അൽഹംദുലില്ലാഹ്...... സൗദി അറ്യേബ്യയിൽ എത്തിയത് മുതൽ എല്ലാ ബലിപെരുന്നാളും നാഥന്റെ തൗഫീക്കുകൊണ്ട് ഹജ്ജാജിമാർക്കൊപ്പം മിനയിൽ ആയിരുന്നു.... പതിനായിരക്കണക്കിന് വളണ്ടിയർ മാരിൽ ഒരാളായി....
'ഹജ്ജ് വളണ്ടിയർ' എന്നത് രണ്ട് വാക്കിൽ ഒതുക്കാന് പറ്റുന്ന ഒന്നല്ല, എന്നാണ് അതിൽ നിന്നും നേരിട്ടനുഭവിച്ച അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത്..
അതൊരു വലിയ നന്മയാണ്.... അറഫ സംഗമവും കഴിഞ്ഞ് മുസ്ദലിഫയും കടന്ന് മിനയിലെത്തുന്ന ലക്ഷകണക്കിന് മനുഷ്യർ..
ഹാജിമാർ....
തനിക്ക് നിശ്ചയിക്കപ്പെട്ട മിനയിലെ ടെന്റ് നമ്പർ തേടിപ്പിച്ച് എത്തുമ്പോൾ അവരെ കാത്ത് മിനയിലെ ഒരോ വഴിയരികിലും സേവന ദൗത്ത്യത്തിലേക്കിറിങ്ങയ നിരവധി അനവധി വളണ്ടിയർമാർ ലൊക്കേഷൻ മാപ്പും പിടിച്ച് നിൽക്കുന്നുണ്ടാകും....
അവിടെ അഥിർത്ഥി രാജ്യങ്ങൾ തമ്മിലുള്ള വാശിയില്ല, വൈരാഗ്യമില്ല...എല്ലാവർക്കും ഒരു പേര് ഹാജി...
ഏതൊരു മനുഷ്യനും ഒരു ദിവസം കടന്ന് പോകണമെങ്കിൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കണം.... ഹാജി ആയാവും അതിൽ മാറ്റമുണ്ടാകില്ലല്ലോ...
പ്രായമായ ഉപ്പയുടെയോ വല്ല്യുപ്പയുടെ മുന്നിലേക്ക് ബിരിയാണിയോ മന്തിയോ കൊടുത്താൽ അവർക്ക് അതിൽ റാഹത്ത് കിട്ടുമോ.. കിട്ടാൻ ചാൻസില്ല എന്നാണെന്റയറിവ്.. അതേ വീട്ടിലെ കാര്യം!..
അപ്പോ ചുട്ടുപൊള്ളുന്ന മിനാ താഴ്വാരത്തും അവർക്ക് അവർക്ക് ധാഹശമനം കൊടുക്കുന്ന ഭക്ഷണത്തിനോടാകും താൽപര്യം.... നമ്മുടെ മലയാളികൾക്ക് പ്രത്യേകിച്ചും അത്കൊണ്ട് തന്നെയാണ് അവർക്കിഷ്ടപ്പെട്ട ഭക്ഷണം ഒരുക്കി അവരുടെ കൈകളിലെത്തിക്കാന് വർഷങ്ങളായി തുടരുന്ന നമ്മുടെ ഐഡിസി ഇത്തവണയും ശ്രമിച്ചതും മൂന്ന് ദിവസത്തോടെ വിജയം കണ്ടതും..
പതിനായിരത്തിനടുത്ത് പാക്ക് ചെയ്ത കഞ്ഞികൾ ബോക്സിലാക്കി അസീസിയയിൽ നിന്നും കുത്തനെയുള്ള മിനയിലേക്കുള്ള റോഡും താണ്ടി എത്തിക്കിമ്പോ നമുക്ക് കുറച്ച് നേരം ക്ഷീണവും കുഴക്കും ഉണ്ടായേക്കാം...
അത് നമ്മൾ ആഗ്രഹിച്ചപോലെ ഹാജിമാരുടെ കയ്യിലെത്തുമ്പോ അവര് നമ്മോട് സ്നേഹത്തോടെ പറയുന്ന ഒന്ന് രണ്ട് വാക്കുണ്ട്.. ഭക്ഷണം ഇവിടെ ഒരുപാട് കിട്ടും കുബ്ബൂസ്, മന്തി തുടങ്ങി എല്ലാം പക്ഷേ ഞങ്ങൾക്കത് കഴിക്കാന് കഴിയണ്ടേ.. നിങ്ങൾ നൽകിയ കഞ്ഞികുടിച്ചപ്പോഴാ മോനേ റാഹത്തായത്...
ഇന്ന് ആദ്യമായി ഒരു ടെന്റിൽ പോയപ്പോ ഒരു ഇത്ത പറയാ മോനേ ഒരു രണ്ട് കഞ്ഞി തരോ... എന്റെ ഉമ്മ അപ്പുറത്ത് കിടക്കുന്നത് രണ്ട് ദിവസമായി ഇവിടെ റൊട്ടിയാ ഭക്ഷിക്കാന് കിട്ടുന്നത് ഉമ്മാക്ക് അത് കഴിക്കാന് കഴിയില്ല... അത് കൊണ്ട് നിങ്ങൾ കഞ്ഞി തന്നാൽ ഉമ്മാക്ക് റാഹത്താകും.. രണ്ട് കഞ്ഞിയും അതിന്റെ കൂട അച്ചാറും അവരുടെ കയ്യിൽ കൊടുത്തപ്പോ അവരുടെ മുഖത്ത് തെള്ളിഞ്ഞ ആ സന്തോഷം മനസ്സിൽ നിന്നും ഒരുനാളും മാഞ്ഞു പോകില്ല...
അത് കഴിഞ്ഞ് വേറെ ആളുകൾക്ക് കഞ്ഞി കൊടുക്കുമ്പോ നടന്ന് വരുന്ന കുറച്ച് സ്ത്രീകൾ (ഹജ്ജുമ്മമാർ) ഞങ്ങളിലേക്ക് കൈ നീട്ടുന്നു.. യൂപിക്കാരാണെന്ന് കരുതി ആകെ അറിയുന്ന ഹിന്ദി വാക്കും പറഞ്ഞ് നോക്കി ചാവൽക്കാ പാനീ.. എന്നൊക്കെ...😉 അപ്പോഴാണ് അവരുടെ മറുപടി കഞ്ചി പോതും കൊട്ങ്കോ.... പടച്ചോനേ തമിഴ്നാട്ടാരാ... മനസ്സിൽ പറഞ്ഞു . പിന്നെയെന്താ നമുക്ക് പ്രശ്നം അവര് കുടിക്കട്ടേന്ന്..... അതിനല്ലേ നമ്മൾ ഇറങ്ങി തിരിച്ചത്... മലയാളികൾക്ക് മാത്രമല്ല നമ്മുടെ അയൽ സംസ്ഥാനക്കാരിലെ കുറേ പേർക്കും കഞ്ഞി നൽകാന് സാധിച്ചു....
കൂടാതെ രാജ്യമേതാണെന്നറിയില്ല... ഒരു വല്ല്യുപ്പ എന്ത് കിട്ടിയാലും കുടിക്കാന് മാത്രം വിശന്ന് വലഞ്ഞ് ഞങ്ങളെ അടുത്തേക്ക് വന്നപ്പോൾ ഒരു കഞ്ഞി അവർക്ക് കൊടുത്തു അവിടെ വെച്ച് തന്നെ അവരത് മനസ്സ് നിറച്ച് കഴിക്കുന്നത് കണ്ടപ്പോൾ മനസ്സിനകത്തുണ്ടായ സന്തോഷത്തിനൊന്നും കയ്യും കണക്കുമില്ല....
അറബിയയിൽ വെച്ച അവസാന ബോക്സിലെ അവസാന കഞ്ഞി കൊടുത്ത് കഴിഞ്ഞപ്പോഴും കുറേ കൈകൾ ടെന്റിന് സൈഡിൽ കെട്ടിയ കമ്പികൂടിനുള്ളിൽ നിന്നും ഞങ്ങളിലേക്ക് നീട്ടുന്നുണ്ടായിരുന്നു...
ഇത് ഒരു ദിവസത്തെ എന്റെ അനുഭവം.. ഇതേ പോലെ ഒരുപാടൊരുപാട് അനുഭവങ്ങളാണ് മൂന്ന് ദിവസത്തെ ഹജ്ജ് സേവനം നൽകിയത്... പഠിപ്പിച്ചത്...
ഒരുപാട് പേർക്ക് നന്ദി പറയാനുണ്ട്...
ഇതിനെല്ലാം അവസരം തന്ന പടച്ച തമ്പുരാന്,
ഹജ്ജിനിടയിൽ റൂമിൽ നിന്ന് ഞങ്ങളെ അടുത്തേക്ക് വന്ന് പ്രാർത്ഥിച്ച് തന്നെ പ്രിയപ്പെട്ട ബാഖവി ഉസ്താദിന്, ഈ വലിയ നന്മയിൽ ചേരാൻ അവസരം തന്നെ ഐഡിസിക്ക്, തുടക്കം മുതൽ അവസാനം വരെ കൂടെനിന്ന സഹപ്രവർത്ഥകർക്ക്, വഴിയരികിൽ നമ്മുടെ ദാഹം ശമിപ്പിച്ച ഒരുപാട് മനുഷ്യർക്ക്, അറിയാത്ത ദിക്ക് പറഞ്ഞു തന്നെ മറ്റു വളണ്ടിയർമാർക്ക്... എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി!....
വരും വർഷങ്ങളിലും ഹാജിമാർക്ക് തണലാകാന് നാഥൻ തൗഫീക്ക് നൽകട്ടെ,..ആമീൻ
ദുആ വസിയത്തോടെ
സസ്നേഹം..
© നിയാസ് പന്തപ്പിലാൻ
💙💚💛💜💙💚💛💜💙💚💛💜💙💚💛💜

No comments:
Post a Comment