രേക്ഷകർക്ക് ഒരു സങ്കൽപമുണ്ട്. വടക്കൻ സെൽഫി, പ്രേമം എന്നിവയിൽ കണ്ട ചോക്ലേറ്റ് പയ്യനെയോ ആക്‌ഷൻ ഹീറോ ബിജു, മിഖായേൽ, കൊച്ചുണ്ണി എന്നിവയിൽ കണ്ട ആക്‌ഷൻ താരത്തെയോ ഈ നിവിൽ പോളിയിൽ കണ്ടെത്താനാകില്ല. കണ്ണുകൾ കൊണ്ടും ശരീരഭാഷ കൊണ്ടും വൈകാരിക സംവേദനം നടത്തുന്ന നിവിൻ പോളിയുടെ അഭിനയം ആരെയും അതിശയിപ്പിക്കും.
തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിൽ നിവിന്റേത്.

മയക്കുമരുന്നിനും ലഹരിക്കും അടിമയായ ഭായിയുടെ കഥാപാത്രത്തെ അത്രയേറെ പരുക്കനായാണ് ഒരുക്കിയിരിക്കുന്നത്
അതിലും പരുക്കനായി നിവിൻ അതിനെ സ്ക്രീനിലെത്തിച്ചിരിക്കുകയും ചെയ്യുന്നു.

മുല്ലയുടെ വേഷത്തിലെത്തുന്ന സഞ്ജന ദിപും അസാദ്ധ്യമായ അഭിനയമികവാണ് പ്രകടിപ്പിക്കുന്നത്
 പുതുമുഖ താരത്തിന്റെ പതർച്ചയൊന്നുമില്ലാതെ സ്ക്രീനിലെത്തുന്ന സഞ്ജനയുടെ കണ്ണുകളിൽ അരക്ഷിതത്വത്തിന്റെയും ഭയത്തിന്റെയും നിഴലാട്ടം ശക്തമായി തന്നെ കാണാം. അമീർ എന്ന ഊമയായ യുവാവിനെ അവതരിപ്പിച്ച റോഷൻമാത്യൂവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്
 
ചിത്രത്തിലെ നായികാവേഷം അവതരിപ്പിക്കുന്ന ശോഭിതാ ധുലിപാല, ശശാങ്ക് അറോറ, ദിലീഷ് പോത്തൻ എന്നിവരുടെ അഭിനയവും എടുത്തുപറയേണ്ടതാണ്.

കാമാത്തിപുരയിലെ കുടിൽ ജീവിതങ്ങളുടെ നേർക്കാഴ്ചയെ വൈകാരികതയോടെ രാജീവ് രവി തന്റെ ക്യാമറ കണ്ണ്കൊണ്ട് പകർത്തുമ്പോൾ പ്രേക്ഷകർക്ക് അതൊരു ദൃശ്യവിരുന്ന് കൂടിയായി മാറുകയാണ്.

ശരീരത്തിന്റെ അതിര്‍ വരമ്പുകൾ ഭേദിച്ചു കൊണ്ട്, യാഥാസ്ഥിതികതയെ ചോദ്യം ചെയ്യുന്ന ബന്ധങ്ങളെ സമൂഹം ഇരുട്ടിലേക്ക് തള്ളി വിടുന്നത് എങ്ങനെ എന്നതിന്റെ ഭയപ്പെടുത്തുന്ന ആവിഷ്കാരമാണ് 'മൂത്തോന്‍'

പ്രേക്ഷകരുടെ എല്ലാ അനുമാനങ്ങളും ഈ സിനിമ മാറ്റിമറിക്കും. തെല്ലൊരു ആശ്ചര്യമാകും സിനിമ കഴിഞ്ഞ് ഇറങ്ങുന്നവരുടെ മനസ്സിലുണ്ടാകുക. അടി, ഇടി തമാശ, പ്രണയം എന്നിവയുടെ പതിവ് കോമേഴ്സ്യൽ ചേരുവകൾ ഇല്ലെങ്കിലും ഒരു സിനിമാപ്രേമിക്ക് ആസ്വദിക്കാവുന്ന എല്ലാ ചേരുവകളുമുള്ള കലാമൂല്യമുള്ളൊരു ചിത്രമാണ് മൂത്തോൻ.

