ഒരുപാട് ഓർമ്മകൾ എനിക്ക് നൽകിയ എന്റെ #തറവാട്
എല്ലാവർക്കും ഉണ്ടാകും അവർ ജനിച്ചതും കളിച്ച് വളർന്നതുമായ ഒരു തറവാട്. ഓടിട്ടതോ, പുൽമേഞ്ഞതോ ആയ ഒരു ഭംഗിയുള്ള സൗധം. ചിലർ അവിടെ ഇന്നും ജീവിക്കുന്നു, ചിലർ ഓടിട്ട വീടുകളിൽ നിന്നും ടറസിട്ട പുത്തൻ വീടുകളിലേക്ക് മാറിയിരിക്കുന്നു. എല്ലാവർക്കും നന്മകൾ നേരുന്നു. എനിക്കുമുണ്ടായിരുന്നു ഒരു തറവാട് പത്ത് വർഷമേ ഞാനവിടെ ജീവിച്ചിട്ടൊള്ളൂ എങ്കിലും ആകാലയളവെല്ലാം ഇന്ന് മനസ്സിനെ തൊട്ടുണർത്തുന്ന ഒരു നൊസ്റ്റയായി എന്നും ഈ ഹൃദയത്തിൽ നിലനിൽക്കുന്നു.
കുഞ്ഞായിരിക്കുമ്പോൾ ഞാനാദ്യമായി മുട്ട് കുത്തി നടന്നതും, പിന്നീട് നടക്കാൻ പഠിച്ചതും, നടത്തിനിടയിൽ വീണതും വേദന കൊണ്ട് കരഞ്ഞതുമെല്ലാം ഈ സാന്ത്വന സൗധത്തിൽ നിന്നാണ്. പിന്നീട് മൂന്നാം വയസ്സിൽ നെഴ്സറിയിലേക്ക് പഠിക്കാൻ പോയതും ആദ്യമായി ആ,ഇ,ഉ... വും Aയും, Bയും അലിഫും, ബാഅും, താഅും എല്ലാം പഠിച്ചതും ഇവിടെ നിന്നാണ്.
അന്ന് വല്ല്യുമ്മ വളർത്തിയിരുന്ന ആടും കോഴികളുമെല്ലാം എന്റെ കളിക്കൂട്ടുകാരായിരുന്നു. അളിയാക്ക വരുന്ന ദിവസങ്ങളിൽ ഓരോ ചെങ്ങൻ കോഴികൾ പൊരിച്ചതും കറിയായതും എല്ലാമായി വരും അവറ്റകളെ അറുക്കുമ്പോൾ സങ്കടം തോന്നുവെങ്കിലും അതിന്റെ പൊരിച്ച ഒരു ലെഗ് പീസ് കിട്ടിയാൽ സങ്കടം പമ്പകടക്കും.
അന്നൊക്കെ ഒരു കൂട്ടുകുടുംബത്തോടെയായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത് വല്ല്യുമ്മച്ചി ഉണ്ടാക്കി തരുന്ന സുബഹിക്കത്തെ ആട്ടുംപാൽ ചായയും, ബിസ്കറ്റും, ഉമ്മയും, എളേമ്മാരും കൂടി ഉണ്ടാക്കി തരുന്ന രാവിലത്തെ ചായയും കടിയും പിന്നെ ഉച്ചക്കും അന്തിക്കും ഉണ്ടാക്കി തന്നിരുന്ന ചോറും കറിയും കൂട്ടാനുമെല്ലാം ഒരുമിച്ചിരുന്ന് കഴിക്കുമ്പോൾ എന്ത് രസമായിരുന്നെന്നോ... കാല ചക്രം ഉരുണ്ടതിനനുസരിച്ച് ഞാനടക്കം എല്ലാവരും വേറെ വീടുകളിലേക്ക് താമസം മാറിയെങ്കിലും തറവാട് ഒരു സ്മാരകമെന്നോണം വീണ്ടും കുറേ കാലം ഞങ്ങളെ വിരുന്നിനും മറ്റും സ്വീകരിച്ചിരുത്തി.
തറവാട്ട് മുറ്റത്തെ മൈലഞ്ചിചെടി എത്രയോ പെരുന്നാളിന് ഞങ്ങൾക്കും അയൽ വീട്ടുകാർക്കും മൈലാഞ്ചികൈകളാൽ നിറം പകർന്നു. മൈലാഞ്ചി ട്യൂബ് യുഗം ആയതോടെ മൈലാഞ്ചി ചെടിയും ഏകനായി... എന്നാലും ഉമ്മമാർക്കും പെങ്ങന്മാർക്കും നഖത്തിലിടാൻ ഈ മൈലാഞ്ചിച്ചെടി തന്നെ വേണം ...
