ഒരു ദിവസം... ഒരേ ഒരു ദിവസം അലാറം അടിക്കും മുന്പേ ഉണരണം....!!
പെട്ടെന്ന് ഫ്രഷായി! അടുക്കളേക്ക് ഓടണം..
ചായപാത്രം ഒച്ചയുണ്ടാക്കാതെ പോയി എട്ത്ത് ഒരടിപൊളി ചായ ഉണ്ടാക്കി ഉമ്മച്ചിയെ വിളിച്ചുണർത്തി പല്ല്തേപ്പിച്ചതിന് ശേഷം കൊടുക്കണം...!!
പൊടികൂടിതിന്റെയും മധുരം കുറഞ്ഞതിന്റെയും എക്സപ്രഷൻ ഉമ്മച്ചിയുടെ ആ മുഖത്ത് നിന്ന് വായിച്ചെടുക്കണം..! നിനക്കിതൊക്കെ അറ്യോന്നുള്ള ചോദ്യം ആവർത്തിച്ചാവർത്തിച്ച് കേൾക്കണം!!
പുട്ട്കുറ്റീൽ ചില്ല് വെക്കാതെ പുട്ട്പൊടി നിറച്ച്നിറച്ച് അവസാനം പത്തിരി കുഴച്ചും പരത്തിം ചുട്ടും കൈ കടയുമ്പോൾ ഉമ്മച്ചിയുണ്ടാക്കുന്ന പുട്ടിനെയും ഓട്ടാടയേയും വിമർഷിച്ച് എനിക്ക് പത്തിരി മതീന്ന് പറയുന്ന എന്നെ കണ്ണാടിയിൽ നോക്കി ഒന്ന് പല്ലിറുബ്ബണം.
ന്യൂസ് പേപ്പർ ബോയി മുറ്റത്തേക്കെറിഞ്ഞ മഞ്ഞ്കണങ്ങൾ പതിഞ്ഞ പേപ്പറടുത്ത് ഉമ്മച്ചിയുടെ കയ്യിൽ കൊടുത്ത് സിറ്റൗട്ടിലെ ഉപ്പച്ചിയുടെ ആഭ്യന്തര കസാലയിലിരുത്തി വായിപ്പിക്കണം..
ഉമ്മവീട്ടിലെ അയൽ പക്കത്തെ മഞ്ചു ചേച്ചിയുടെ കവുങ്ങും തോട്ടത്ത് നിന്ന് അവരോട് ചോദിച്ച് പൊറുക്കിയടുത്തുണ്ടാക്കിയ കവുങ്ങും പട്ടയുടെചൂലും പാളയുമെടുത്ത് മുറത്തേക്കിറങ്ങണം...
പാത്തുമ്മാത്താന്റ തൊടിയിലെ തേക്കിന്റെ ഇലവീണ് നിറഞ്ഞ മുറ്റം ഉമ്മച്ചിയുടെ പത്രം വായന കേട്ട് അടിച്ച് വാരണം....
പൊടിയെല്ലാം മൂക്കിൽ കേറി തുമ്മൽ പിടിക്കുമ്പോ ഉമ്മച്ചിയുടെ ചൂട് കാപ്പി ആവോളം കുടിക്കണം..!!
ഡ്യൂട്ടിക്ക് പോകുന്ന ഉപ്പച്ചിന്റെ അലാറെമടുത്ത് ഉപ്പച്ചിഅറിയാതെ ഓഫാക്കി... ഉപ്പച്ചിയുടെ തിരുമ്പി സ്റ്റിഫേൻഷൈനിൽ മുക്കി ഉണക്കിയ ഖദർ ഷെർട്ടെടുത്ത് തേച്ച് മൃദുലമാക്കണം കൂടെ അനിയന് ഷിബൂന്റെ യൂണിഫോമും അനിയത്തിയുടെ യൂണിഫോം ചുരിദാറും തേച്ച് ആങ്കറിൽ തൂക്കണം..!!ഉപ്പച്ചിക്ക് പോവാനുള്ള ബൈക്ക് സർഫിട്ട് കഴുകി തുടച്ച് വീടിന്റ മുമ്പിൽ കൊണ്ട് വെക്കണം...!!
മീൻ കാരൻ കോയാക്കാന്റെ കൂയ്... വിളി കേക്കുമ്പോ നെളുങ്ങിയ ചട്ടി കൊണ്ടോയി പെടക്ക്ണ മത്തികുട്ട്യാളെ അതിലേക്കിടാൻ പറയണം .. (പാത്രം കൊണ്ടോകൂ.. പ്ലാസ്റ്റിക്ക് കീസ് ഒഴിവാക്കൂ..)എന്ന മുദ്രാവാക്യം നാട്ടാരെ വിളിക്കാതെ കേൾപ്പിക്കണം...
എന്നും എന്റെ ഷർട്ട് തിരുമ്പുമ്പോൾ ബട്ടന് പൊട്ടിക്കുന്ന ഉമ്മച്ചിയുടെ പൊട്ടിക്കാന് ബട്ടനില്ലാത്ത മാക്സിയും മറ്റും അലക്കുകല്ലിൽ മയത്തിൽ അലക്കിയെടുക്കണം...
ചോറിനരിയിട്ടും പച്ചകറി അരിഞും, കുഞ്ഞൻമത്തി പൊരിച്ചും ഒരടിപൊളി ഉച്ചച്ചോർ ഉമ്മച്ചിക്ക് വാരികൊടുക്കണം! ചെറുപ്പത്തിൽ അമ്പിളിമാമനെ കാട്ടിതന്ന് ചോറുരുള എന്റെ വായിൽ വെച്ച് തന്ന ഉമ്മച്ചിയുടെ വായിൽ ഓരോ ഉരുള വെക്കുമ്പോഴും അനിയത്തി കുഞ്ഞോളെ കുഞ്ഞിപ്പല്ല് കാട്ടി ചിരിച്ച് അയീ... ഉമ്മച്ചി ചെരീ കുട്ട്യാലേ..! എന്നുള്ള ആ സ്വരം കേട്ട് ഉമ്മച്ചിക്ക് വയർ നിറയോളം വാരികൊടുക്കണം...
അസർ നിസ്കരിച്ച് വന്ന് ഒരു സുലൈമാനി ഉണ്ടാക്കി കൂടെ കഴിഞ്ഞാഴ്ച്ച തോട്ടത്ത്ന്ന് വെട്ടി കൊണ്ടുവന്ന മൈസൂർപഴ കുലയിൽ നിന്ന് പഴുത്തത് ഇരിഞ്ഞ് ശർക്കരയും പൊടിയും മിക്സ് ചെയ്ത് ഉണ്ണിയപ്പം ഉണ്ടാക്കി ഉമ്മച്ചിക്ക് സുലൈമാനിക്ക് കടിയായി കൊടുക്കണം!
പിന്നെ അയ്ര്യേകത്തിം എടുത്ത് തൊടിയിലേക്കിറങ്ങി ഓലാമട്ടൽ കറച്ച് ഓലകൊടി ചൂട്ടും വിറകും ഒരുകൂട്ടണം...! മഴക്കാലത്തേക്കുള്ളതും കൂട്ടി..
കഴിഞ്ഞാഴ്ച്ച വാങ്ങി പൊളിച്ച് വെട്ടി ഉണക്കിയ തേങ്ങ ലെത്തീഫ്ക്കയുടെ മില്ലിൽ കൊണ്ടോയി ആട്ടി വെളിച്ചെണ്ണ സംസം വെള്ളത്തിന്റെ കന്നാസിൽ നിറച്ച് സ്റ്റോറൂമിലെത്തിക്കണം... പിണ്ണാക്ക് ബാപ്പൂന്റെ പശുക്കൾക്ക് ടിപ്പായി കൊടുക്കണം...!
ഉമ്മച്ചിയെ ബൈക്കിന്റെ പിറകിൽ കേറ്റി കോഴിക്കോട്ക്ക് ഒരു യാത്രപോണം... ഉപ്പിലിട്ട വിഭവങ്ങൾ വാങ്ങികൊട്ത്ത് ഉമ്മച്ചിയുടെ കൈപിടിച്ച് ബീച്ചിലും മാനാജിറയിലും മിഠായിതെരുവിലും നെക്ഷത്ര ബംഗ്ലാവിലും പോണം...!! മാളിൽ പോയി ഉമ്മച്ചിയുടെ എസ്കുലേറ്റർ പേടി മാറ്റണം..!
ഷോപ്പിംഗിന് പോയി ഉമ്മച്ചിയുടെ കയ്യിലേക്ക് ഒരു സ്വർണ്ണവളയും കഴുത്തിലേക്ക് ഒരു മാലയും കാലിലേക്ക് ഒരു പാദസരും ഇട്ട് കൊടുക്കണം..! എന്നിട്ട് മണവാട്ടടിയായി വന്നത് കാണത്ത എനിക്ക് ആ മണവാട്ടിയെ ഒന്ന് കൂടെ കാണണം! അതേ പത്തരമാറ്റോടെ..
മിൽക്ക് സർബത്ത് കുടിച്ച് ഉമ്മച്ചിയെ കൂട്ടി വീട്ടിലേക്ക് തിരിക്കെണം...
ഇഷാ നിസ്കാരം ഉമ്മച്ചിയുടെ കൂടെ നിസ്കരിച്ച് തസ്ബീഹ് മാലയും പിടിച്ച് ദിഖ്ർ ചെല്ലുന്ന ആ മടിയിലേക്കൊന്ന് തല ചായ്ക്കണം..!
ഉമ്മച്ചിയുടെ ദുഅക്ക് ഉറക്ക ആമീൻ പറയണം!
രാത്രി കിടക്കാന് നേരം കാലിൽ വിളലിന്റെ മുകളിൽ വാസിലീന് പുരട്ടികൊടുക്കണം...!!എന്നിട്ടാ സ്വർഗ്ഗകവാടത്തിൽപിടിച്ച് സ്നേഹത്തിന്റെ ഒരിറ്റ് കണ്ണീർ കണങ്ങളെ ഒഴുക്കി കളയണം..
ഉമ്മാക്ക് പകരം വെക്കാന് ഒന്നുമില്ലയീ ലോകത്ത്....!! അതെന്നും ഓർക്കൂ... നമ്മുടെ സ്നേഹത്തിനായുള്ള ഒര് വിളിക്കോ തലോടലിനോ കാത്തിരിക്കാണവർ...!
കാപഠ്യം കലരാത്ത ആ സ്നേഹത്തിന് മുമ്പിൽ നമ്മളെത്ര അഹങ്കരിച്ചാലും ഉമ്മയോളം വരില്ല..!
ഉമ്മയുടെ അമ്മിഞ്ഞപ്പാല് നുണഞ്ഞ ഒരാൾക്കും അവരെ വെറുക്കാന് കഴിയില്ല...! വേദനിപ്പിക്കാന് കഴിയില്ല! സ്നേഹകൊടുത്ത് അവരെ സംരക്ഷിക്കാന് നമുക്ക് കഴിയണം കഴിയട്ടെ...!
ഉമ്മച്ചിമാർക്ക് വേണ്ടി സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙💚💛💜💙💚💛💜💙💚💛💜💙💚💛💜