ഗീതു മോഹൻദാസ് നിങ്ങളിവിടെ അത്ഭുതം സൃഷ്ടിക്കുകയാണ്...നിവിൻ എന്ന നടനെ ഇതിന് മുന്നെ ആരും ഇത്രയും നന്നായി കാണിച്ചിട്ടില്ല... തന്റെ കഴിവ് പുറെത്തെടുക്കാന്  അവസരം കൊടുത്തിട്ടില്ല എന്ന് പറയുന്നതാകും ശരി... അർഹത എന്ന വാക്കിന് ആ അർത്ഥം  ഉണ്ടെങ്കിൽ ഈ പ്രാവശ്യത്തെ നാഷണൽ അവാർഡ് നിവിൻ എന്ന നടനുള്ളതായിരിക്കും. ❣️
4.5/5

© നിയാസ് പന്തപ്പിലാൻ
💙
💚💛💜💙💚💛💜💙💚💛💜💙💚💛💜

Saturday, June 6, 2020

Black Lives Matter

എനിക്ക് ശ്വാസം മുട്ടുന്നു...


നിങ്ങളുടെ കാൽ മുട്ടുകൾ എൻ്റെ കഴുത്തിലാണ്, എനിക്ക് ശ്വാസം മുട്ടുന്നു, യുഎസിൽ പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങേണ്ടി വന്ന ജോർജ്ജ് ഫ്ലോയ്ഡ് എന്ന മനുഷ്യൻ ജീവന് വേണ്ടിയുള്ള അവസാന തുടിപ്പിൽ പറഞ്ഞതാണ്. ഇപ്പോൾ ജോർജ്ജ് ഫ്ലോയ്ഡിൻ്റെ പേരിൽ അമേരിക്കയിൽ അലയടിച്ചയരുന്ന കറുത്ത വംശജരുടെ ശബ്ദം എത്ര കാലങ്ങളായി ആ തെരുവുകളിൽ ഉയർന്നു കേൾക്കുന്നതാണ് ഇതിനിടയിൽ എത്ര തവണ വെളുത്ത വംശജരുടെ തോക്കിനും, അധികാരത്തിൻ്റ വെളുത്ത മുഷ്ടികൾക്കും ഇടയിൽ ശബ്ദം ഉയർത്താൻ കൂടി അവസരം ഇല്ലാതെ എത്ര ജീവനുകൾ പൊലിഞ്ഞു പോയി, അതിൽ ഒടുവിലത്തെ പേര് മാത്രമാണ് ജോർജ്ജ് ഫ്ലോയ്ഡ്. 



People chant slogans and hold placards, as they demonstrate in Nantes during a 'Black Lives Matter' worldwide protests against racism and police brutality. France 

Riot police protect the statue of Belgium's King Leopold II during an anti-racism protest in Brussels.

Police use pepper spray on protesters during a Black Lives Matter demonstration in Stockholm, Sweden, which took place in solidarity with protests raging across the USA.

Protesters gather during a demonstration in Parliament Square in London over the death of George Floyd, a man who died after being restrained by police officers in the USA.

Demonstrators block the road as they gather outside the US Embassy in London to protest the death of George Floyd.

Houston police chief Art Acevedo and Charlene Davis embrace after Davis prayed for him as she stood in line at a public visitation for George Floyd, USA.

Some 4,000 New Zealand protesters demonstrate against the killing of Minneapolis man George Floyd in a Black Lives Matter protest in Auckland.

People gather in Barcelona, Spain during a demonstration over the death of George Floyd, a black man who died after being restrained by Minneapolis police, USA.

People gather during a demonstration in Frankfurt, Germany, calling for justice for George Floyd, who died May 25 after being restrained by police in Minneapolis, US.

People light flares as they gather in Milan, Italy calling for justice for George Floyd, who died on May 25 after being restrained by police in Minneapolis, USA.

Hundreds of demonstrators lie face down depicting George Floyd during his detention by police during a protest against police brutality. Boston, USA.

Demonstrators march in the Hollywood area of Los Angeles during a protest over the death of George Floyd.

Retired Marine Todd Winn protests in front of the Utah State Capitol in Salt Lake City, USA.

Pedestrians pass the burnt ruins of the Minnehaha Liquor store near the Minneapolis 3rd Police Precinct, in Minneapolis, USA.

A man sits alone at the spot where Floyd died while in police custody in Minneapolis, USA.

A man walks past graffiti on a wall at Mauer Park in Berlin depicting a portrait of George Floyd

Riot officers fired tear gas as protesters threw projectiles and set fires at an unauthorised demonstration against police violence and racial injustice in Paris

Portraits of George Floyd on the fence of the US embassy in Mexico City.