പിന്നെ നാടന് ചക്ക മുതൽ പഴംഞ്ചക്ക വരെ മുറ്റത്തും തോട്ടങ്ങളിലുമായി തറവാട്ടിൻ ചുറ്റും ഉണ്ടായിരുന്നു.. ചക്ക മുറിക്കുമ്പോഴുള്ള കറനീക്കാനായി ഓടിന്റെ അടിയിലെ പട്ടികയിൽ ഒരു പന്തം പോലോത്ത വടി എന്നും കാണുമായിരുന്നു.. കറ ആ വടി ഉപയോഗിച്ച് നീക്കിയതിന് ശേഷം വീണ്ടും ആദ്യം ഇരുന്ന സ്ഥലത്ത് തന്നെ അതിനെ കൊണ്ടിരുത്തും. എന്നിട്ട് തറവാട്ടിന്റെ തിണ്ണയിലിരുന്ന് എല്ലാവരും ഓരോ വർത്തമാനം പറഞ്ഞ് ചക്ക തിന്ന് തീർത്തതും ചെറിയ കുട്ടിയായിരുന്നപ്പോൾ ചക്കയുടെ വെളഞ്ഞീൻ ശരീരത്തിലാക്കിയതും ഉമ്മയോട് തല്ല് വാങ്ങിയതും മണ്ണെണ്ണ ഉപയോഗിച്ച് കറ കളഞ്ഞ് കുളിപ്പിച്ചതുമെല്ലാം ഓർമ്മകളിൽ മിന്നിമറയുന്നു.
ബാലരമക്കും, ബാലഭൂമിക്കും വേണ്ടി കാത്തിരുന്ന വെള്ളിയാഴ്ച്ചകള്‍..
അതിലെ സമ്മാനത്തിനായി കടിപിടി കൂടി വല്യുപ്പയുടെ തല്ല് വാങ്ങികൂട്ടിയ കാലം..
പഴയ ചെരിപ്പും മടലും, ഉജാല കുപ്പിയും ഉപയോഗിച്ച് വണ്ടി ഉണ്ടാക്കി ഒാടിച്ച് പാല്‍ വാങ്ങാന്‍ പോയിരുന്ന കാലം..
രാവിലെ കുളിച്ച് വെള്ള യൂണിഫോമൊക്കെ ഇട്ട് പോയി വൈകുന്നേരം മണ്ണില്‍ കുളിച്ച് തിരിച്ച് വന്നിരുന്ന കാലം..
ഓട്ടത്തിന് സ്പീഡ് കൂട്ടാന്‍ ചെരുപ്പൂരി കയ്യിലിട്ട് ഓടിയിരുന്ന കാലം...🏃😂
സ്റ്റിക്കറിനും വളപ്പൊട്ടിനും ക്ലാസിലെ ഡസ്റ്ററിന്റെയും ചോക്ക് പെട്ടിയുടെയും പേര് പറഞ്ഞും തല്ല് കൂടിയിരുന്ന കാലം..
മാങ്ങാകാലമായാൽ കുട്ടി നിക്കർ വലിച്ചു കേറ്റി പറമ്പിൽ വീണ കണ്ണിമാങ്ങ കടിച്ചു തുപ്പി എന്റ കുഞ്ഞു ചുണ്ടിൽ ചുണങ്ങു
പറ്റിയിട്ടുണ്ട് ഒരുപാട്..
വീടിന്റെ അടുക്കളമുറ്റത്ത് ഇന്നും തല ഉയർത്തി നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള നീണ്ട നാടൻ മാവും, തൊടിയിലെ മറ്റു രണ്ട് നാടൻ മാവും, റോഡിൽ നിന്ന് മുറ്റത്തേക്ക് വരുന്ന വഴിയിലെ മാവും പിന്നെ അയൽ വീട്ടിലെ തൊടിയിൽ നിന്ന് ഞങ്ങളുടെ തൊടിയിലേക്ക് വീഴുന്ന പഞ്ചാര മാമ്പഴമുള്ള മാവും എല്ലാം ഞങ്ങൾക്ക് വേണ്ടുവോളം പച്ചയും പഴുത്തതുമായ മാമ്പഴങ്ങൾ നൽകിയിരുന്നു.
മാമ്പഴത്തിന് പുറമേ ആ മാവെല്ലാം ഞങ്ങൾക്ക് ഒരുപാട് സന്തോഷ ദിനങ്ങളാണ് ചൊരിഞ്ഞ് തന്നിരുന്നത്. അതിൽ രണ്ട് മാവ് മാത്രേ ഇന്ന് നില നിൽക്കുന്നൊള്ളൂ... മറ്റേത് മുറിഞ്ഞും മുറിച്ചും ഞങ്ങളിൽ നിന്ന് വേർപെട്ടുപോയി.
