കഴിഞ്ഞ വീക്കന്റിൽ ഷറഫ്യേൽ പോയപ്പം നാട്ടുകാരന് ചങ്ങായി ഇന്നെ കൂട്ടി ആ കടയിൽ കേറി.. അവനെന്തോ പർച്ചേസ് ചെയ്യാനായിരുന്നു.... അന്ന് ആ ഷോപ്പിലെ ചങ്ങായിന്റെ മുഖം ആദ്യായിട്ടും അവസാനായിട്ടും കണ്ടു... ഇന്നലെ അവന്റെ മരണ വാർത്ത കേട്ട് പേടിച്ചുപ്പോയി... എന്റെയൊക്കെ അതേ വയസ്സ്...
മറ്റൊരു വീട്ടിൽ അവനുമായുള്ള കല്ല്യാണത്തിന് ദിവസങ്ങളെണ്ണിയിരുക്കുന്ന അവന് നിക്കാഹ് ചെയ്ത പെണ്ണിനെയും അവനെ കാത്തിരിക്കുന്ന മാതാപിതാക്കളേയും തനിച്ചാക്കി അവന് പോയി..... മറ്റൊരു ലോകത്തേക്ക്... :
പ്രവാസി ആവാൻ വിധിക്കപ്പെട്ടതിന്റെ പേരിൽ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടെങ്കിലും. അറിയാതെ ഈ പ്രവാസത്തെ ഇഷ്ടപ്പെടുന്നത് തന്റെ കുടുംബം അല്ലലില്ലാതെ കഴിയുന്നത് കാണാനാ പെണ്ണെ. ആഗ്രഹമുണ്ട് പെണ്ണെ നല്ലൊരു മകനായി,
നല്ലൊരു ഭർത്താവായി,
നല്ലൊരു ഉപ്പയായി,
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി,
ജീവിച്ചു മരിക്കാൻ....!
ലീവിന് വന്ന് ലീവ് തീരാറായി എന്ന് നിന്നോട് പറയുമ്പോൾ നീ അത് നീട്ടി കിട്ടുമോ എന്ന് ചോദിച്ച് കണ്ണ് നിറയ്ക്കുമ്പോൾ ഒന്നും പറയാതെ മുറ്റത്തെക്ക് ഇറങ്ങി നടക്കുന്നത് കണ്ണിലെ നനവ് നീ കാണാതിരിക്കാനാ പെണ്ണെ.. എപ്പോ വന്നതെന്നും , എപ്പോ പോന്നതെന്നും നാട്ടുകാരുടെ സ്ഥിരംചോദ്യത്തിന് സങ്കടം ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന ഞങ്ങൾ. ഇടവഴിയിൽ കാണുന്ന പല മുഖങ്ങളും തിരിച്ചറിയാൻ കഴിയാതെ, സ്വന്തം വീട്ടുകാർക്ക് വിരുന്ന് കാരനായി, മക്കൾക്ക് കളിപ്പാട്ടം കൊണ്ട് വരുന്ന ആളായി നാട്ടുകാർക്ക് ഗൾഫുകാരനായി അങ്ങനെ പല പേരിലും ഞങ്ങൾ ജീവിക്കുന്നു.
തിരിച്ചു പോരുമ്പോൾ അഴിച്ചു വെച്ച ഷർട്ട് ഓർമ്മക്കായി നിങ്ങൾ എടുത്ത് വെക്കുമ്പോൾ ഒരു കഷ്ണം തുണി പോലുംഞങ്ങൾ കൊണ്ട് വരാറില്ല .പകരം നിങ്ങളോട് ഒന്നിച്ചു ചിലവിട്ട ദിവസങ്ങളിലെ ഓർമ്മയാണ് പെണ്ണെ. ഞങ്ങൾ പ്രവാസികളുടെ ഖൽബിലെ കുളിര്. പടി ഇറങ്ങുമ്പോൾ നിന്റെ കവിളിൽ നിനക്ക് മുത്തം തരുന്നത് എന്തിനാണ് എന്ന് അറിയോ പെണ്ണെ നിനക്ക് . നാളെ ഒരു പക്ഷേ ആണി അടിച്ച പെട്ടിയിലാണ് മടക്കമെങ്കിൽ പിന്നെ ഒരു മുത്തം തരാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ എന്ന് ഓർത്തിട്ടാ .... 😓
കരിപ്പൂർ എയർ പോർട്ടിലെ അഞ്ചാം നമ്പർ ഗെയിറ്റിൽ ഒരിക്കലും ഒരിക്കലും എത്തിപ്പെടല്ലേ എന്നാ പ്രാർത്ഥന..
എന്റേയും എന്റെ സഹോദരങ്ങളായ ലക്ഷക്കണക്കിനു പ്രവാസികളുടേയും ...
ഒരിക്കൽ മരണം എല്ലാവരും രുചിക്കുമെന്നറിയാം... എന്നാലും
അത്തറിന്റേയും മിഠായി പെട്ടിക്കളുടെയും ഇടയിൽ ഒറ്റയ്ക്കൊരു യാത്ര...അതോർക്കാനേ വയ്യെടോ ..
ദുആ വസിയത്തോടെ
© നിയാസ് പന്തപ്പിലാൻ
💙💚💛💜💙💚💛💜💙💚💛💜💙💚💛💜

No comments:
Post a Comment