Syrian artists Aziz Asmar and Anis Hamdoun finished a mural depicting George Floyd, an unarmed African-American man who died while being arrested in the USA.

People gather around a makeshift memorial in honour of the victims of police brutality, during a demonstration against racism, in Hollywood, California, USA.




The Black Lives Matter movement – first founded in 2013 – has come to the fore once again as people across the globe have mobilised on the streets and taken part in social media campaigns.

Last week, Mr Floyd, 46, died after a police officer knelt on his neck for eight minutes during an arrest.

The police officer in question, Derek Chauvin, was arrested on Friday and charged with third-degree murder – a charge which has since been upgraded to second degree. For many, this story feels all-too-familiar, and instead of being a tragic anomaly, Mr Floyd joins a list of other black people all persecuted by a system designed to protect – in the US and across the world. Many people want to take a stance against racism but some struggle to know where to start, or how to find the words – especially if they are speaking from a place of privilege.


‘It’s up to all of us – Black, white, everyone – no matter how well-meaning we think we might be, to do the honest, uncomfortable work of rooting it out. It starts with self-examination and listening to those whose lives are different from our own. It ends with justice, compassion, and empathy that manifests in our lives and on our streets.’
 – Michelle Obama

“For it isn’t enough to talk about peace. One must believe in it. And it isn’t enough to believe in it. One must work at it.” – Eleanor Roosevelt

  I have a dream that my four children will one day live in a nation where they will not be judged by the colour of their skin, but by the content of their character”. -- Martin Luther King, Jr.

- Niyas Panthappilan

Thursday, January 2, 2020

ഉമ്മച്ചിക്കൊരുമ്മ 😘

ഒരു ദിവസം... ഒരേ ഒരു ദിവസം അലാറം അടിക്കും മുന്പേ ഉണരണം....!!

പെട്ടെന്ന് ഫ്രഷായി! അടുക്കളേക്ക് ഓടണം..

ചായപാത്രം ഒച്ചയുണ്ട‌ാക്കാതെ പോയി എട്ത്ത് ഒരടിപൊളി ചായ ഉണ്ടാക്കി ഉമ്മ‌ച്ചിയെ വിളിച്ചുണർത്തി പല്ല്തേപ്പിച്ചതിന് ശേഷം കൊടുക്കണം...!!

പൊടികൂടിതിന്റെയും മധുരം കുറഞ്ഞതിന്റെയും എക്സപ്രഷൻ ഉമ്മച്ചിയുടെ ആ മുഖത്ത് നിന്ന് വായിച്ചെടുക്കണം..! നിനക്കിതൊക്കെ അറ്യോന്നുള്ള ചോദ്യം ആവർത്തിച്ചാവർത്തിച്ച് കേൾക്കണം!!

പുട്ട്കുറ്റീൽ ചില്ല് വെക്കാതെ പുട്ട്പൊടി നിറച്ച്നിറച്ച് അവസാനം പത്തിരി കുഴച്ചും പരത്തിം ചുട്ടും കൈ കടയുമ്പോൾ ഉമ്മച്ചിയുണ്ടാക്കുന്ന പുട്ടിനെയും ഓട്ടാടയേയും വിമർഷിച്ച് എനിക്ക് പത്തിരി മതീന്ന് പറയുന്ന എന്നെ കണ്ണാടിയിൽ നോക്കി ഒന്ന് പല്ലിറുബ്ബണം.

ന്യൂസ് പേപ്പർ ബോയി മുറ്റത്തേക്കെറിഞ്ഞ മഞ്ഞ്കണങ്ങൾ പതിഞ്ഞ പേപ്പറടുത്ത് ഉമ്മച്ചിയുടെ കയ്യിൽ കൊടുത്ത് സിറ്റൗട്ടിലെ ഉപ്പച്ചിയുടെ ആഭ്യന്തര കസാലയിലിരുത്തി വായിപ്പിക്കണം..

ഉമ്മവീട്ടിലെ അയൽ പക്കത്തെ മഞ്ചു ചേച്ചിയുടെ കവുങ്ങും തോട്ടത്ത് നിന്ന് അവരോട് ചോദിച്ച് പൊറുക്കിയടുത്തുണ്ടാക്കിയ കവുങ്ങും പട്ടയുടെചൂലും പാളയുമെടുത്ത് മുറത്തേക്കിറങ്ങണം...