പിന്നെ മുത്താപ്പ തലശ്ശേരിയിൽ നിന്ന് തൈ കൊണ്ട് വന്ന് കുത്തി ഉണ്ടായ അടക്കപഴം (പേരക്ക) മരങ്ങളും തറവാട്ട് തൊടിയിലെ മറ്റു പേരാടക്കാമരങ്ങളുമെല്ലാം ഒരുപാട് ഞങ്ങളെ സഹായിച്ചു അത് മധുരമുള്ള പേരക്കകൾ നൽകി മാത്രമായിരുന്നില്ല, ഞങ്ങളെ ആദ്യമായി മരം കയറാൻ പഠിപ്പിച്ചത് ആ പേരക്കാ മരങ്ങളാണ്.
ഇന്നും എന്റ അനിയന്മാരെല്ലാം കളിക്കുന്നതും പേരക്ക കഴിക്കുന്നതും ആ മരങ്ങളിൽ നിന്നായിരുന്നു.. ആദ്യമായി ഞാൻ തല താഴേക്കും കാലുകൾ മേൽപ്പോട്ടും വെച്ച് അഭ്യാസം കാണിച്ചതും ഇതിൽ നിന്നാണ്. പിന്നെ ഫുട്ബോൾ ലോകകപ്പായാൽ എന്റ എല്ലാകാലത്തേയും ടീമായ ജർമനിയുടെ ഫ്ലാഗ് ചാർട്ട് പേപ്പറിൽ നിറങ്ങൾ നൽകി ഈ പേരക്കാ മരത്തിന്റെ ഏറ്റവും മുകളിൽ തൂക്കും, ഒപ്പം മൂത്താപ്പയുടെ മോൻ അവന്റെ ടീമായ ഫ്രാൻസിന്റെയും തൂക്കും. നാട്ടു വഴിയോരങ്ങളിൽ അവനവരുടെ ടീംസിന്റെ ഫ്ലാഗുകൾക്ക് പകരം ഞങ്ങൾ കണ്ടെത്തിയ വഴിയായിരുന്നു അത്. മഴ കാരണം അത് നശിക്കുമ്പോൾ നാലഞ്ച് പ്രാവശ്യം ലോകക്കപ്പ് കഴിയുന്നത് വരെ തൂക്കേണ്ടി വന്നിട്ടുണ്ട്.
വല്ല്യൂമ്മാക്ക് വീട്ടിൽ നിന്ന് ഒന്നര കി.മി അടുത്ത് നെൽ പാടം ഉള്ളത് കൊണ്ട് വർഷാവർഷം നൽകതിർ തറവാട് മുറ്റത്ത് കൊണ്ട് വരുമായിരുന്നു... അത് കൊഴിക്കാനായി തങ്കമ്മ ചേച്ചിയും, നീലാണ്ഡൻ ചേട്ടനും എല്ലാം ഉണ്ടാകും... നെൽകറ്റയിൽ ഉരുണ്ട് മറിഞ്ഞ് ചൊറിയും വാങ്ങി കരഞ്ഞതും കൊഴിഞ്ഞുപോയൊരു ഓർമ്മ മാത്രം.
പിന്നെ തറവാട്ടിന് ചുറ്റും വല്ല്യുപ്പാക്ക് നാളികേര തോട്ടമുള്ളത് കാരണം ഇഷ്ടം പോലം തേങ്ങയും ഉണ്ടായിരുന്നു.. വെളിച്ചെണ്ണക്ക് വേണ്ട തേങ്ങയെടുത്ത് ബാക്കി ചന്ദ്രേട്ടന് വിൽകാറായിരുന്നു പതിവ്... തേങ്ങ വെട്ടുമ്പോൾ തേങ്ങാ വെള്ളത്തിനും, മുളച്ച തേങ്ങയുടെ പൊങ്ങിനും ഞങ്ങൾ എളാപ്പ മൂത്താപ്പ മക്കൾ കച്ചറ കൂടിയിരുന്നു..
മഴക്കലമായാൽ തറവാട്ടിൽ വേറെ ഒരുപാട് രസങ്ങളും സന്തോഷങ്ങളും ഉണ്ടായിരുന്നു.. താറവാട്ടിന്റെ മുറ്റത്തെ മാവിൽ നിന്ന് മങ്ങ അധികവും വീഴുന്നത് ഓടിന്റെ മണ്ടയിലേക്കയിരിക്കും അത് കാരണം മാങ്ങ വീഴുന്ന ഒരു ക്ലൂ അത് വഴി ഞങ്ങൾക്ക് കിട്ടിയിരുന്നു.
പക്ഷേ ഇത് കാരണം കുറേ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഓട് പൊട്ടി വെള്ളം വീട്ടിനുള്ളിലേക്ക് വീഴുന്നതും ഈ മാമ്പഴം കാരണക്കാരനാണ്. അത് കൊണ്ട് വീട്ടിനുള്ളിലൊരു വെള്ളം ചാട്ടവും ഞങ്ങൾക്ക് കാണാം വെള്ളച്ചാട്ടം ആദ്യമായി ഞാനിവിടെയാണ് കാണുന്നത്.
വീടിനുളളിലേക്ക് വീഴുന്ന ഓരോ മഴതുള്ളിയും കുടവും, കിണ്ടിയും വെച്ച് എടുക്കും, ആ തണുത്ത വെള്ളത്തിൽ കൈ ഇടുമ്പോഴുള്ള സുഖം അതൊന്ന് വേറെ തന്നെയായിരുന്നു. കർക്കിടകവാവിലെ ഒരു ശക്തമായ മഴ ഇന്നും എന്റെ മനസ്സിനെ ഇരമ്പൽ കൊള്ളിക്കുന്നു.
അന്ന് സ്കൂളില്ലാത്ത ആ ഞാറാഴ്ച്ച ജനാല വഴി മഴയെ നോക്കിയിരിക്കുകയായിരുന്നു ഞാൻ വീടിന്റെ തിണ്ട് വരെ വള്ളം നിറഞ്ഞിരുന്നു. അതിനിടയിലാണ് ആ വെള്ളത്തിൽ കൂടി രണ്ട് മൂന്ന് മീൻ കുഞ്ഞുങ്ങൾ നീന്തിപ്പോകുന്നത് ഞാൻ കണ്ടത്. അതെന്റെ കണ്ണിനെ കുട്ടിക്കാലത്തെ നിഷ്കളങ്കതയിൽ മുങ്ങിതാഴ്ത്തി.
ഈ മഴയിൽ നിന്ന് വീണതാണോ ആ മീനുകളെന്ന് നിഷ്കളങ്കമായ ആ മനസ്സിൽ ഒരുപാട് സംശയങ്ങളുടെ ആഞ്ചലുണ്ടായിരുന്നു.. പ്രായത്തിനനുസരിച്ച് അടുത്തുള്ള കുളത്തിലെ വെള്ളം നിറഞ്ഞൊഴുകിയപ്പോൾ അതിൽ നിന്ന് ഒലിച്ച് വന്നതാണെന്ന് മനസ്സിലായി..
എന്നാലും നിഷ്കളങ്കതയുടെ കാഴ്ച്ച തന്നെ മനസ്സിൽ പൂണ്ടു.
വല്യുപ്പാക്ക് തറവാട്ടിന് ചുറ്റും കുറച്ച് തോട്ടം ഉണ്ടായിരുന്നതോണ്ട് തേങ്ങക്കും, മാങ്ങക്കും, ചക്കക്കും വല്ല്യ ക്ഷാമം ഉണ്ടായിരുന്നില്ല.. ഒരിക്കൽ ഉമ്മയും മൂത്തമ്മയും എളേമ്മാരും ഒരു മേസ്തിരിയെപ്പോലെ വല്യുമ്മയും എല്ലാരും കൂടി തൊടികൾമുഴുവൻ കിളക്കുന്നത് കണ്ടു...
ഇത് കണ്ട് ഞാനും മൂത്താപ്പയുടെ മോനും മനസ്സിലാലോചിച്ചു.. ഇവരെന്താ നിധി കുഴിച്ചെടുക്കുകയാണോന്ന്.. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ചാക്ക് നിറയെ ഒരു സാധനം വീടിന്റെ തിണ്ണയിലിരിക്കുന്നു.. സംഗതീൽ അതും ഒരു നിധിയായിരുന്നു... കടകളിൽ വലിയ വിലക്ക് വിൽക്കുന്ന ഒരു പൊടിയുടെ കായ ആയിരുന്നു അത്. എന്റെ നാട്ടിൽ അതിനെ കുക എന്നാണ് പറയാറ്.
രാത്രി ആയപ്പോഴേക്കും എല്ലാരും കൂടി കുക കായയെ തൊലിച്ച് കഴുകി വൃത്തിയാക്കി.. ഒരു ഉരയുള്ള ഒരു തകിട് കൊണ്ട് ഉരച്ചുരച്ച് അതിന്റെ നീര് മാത്രം ഒരു പാത്രത്തിലാക്കി.. ഇത് തുടക്കം കുറിച്ചപ്പോഴേക്ക് എനിക്ക് ഉറക്കം തൂങ്ങി ഞാൻ ചോറും തിന്ന് കിടന്നു..
പിറ്റ്യേന്ന് അടുക്കളയിൽ പോയി ഇന്നലത്തെ സാധനത്തെ കുറേ തിരഞ്ഞു.. പക്ഷേ കണ്ടില്ല. ഉമ്മയോട് അതിനെ പറ്റി ചോദിച്ചപ്പോൾ അതാ പാത്രത്തിലുണ്ട്.. നീയതിൽ കയ്യിടാൻ നിൽക്കണ്ട എന്ന ഒറ്റ മറുപടിയായിരുന്നു.. അത്രേം നിറച്ചുണ്ടായിരുന്ന അത് ഒരു ചെറിയ പാത്രത്തിൽ കണ്ടപ്പോൾ എനിക്കും അത്ഭുതമായി.. തോന്നി... അതിന്റെ സത്ത് മാത്രമേ എടുക്കൊള്ളൂ മണ്ടാന്ന് പറഞ്ഞ് എളേമ്മാര് ഇന്നെ കളിയാക്കിയപ്പോളാണ് കാര്യം തിരിഞ്ഞത്.. പിന്നീടതിനെ ഉണക്കി പൊടിയായി ഒരു കുപ്പിയിൽ ഇട്ടു വെക്കും..
ഒരു ദിവസം എനിക്ക് വയറിന് ലൂസ്മോഷൻ വന്നപ്പോൾ ഉമ്മയെന്നെ ഹോസ്പിറ്റലിൽ കൊണ്ടോകാനിരിക്കുമ്പോഴാണ് വല്യുമ്മ ആ കുകപൊടിയുമായി അടുപ്പത്ത് പോയി ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് അതിൽ കുറച്ച് ഉപ്പും കുറച്ച് കുകപ്പൊടിയും ഇട്ട് വേവിച്ച് നല്ല ഇളം ചൂടോടെ ഒരു കൊഴുപ്പ് വെള്ളം എന്റെ മുന്നിലേക്ക് നീട്ടിയിട്ട് എന്നോട് പറഞ്ഞു ബാവേ നീ ഒരു ഹോസ്പിറ്റലിലും പോകണ്ട ഇത് കുടിച്ചാൽ അന്റെ എല്ലാ അസുഖവും മാറും എന്ന്.. അത് ശരിയായിരുന്നു. വല്യുമ്മയുടെ ആ വാക്ക് കേട്ടപ്പോൾ തന്നെ എന്റ പകുതി അസുഖം മാറി.. കുടിച്ചപ്പോൾ ആ ലൂസ്മോഷൻ പമ്പ കടന്നു. ഇന്നും വയർ വേദന വന്നാൽ എന്റെ മരുന്ന് കുകവെള്ളം തന്നെ..
അങ്ങിനെ നിഷ്കളങ്കതയുടെ ഓരോ നിമിഷങ്ങളും സന്തോഷത്തോടെ മുന്നോട്ട് തന്നെ.. അന്ന് സ്കൂൾ വിട്ട് വന്നാൽ ഞാനും ബ്രോയും കൂടി ഒരോ കളികളിലേർപ്പെടും... വീടുണ്ടാക്കുകയോ, കോട്ടികളിയോ, പമ്പരം കളിയോ, ക്രിക്കറ്റോ, ഫുട്ബോളോ അയ്മ്പേ അയ്മ്പേ സാറ്റോ...
അങ്ങിനെ എന്തെങ്കിലും.. പിന്നെ ഞായറായ്ച്ചകളിൽ കുറ്റിപ്പെരയുണ്ടാക്കിയിരുന്നു.. തൂണായി ഷീമാ കൊന്നയുടെ വടിയും, മേൽകുരയായി ഈന്തുംപട്ടയും എല്ലാകൂടിയൊരു സൂപ്പർ കുറ്റിപ്പെര. അതിൽ കളിച്ചിരിക്കാൻ ഒരു പ്രത്യേക രസവും സുഖവുമായിരുന്നു..
ഒരു മഴക്കാലത്ത് അതിനുള്ളിൽ മഴകൊണ്ടിരുന്നപ്പോൾ എളാപ്പവന്ന് കുറ്റിപ്പെര എടുത്തെറിഞ്ഞതും പേരക്കാ മരത്തിന്റെ ചില്ലകൊണ്ട് ചന്തിക്ക് പെടച്ചതുമെല്ലാം ആ നിഷ്കളങ്ക കാലത്തുണ്ടായിരുന്നു. ആ മഴക്കാലത്ത് വേറെയൊരു വെറൈറ്റി ഫുഡ്ഡ് ഉണ്ടാക്കിയിരുന്നു വീട്ടിൽ..
ഞങ്ങൾ കുറ്റിപ്പെര ഉണ്ടാക്കാൻ ഉപയോഗിച്ച ഈന്തുംപട്ടയുടെ കുഞ്ഞുങ്ങളെ പറിച്ച് അതിനെ കഴുകി ഉണക്കിപ്പൊടിച്ച് ഇറച്ചിയിൽ മിക്സ് ചെയ്ത് ഈന്തുംപുടി എന്നൊരു മാസ്മരിക ഐറ്റം ആ മഴക്കാല വൈകുന്നേരങ്ങളിൽ ഞങ്ങൾ നുണഞ്ഞിരുന്നു... ഈ അടുത്ത് കഴിച്ച ഈന്തുംപുടിയേക്കാൾ രുചിയായിരുന്നു ആ ഈന്തുംപുടിക്ക്..
എന്ത് രസായിരുന്നെന്നോ അന്ന്..
പുസ്തകതാളിൽ കളർതൂവലുകൾക്ക് ഇട്ട് കൊടുത്ത കുട്ടിക്കൂറാ പൗഡറിന്റെ മണമായിരുന്നു... തറവാട് വീടിന്... കുറേ പരിഷ്കാര തറവാടായോതോണ്ടാവും രാവിലെ കാര്യം സാധിക്കാൻ തൊടിയിലേക്ക് പോകേണ്ടി വന്നിട്ടില്ല.. തറവാടിന്റെ മുറ്റത്തിനും തൊടിക്കും ഇടയിൽ നല്ല കാവി തേച്ച ടോയ്ലറ്റ് ഉണ്ടായിരുന്നോണ്ട്.. രാത്രിയെങ്ങാനും രണ്ടിന് പോകേണ്ടിവന്നാൽ ഒറ്റക്ക് പുറത്തിറങ്ങാൻ പേടി ആയതോണ്ട് ഉമ്മയോ വല്യുപ്പയോ ഉണ്ടാകും ഒരു ഘൂർക്കയപ്പോലെ പുറത്ത് കാവലായിട്ട്...
ബ്രോക്ക് കൊമ്പുള്ള സൈക്കിൾ അവന്റെ ഉപ്പച്ചി വാങ്ങിയത് കണ്ട് എന്റുപ്പച്ചിയോട് ഫോണിലൂടെ ഒരുപാട് കരഞ്ഞുപറഞ്ഞു... നീ ഇപ്പോ നല്ലോണം പഠിക്ക് ഞാൻ നാട്ടിലെത്തീട്ട് വാങ്ങിത്തരാം... അപ്പോ ഞാൻ പറയും എനിക്കും കൊമ്പുള്ള സൈക്കിൾ മതീട്ടോ ഉപ്പച്ച്യേന്ന്... ഓക്കെ എന്ന് പറഞ്ഞ് ഉമ്മച്ചിയുടെ കയ്യിൽ ഫോൺകൊടുത്ത് സന്തോഷം കൊണ്ട് തുള്ളിച്ചാടി തറവാട്ട് മുറ്റം റൗണ്ടിലോടും... അപ്പോൾ തന്നെ സൈക്കളിനുള്ള ഒരു ഷെഡ്ഡ് തറവാട്ടിന്റെ ഒരു മൂലയിൽ ഞാനൊരുക്കി വെച്ചു. ഉപ്പച്ചി നാട്ടിൽ ലീവിന് വന്നപ്പോൾ തന്നെ സൈക്കിളിന്റെ കാര്യം ഓർമ്മിപ്പിച്ചു...