പാത്തുമ്മാത്താന്റ തൊടിയിലെ തേക്കിന്റെ ഇലവീണ് നിറഞ്ഞ മുറ്റം ഉമ്മച്ചിയുടെ പത്രം വായന കേട്ട് അടിച്ച് വാ‌‌രണം....

പൊടിയെല്ലാം മൂക്കിൽ കേറി തുമ്മൽ പിടിക്കുമ്പോ ഉമ്മച്ചിയുടെ ചൂട് കാപ്പി ആവോളം കുടിക്കണം..!!

ഡ്യൂട്ടിക്ക് പോകുന്ന ഉപ്പച്ചിന്റെ അലാറെമടുത്ത് ഉപ്പച്ചിഅറിയാതെ ഓഫാക്കി... ഉപ്പച്ചിയുടെ തിരുമ്പി സ്റ്റിഫേൻഷൈനിൽ മുക്കി ഉണക്കിയ ഖദർ ഷെർട്ടെടുത്ത് തേച്ച് മൃദുലമാക്കണം കൂടെ അനിയന് ഷിബൂന്റെ യൂണിഫോമും അനിയത്തിയുടെ യൂണിഫോം ചുരിദാറും തേച്ച് ആങ്കറിൽ തൂക്കണം..!!ഉപ്പച്ചിക്ക് പോവാനുള്ള ബൈക്ക് സർഫിട്ട് കഴുകി തുടച്ച് വീടിന്റ മുമ്പിൽ കൊണ്ട് വെക്കണം...!!

മീൻ കാരൻ കോയാക്കാന്റെ കൂയ്... വിളി കേക്കുമ്പോ നെളുങ്ങിയ ചട്ടി കൊണ്ടോയി പെടക്ക്ണ മത്തികുട്ട്യാളെ അതിലേക്കിടാൻ പറയണം .. (പാത്രം കൊണ്ടോകൂ.. പ്ലാസ്റ്റിക്ക് കീസ് ഒഴിവാക്കൂ..)എന്ന മുദ്രാവാക്യം നാട്ടാരെ വിളിക്കാതെ കേൾപ്പിക്കണം...

എന്നും എന്റെ ഷർട്ട് തിരുമ്പുമ്പോൾ ബട്ടന് പൊട്ടിക്കുന്ന ഉമ്മച്ചിയുടെ പൊട്ടിക്കാന് ബട്ടനില്ലാത്ത മാക്സിയും മറ്റും അലക്കുകല്ലിൽ മയത്തിൽ അലക്കിയെടുക്കണം...

ചോറിനരിയിട്ടും പച്ചകറി അരിഞും, കുഞ്ഞൻമത്തി പൊരിച്ചും ഒരടിപൊളി ഉച്ചച്ചോർ ഉമ്മച്ചിക്ക് വാരികൊടുക്കണം! ചെറുപ്പത്തിൽ അമ്പിളിമാമനെ കാട്ടിതന്ന് ചോറുരുള എന്റെ വായിൽ വെച്ച് തന്ന ഉമ്മച്ചിയുടെ വായിൽ ഓരോ ഉരുള വെക്കുമ്പോഴും അനിയത്തി കുഞ്ഞോളെ കുഞ്ഞിപ്പല്ല് കാട്ടി ചിരിച്ച് അയീ... ഉമ്മച്ചി ചെരീ കുട്ട്യാലേ..! എന്നുള്ള ആ സ്വരം കേട്ട് ഉമ്മച്ചിക്ക് വയർ നിറയോളം വാരികൊടുക്കണം...

അസർ നിസ്കരിച്ച് വന്ന് ഒരു സുലൈമാനി ഉണ്ടാക്കി കൂടെ കഴിഞ്ഞാഴ്ച്ച തോട്ടത്ത്ന്ന് വെട്ടി കൊണ്ടുവന്ന മൈസൂർപഴ കുലയിൽ നിന്ന് പഴുത്തത് ഇരിഞ്ഞ് ശർക്കരയും പൊടിയും മിക്സ് ചെയ്ത് ഉണ്ണിയപ്പം ഉണ്ടാക്കി ഉമ്മച്ചിക്ക് സുലൈമാനിക്ക് കടിയായി കൊടുക്കണം!

പിന്നെ അയ്ര്യേകത്തിം എടുത്ത് തൊടിയിലേക്കിറങ്ങി ഓലാമട്ടൽ കറച്ച് ഓലകൊടി ചൂട്ടും വിറകും ഒരുകൂട്ടണം...! മഴക്കാലത്തേക്കുള്ളതും കൂട്ടി..