ഒരു ദിവസം കോഴിക്കോടിൽ പോയി വന്നപ്പം തറവാട്ടിനുള്ളിൽ ചോറ്തിന്നോണ്ടിരിക്കുമ്പോൾ പുറത്ത് നിന്നും ഒരു സൈക്കിൾ ബില്ല് കേട്ടു... ഞാൻ കോലായിക്കൂടി മുറ്റത്തേക്കിറക്കിയപ്പോൾ ഉപ്പച്ചിയുടെ കയ്യിൽ ഒരു സൈക്കിൾ... ഹായ്...ഹായ് എന്ന് പറഞ്ഞ് തുള്ളിച്ചാടി വന്നപ്പോഴേക്കും എന്റെ സൈക്കിളിന് എന്തോ ഒന്ന് കുറവുണ്ടെന്ന് തോന്നി... തോന്നൽ സത്യമായിരുന്നു.. സൈക്കിളിന് കൊമ്പില്ല... ഞാൻ സങ്കടം പ്രകടിപ്പിച്ചില്ല കാരണം കുറേ പറഞ്ഞ് ഉപ്പ ആർ മാസം ലീവിന് വന്നിട്ട് പോകുന്ന രണ്ടീസം മുമ്പാ സൈക്കിൾ വാങ്ങിയത്... ഇത് കിട്ട്യന്നെ ഭാഗ്യം എന്ന് മനസ്സിൽ കരുതി... സൈക്കിൾ രാത്രി തന്നെ വീടിന് പുറത്ത് രണ്ട് റൗണ്ടടിച്ചു.. എന്നിട്ട് ആദ്യമേ ഉണ്ടാക്കി വെച്ച ഷെഡ്ഡിലേക്ക് കേറ്റിവെച്ചു...
ഞാൻ കുളിക്കുന്നതിനേക്കാളും വൃത്തിയിൽ സൈക്കിളിനെ കഴുകി വൃത്തിയായി മുന്നോട്ട് കൊണ്ട‌്പോയി.
തറവാട്ടിൽ നിന്ന് അങ്ങിനെ ആദ്യമായി ഞാൻ സൈക്കിൾ ഡ്രൈവിംഗ് പഠിച്ചു.. പിന്നെ സ്കൂളിലെ സ്പോർട്സിന്റെ പ്രാക്ടീസിന് ഞാൻ കണ്ടെത്തിയ സ്ഥലം തറവാട്ട് മുറ്റമായിരുന്നു... വീടിനെ ഒരുവട്ടം ചുറ്റിയാൽ നൂറ് മീറ്റർ എന്ന കണക്കേ ഓടി പ്രാക്ടിസ് ചെയ്തു.
ആദ്യകാലങ്ങളിൽ തറവാട്ടിൽ ടീവി ഇല്ലാത്തതോണ്ട് ഞാൻ അയൽപക്കത്തെ ക്ലബ്ബിൽ പോയിയായിരുന്നു ക്രിക്കറ്റ് കളി കണ്ടിരുന്നത്. ഒരിക്കൽ രാത്രിയിൽ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും കളികാണാൻ എല്ലാവരും ഉറങ്ങിയ തക്കം നോക്കി ഞാൻ ക്ലബ്ബിലേക്ക് പോകാനൊരുങ്ങി.. മെയിൻ വാതിൽ വല്യുപ്പ ലോക്ക് ചെയ്ത് ചാവി തലയിണയുടെ അടിയിൽ വെച്ച് കിടന്നിറങ്ങിയത് കാരണം ആ വഴി ഞാൻ ശ്രമിച്ചില്ല..
പിന്നെ അകത്തെ കുളുമുറിയുടെ വാതിൽ തുറന്ന് കിണറ്റിന്റെ ബാൽക്കണി വഴി പുറത്ത് ചാടി.. എന്നിട്ട് സന്തോഷത്തോടെ കളിയും കഴിഞ്ഞ് തിരിച്ച് വന്ന് പോയ വഴീക്കൂടെ വീട്ടിലേക്ക് കേറാൻ നോക്കിയപ്പോൾ കുളിമുറിയുടെ വാതിലാരോ അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നു.. അപ്പോഴാണ് വല്യുമ്മ പറഞ്ഞ് തന്നിരുന്ന ഒരു സംഭവകഥ മനസ്സിലേക്ക് വന്നത് എളാപ്പമാർ ഓടെടുത്ത് വീട്ടിൽ കേറിയ കഥ, അതൊന്ന് ഞാനുംപരീക്ഷിച്ചു..
ഓടിളക്കി പതുക്കെ മിണ്ടാപൂച്ചയെപ്പോലെ വീടിനുള്ളിലേക്ക് ചാടാൻ നോക്കിയപ്പോൾ തറയിലേക്ക് നല്ല താഴ്ച്ച പണ്ടേ ലോഗ് ജമ്പിലും ഹൈജമ്പിലും ഉള്ള എക്സ്പീരിയൻസ് വെച്ച് ഒന്ന് ചാടി.. പക്ഷേ ഇത് ജമ്പിംഗ് പിച്ച് അല്ലാത്തോണ്ട് കാലൊന്നുളുക്കി.. എന്നിട്ട് പതുക്ക പോയി ഉറങ്ങി. ഓടിളക്കി വീട്ടിൽ കേറൽ ഒരത്ഭുതമായി തോന്നിയത് അന്നാണ്.
എന്റ ക്രിക്കറ്റ് ഭ്രാന്ത് കാരണം എനിക്ക് ഉപ്പച്ചി ആദ്യമായി വാങ്ങിച്ച് തന്ന സമ്മാനം ഒരു ബാറ്റും, ടെന്നീസ് ബോളുമായിരുന്നു. എല്ലാത്തിനും തറവാട് എന്റെ ഉത്തമ ഗുരുവായിരുന്നു... എല്ലാം പടച്ചവന്റെ അനുഗ്രഹം...
തറവാട്ടിൽ നിന്ന് എനിക്ക് ലഭിച്ച വലിയ നഷ്ടം എന്റെ പൊന്നനിയനായിരുന്നു..
ഒന്നരവയസ്സായപ്പോൾ തലച്ചോറിൽ വന്ന ഒരു പഴുപ്പ് കാരണം പടച്ചോന് സ്വർഗ്ഗത്തിലേക്ക് അവനെ നേരത്തെ വിളിച്ചൊണ്ടോയി...
ചലനം നിലച്ച അവന്റെ ശരീരം കാലികറ്റ് മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ തറവാട്ടിലേക്ക് കൊണ്ട് വരുമ്പോൾ എനിക്കന്ന് ആറ് വയസ്സ് ലൈറ്റ് മിന്നുന്ന വണ്ടിയൊക്കെ ഉപ്പച്ചി വാങ്ങ്യോന്ന് അറിയാനായി അതിനടുത്തേക്ക് പാഞ്ഞപ്പം ഉമ്മച്ചി പൊട്ടിക്കരഞ്ഞ് അതിൽ നിന്ന് ഇറങ്ങുന്ന കാഴ്ച്ചയാണന്നെനിക്ക് കാണാനായത്.. പിന്നെ ഒരു വെള്ളതുണിയിൽ പൊതിഞ്ഞ അനിയനെന്റെ മരവിച്ച ശരീരവും..
ഉപ്പച്ചി എന്നെ കെട്ടിപ്പിടിച്ച് ബാവേ നമ്മുടെ ചെറിമോൻ എന്ന് പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞൊഴുകി..
പിന്നീട് ഓരോ വെള്ളിയായ്ച്ചകളിലും ജുമുഅഃ കഴിഞ്ഞ് രണ്ട് മീസാൻ കല്ലിനും മൈലാഞ്ചിച്ചെടിക്കും ഇടയിലുള്ള അവന്റെ കബറിനടുത്തേക്ക് നീങ്ങും... ഫാത്തിഹ ഓതി ദുഅാഃ ചെയ്ത് അവനോട് സലാം പറഞ്ഞ് പിരിയുമ്പോൾ സങ്കടങ്ങളുടെ പേമാരി മനസ്സിനുള്ളിൽ വന്ന് നിറയും.. എന്നാലും നബിതങ്ങളോടൊപ്പം സ്വർഗ്ഗത്തിന്റെ കവാടത്തിൽ ഉപ്പച്ചിയേയും ഉമ്മച്ചിയേയും ഈ കാക്കാനിം, താത്താനിം കാത്ത് അവൻ കാവലുണ്ടാക്വല്ലോ എന്ന സന്തോഷം മനസ്സിനെ പിടിച്ച് നിർത്തും...
എന്റ റിയാസ്മോൻ വന്നതും പോയതും ആ തറവാട്ടിൽ നിന്നാണ്... അവൻ പോയത് പോലെ കാലങ്ങൾക്ക് ശേഷം തറവാടും മണ്ണിലടിഞ്ഞു.. ഒരു ജന്മമെന്നോണം...
കാലചക്രം എത്ര സ്പീഡിലാ ലേ പായുന്നത്... ക്ലോക്കിലെ സൂചിക്ക് സൂപ്പർഫാസ്റ്റ് ബസ്സിനേക്കാളും സ്പീഡാ..
കഴിഞ്ഞ് പോയ കാലങ്ങളിലെ കുറേ നല്ല നിമിഷങ്ങൾ സമ്മാനിച്ച ജീവിതത്തിലെ ഒരു നാഴിക കല്ലാണ് എനിക്കെന്റെ തറവാട്... പുതിയ കാലത്ത് ഞാനതിനെ നോക്കികാണുന്നു... അന്നത്തെ കുസൃതിനിറഞ്ഞ ആ കുഞ്ഞ് മനസ്സിലൂടെ...
📷 ചിത്രം എന്റെ പുതിയ വീടിന് മുകളിൽ നിന്ന് ഞാൻ മൊബൈലിൽ പകർത്തിയത്.
സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙💚💛💜💙💚💛💜💙💚💛💜💙💚💛💜

No comments:
Post a Comment