 കഴിഞ്ഞാഴ്ച്ച വാങ്ങി പൊളിച്ച് വെട്ടി ഉണക്കിയ തേങ്ങ ലെത്തീഫ്ക്കയുടെ മില്ലിൽ കൊണ്ടോയി ആട്ടി വെളിച്ചെണ്ണ സംസം വെള്ളത്തിന്റെ കന്നാസിൽ നിറച്ച് സ്റ്റോറൂമിലെത്തിക്കണം... പിണ്ണാക്ക് ബാപ്പൂന്റെ പശുക്കൾക്ക് ടിപ്പായി കൊടുക്കണം...!

ഉമ്മച്ചിയെ ബൈക്കിന്റെ പിറകിൽ കേറ്റി കോഴിക്കോട്ക്ക് ഒരു യാത്രപോണം... ഉപ്പിലിട്ട വിഭവങ്ങൾ വാങ്ങികൊട്ത്ത് ഉമ്മച്ചിയുടെ കൈപിടിച്ച് ബീച്ചിലും മാനാജിറയിലും മിഠായിതെരുവിലും നെക്ഷത്ര ബംഗ്ലാവിലും പോണം...!!  മാളിൽ പോയി ഉമ്മച്ചിയുടെ എസ്കുലേറ്റർ പേടി മാറ്റണം..!

ഷോപ്പിംഗിന് പോയി ഉമ്മച്ചിയുടെ കയ്യിലേക്ക് ഒരു സ്വർണ്ണവളയും കഴുത്തിലേക്ക് ഒരു മാലയും കാലിലേക്ക് ഒരു പാദസരും ഇട്ട് കൊടുക്കണം..! എന്നിട്ട് മണവാട്ടടിയായി വന്നത് കാണത്ത എനിക്ക് ആ മണവാട്ടിയെ ഒന്ന് കൂടെ കാണണം! അതേ പത്തരമാറ്റോടെ..

മിൽക്ക് സർബത്ത് കുടിച്ച് ഉമ്മച്ചിയെ കൂട്ടി വീട്ടിലേക്ക് തിരിക്കെണം...

ഇഷാ നിസ്കാരം ഉമ്മച്ചിയുടെ കൂടെ നിസ്കരിച്ച് തസ്ബീഹ് മാലയും പിടിച്ച് ദിഖ്ർ ചെല്ലുന്ന ആ മടിയിലേക്കൊന്ന് തല ചായ്ക്കണം..!
ഉമ്മച്ചിയുടെ ദുഅക്ക് ഉറക്ക ആമീൻ പറയണം!

രാത്രി കിടക്കാന് നേരം കാലിൽ വിളലിന്റെ മുകളിൽ വാസിലീന് പുരട്ടികൊടുക്കണം...!!എന്നിട്ടാ സ്വർഗ്ഗകവാടത്തിൽപിടിച്ച് സ്നേഹത്തിന്റെ ഒരിറ്റ് കണ്ണീർ കണങ്ങളെ ഒഴുക്കി കളയണം..

ഉമ്മാക്ക് പകരം വെക്കാന് ഒന്നുമില്ലയീ ലോകത്ത്....!! അതെന്നും ഓർക്കൂ... നമ്മുടെ സ്നേഹത്തിനായുള്ള ഒര് വിളിക്കോ തലോടലിനോ കാത്തിരിക്കാണവർ...!

കാപഠ്യം കലരാത്ത ആ സ്നേഹത്തിന് മുമ്പിൽ നമ്മളെത്ര അഹങ്കരിച്ചാലും ഉമ്മയോളം വരില്ല..!

ഉമ്മയുടെ അമ്മിഞ്ഞപ്പാല് നുണഞ്ഞ ഒരാൾക്കും അവരെ വെറുക്കാന് കഴിയില്ല...! വേദനിപ്പിക്കാന് കഴിയില്ല! സ്നേഹകൊടുത്ത് അവരെ സംരക്ഷിക്കാന് നമുക്ക് കഴിയണം കഴിയട്ടെ...!

ഉമ്മച്ചിമാർക്ക് വേണ്ടി സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙
💚💛💜💙💚💛💜💙💚💛💜💙💚💛💜

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജ്.

ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് (Mithali Raj) പാഡഴിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം...