Sunday, July 13, 2014

ഒരു ജർമ്മൻ ഫാൻബോയ് 💖 #DieMannschaft

2002 ലോകകപ്പ് സമയത്താണ് ഒരു ഫുട്ബോൾ ടീമിന്റെ ഫാനായി കളികണ്ട് തുടങ്ങിയത്.....അന്നാണ് ഫുട്ബോൾ ശരിക്ക് കണ്ട് തുടങ്ങിയത് എന്ന് പറയുന്നതാകും ശരി..

ആ ലോകകപ്പിൽ ജർമ്മനിയുടെ ഒരു കളിപോലും പോലും വിടാതെ കണ്ടു..

ജപ്പാനിലെ നിസാൻ സ്റ്റേഡിയത്തിലിരുന്ന് ജർമ്മനി കപ്പ് ഉയർത്തുന്നത് കാണാന് വേണ്ടി നാട്ടിലെ ക്ലബിലേക്ക് പോയി..... മഞ്ഞ ജെയ്സികാരും ബ്രസീലിന്റെ ഫ്ലാഗ് കൊണ്ട് അവിടെയാകെ നിറഞ്ഞിരുന്നു... 

ഫൈനൽ മാച്ച് കണ്ട് കഴിഞ്ഞപ്പോൾ ബ്രസീൽ ഫാന്സ് ഒരു സൈഡിൽ പടക്കം പൊട്ടിച്ച് കളിക്കുന്നു ഒരു സൈഡിൽ ആർപ്പുവിളി ജർമ്മനി തോറ്റതിന്റെ വിഷമത്തിൽ തലതാഴ്ത്തി ഇരിക്കുന്ന എനിക്ക് ചുറ്റും വേറെ കുറച്ചാൾ കളിയാക്കി ഡാൻസാടുന്നു..... ഇനിയും ലോകക്കപ്പുണ്ട് അന്ന്  കാണിച്ച് തരാടാ പുല്ലുകളെ എന്ന് പറഞ്ഞ അവിടെന്ന് സ്കൂട്ടായി....

ഏതെങ്കിലും ഒരു കാലം ജർമ്മനി കപ്പുയർത്തും എന്ന് ഒരു ആത്മവിശ്വാസം മനസ്സിലുണ്ടായിരുന്നു.... അതിന് 2014വരെ കാത്തിരിക്കേണ്ടി വന്നു..... ജാക്കിം ലോയുടെ പ്ലാനുകൾ ഫിലിപ് ലാമും കൂട്ടരും ആ വലിയ ആഗ്രഹം പൂവണിയിച്ച് തന്നു... 😻😻

ഓരോ അവതാരത്തിനും ഓരോ , നിയോഗം ഉണ്ടെന്നു പറയുന്ന കേൾക്കാം, അത്  ശരിയാനെങ്കിൽ അങ്ങനെ ഉള്ള ഒരു താരം ആണ് Mario Gotze. 

സൊമ്പോ താളം ഉള്ള Brzliliyan മണ്ണിൽ മരക്കാനലെ മുകളിലിൽ നിന്നു എല്ലാ൦ കാണുന്ന ആ വലിയവനെ സാക്ഷിയാക്കി 2014 ജൂലൈ 13നു അവിടെ അര്ജന്റീന vs ജർമ്മനി ഫൈനൽ മത്സര൦ അരങ്ങേറി. കളത്തിനു അകത്തു എന്തിനും പോന്ന 22 കളിക്കാർ കച്ചമുറുക്കി ഇറങ്ങി. മെസ്സി എന്ന ഇതിഹാസം അര്ജന്റീനക്കു വേൾഡ് കപ്പ് നേടികൊണ്ടുവരുമെന്നു ഫാൻസുകാർ ഉറച്ചു വിശ്വസിച്ചു.

എന്നാൽ ബോലെഹൊറിസോണ്ടയിൽ തങ്ങളുടെ ചിരചിരവൈകികളായ ബ്രസീലിനെ. വലിയമാർജിനിൽ തോല്പിച്ചരുന്നു ജര്മനിയുടെ വരവ്. ഇരുടീമും നന്നായി കളിച്ചു. ആദ്യപകുതി ഗോൾ രഹിതം.

രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റം ജർമ്മനി നടത്തി എന്നാൽ ഫിനിഷിങ് മാത്രം അത്ര ശരിയായില്ല .87 മിനുട്ടിൽ ജർമൻ കോച്ച് ലോ. അവരുടെ ഇതിഹാസം ക്ളോസയെ തിരികെ വിളിച്ചു ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ world cup ഗോൾ സ്കോറെർ എന്ന പട്ടം ചാർത്തികൊണ്ട് തന്നെ അയാൾ തിരിച്ചു കയറി.

പകരം 22 വയസു പ്രായം ഉള്ള ഒരു പയ്യൻ ഇറങ്ങാൻ തയ്യാറായിനിന്നു. അവനോടു ലോ പറഞ്ഞു ഗ്രൗണ്ടിൽ മെസ്സിയുണ്ട് നി അവനെക്കാളും മികച്ചവൻ ആയി വേണം തിരികെ കയറാൻ എന്ന്. കളി തുടങ്ങി 90 മിനുട്ടു കഴിഞ്ഞു എക്സ്ട്രാ ടൈംലേക്ക് നീങ്ങി ആദ്യ 15 മിനുട്ടിൽ മാറ്റം ഉണ്ടായില്ല. 

കളി പെനാൽറ്റി എന്ന് എല്ലാരും ഉറച്ചു വിശ്വസിച്ചനേരം എന്നാൽ പെട്ടെന്നു തന്നെ കാര്യങ്ങൾ മാറി മറിഞ്ഞു 112 Minu ഇടതു വിങ്ങിലുടെ ഷുർളെ കടന്നു കയറി, പോസ്റ്റിനു നേരെ ബോൾ നീട്ടി കൊടുത്തു Gotze  എന്ന 22 കാരൻ ബോൾ നെഞ്ചിൽ കൺട്രോൾ ചെയ്തു ഇടതുകാൽ കൊണ്ട് ഗോൾ കീപ്പർ റൊമാരിയോയുടെ സൈഡിയിലൂടെ 2nd പോസ്റ്റിലേക്ക്..മറക്കാനയുടെ മുകളിനിൽ ഇരുന്ന് കളികാണുന്ന ആ വലിയവനെ കാഴ്ചക്കാരന് ആക്കി ഗോൾ അടിച്ചു. ഒരു ജനതയുടെ ഹീറോ ആയവൻ  The German Super Mario.


⚽ എന്നെ ഒരു ജർമ്മൻ ഫുട്ബോൾ ഫാനാക്കിയവരെ കുറിച്ച്.
A Fanboy Writeups.................................... 2021


1.
One pic that created a huge fanbase among the 90's kids...

2002 World Cup Final.
Venue: Yokohama Stadium, Tokyo, Japan
Brazil vs Germany

റൊണാൾഡോ, റിവാൾഡോ, റൊണാൾഡീനിയ, റോബർട്ടോ കാർലോസ് , കാഫു, മാർക്കോസ് എന്നിവർ അടങ്ങിയ ബ്രസീലിയൻ നിര ലോകത്തിൽ എക്കാലത്തും മികച്ച ഒരു ഫുട്ബോൾ നിര തന്നെ... 

മറുവശത്തു ഒരു പുത്തൻ ജർമ്മനി പട... 
ഒലിവർ ഖാന് എന്ന ഗോൾകീപ്പർ നയിക്കുന്ന, ക്ലോസെ എന്ന 24 കാരൻ പയ്യൻ അടങ്ങുന്ന ഒരു ടീം. പോരാടി അവർ ഫൈനലിൽ. 

അന്ന് വരെ ഒരു ഗോൾ മാത്രം വഴങ്ങിയ ഖാന് അന്ന് അസാധാരണമായി പിഴച്ചു.  ബ്രസീൽ മറുപടി ഇല്ലാത്ത രണ്ടു ഗോളിന് വിജയിച്ചു... 

അന്ന് നിരാശനായി പോസ്റ്റിൽ ചാരി കിടക്കുന്ന ഒലിവർ ഖാന് എന്ന ലോകകപ്പിൽ ഗോൾഡൻ ബോൾ നേടുന്ന ഏക ഗോൾകീപ്പറുടെ ചിത്രം പ്രസിദ്ധമായി... 

പറഞ്ഞ് വന്നത് നമ്മുടെ ജർമ്മനി ഫാൻസ്‌ കാര്യമാണ്... 

2014 വേൾഡ് കപ്പ്‌ കണ്ട് ഫാൻസ്‌ ആയവർ അല്ല...  നമ്മൾ പറയുന്നത് പോലെ 90s kids. 
ഒരു തോറ്റവനും തോറ്റ ടീമിനും വേണ്ടി ഞാൻ അടക്കം ആരാധകർ ആയവർക്ക് കണ്ണും കണക്കും ഇല്ല... 

2.
വാഴ്ത്തിപ്പാടിയ കഥകളിൽ പൂർണതവരാത്ത ഒരത്ഭുത മനുഷ്യന്റെ ചരിത്രം കൂടി ലോകത്തിനു ഇന്നും പറയുവാനുണ്ട്....
മിഷേൽ ബല്ലാക്ക്....💙

3.
2001 ൽ അൽബീനിയൻ പ്രതിരോധത്തെ മറികടന്ന് ആദ്യ ഗോൾ... 💥
അത്‌ ഒരു തുടക്കമായിരുന്നു.
2014 ലോകകപ്പ്‌ സെമി ഫൈനലിൽ ബ്രസീലിയൻ വലയിലേക്ക്‌ തന്റെ അവസാന ഗോൾ ⚽️
ഇതിനിടയിൽ 13 വർഷങ്ങൾ... 
137 മത്സരങ്ങൾ... 
71 ഗോളുകൾ...
ജർമ്മനിയുടെ തൂവെളള ജഴ്‌സിയിൽ ഈ 11 നമ്പറുക്കാരൻ ഗോൾ അടിച്ചപ്പോഴെല്ലാം വിജയം മാത്രം...
WORLD CUP TOP SCORER 🥇
ആദ്യ WC ൽ 5 ഗോളുകൾ 
ജർമ്മനിയിൽ നടന്ന അദേഹത്തിന്റെ രണ്ടാം WC ൽ GOLDEN BOOT 
2010 ൽ 4 ഗോൾ 
2014 ൽ 2 ഗോൾ 
ജർമ്മനിക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമായിരിന്നിട്ടും 
ജർമ്മനിക്ക്‌ വേണ്ടി ഒരു മേജർ കീരിടം അദേഹത്തിൽ നിന്ന് അകന്ന് നിന്നു...2002 ലെ WC ഫൈനലിൽ ബ്രസീലിനോട് ‌തോറ്റപ്പോൾ ആ കണ്ണ് നിറഞ്ഞിരുന്നു. 

2014 ൽ ബ്രസീലിൽ ചെന്ന് സെമിയിൽ അവരെ 7upഉം അടിച്ച്‌ 
ഫൈനലിൽ അർജ്ജന്റീനയെയും തകർത്ത്‌ ലോകകീരിടത്തിൽ മുത്തമിട്ടപ്പോൾ ആ കണ്ണ് വീണ്ടും നിറഞ്ഞു ... 
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളടിച്ച വ്യക്തി (16 goals)  എന്ന റെക്കോർഡിട്ടാണ് ക്ലോസെ പടിയിറങ്ങിയത്...
ക്ലോസെയുടെ ഗോളുകളും അതിനുശേഷമുളള അക്രോബാറ്റിക്‌ സെലിബ്രേഷനും ഏതൊരു ഫുട്‌ബോൽ പ്രേമിയും മറക്കില്ല.🤸‍♀️
ഈ പോളണ്ടുക്കാരൻ ഞങ്ങൾക്ക്‌ പ്രിയപ്പെട്ടവനാണ്..
വിരമിച്ചിട്ട്‌ 7 വർഷത്തോട്‌ അടുക്കാറായി ജർമ്മൻ ഫൂട്‌ബോൾ പ്രേമികളും, ടീം മാനേജ്‌മന്റും ഇപ്ലോഴും 
തിരയുകയാണ് ആ 11ആം നമ്പർ ജഴ്‌സിയുടെയും ക്ലോസെയുടെയും പിൻഗാമിക്കായി. ക്ലോസെയ്‌ക്ക്‌ പകരം മറ്റൊരാൾ അത്‌ അത്ര എളുപ്പമല്ല.

💖


⚽ പിന്നീടങ്ങോട്ട് പ്രിയപ്പെട്ടവർ....

2014 🏆ലോക കപ്പ് ഫൈനലിൽ എതിരാളിയുടെ കുത്തേറ്റു തന്റെ മുഖപടത്തിൽ നിന്ന് അനിയന്ത്രിതമായി ചോര പൊടിഞ്ഞപ്പോഴും ഒരു തെല്ലു പോലും ഇടറി വീഴാതെ അവസാന നിമിഷം ഒരു പോരാളിയെ പോലെ പോരാടി ആ സുവർണ കപ്പ് ജർമനിയുടെ കൈകളിൽ എത്തിച്ചു കൊടുത്ത ബാസ്റ്റിയനെ ലോകം ഒരിക്കലും മറക്കില്ല. 

കളിക്കളത്തിലെ വീര്യവും ശൗര്യവും എന്നെന്നും ആരാധക ഹൃദയങ്ങളിൽ കൊത്തി വെച്ചത് പോലെ കളിക്കളത്തിന് പുറത്തും ബാസ്റ്റിയന് വലിയൊരു സ്ഥാനം തന്നെയുണ്ട്. താനും തന്റെ കൂട്ടാളികളും ആഹ്ലാദത്തിന്റയും വിജയത്തിന്റെയും അനന്തതയിൽ എത്തി നിൽക്കുമ്പോഴും തോറ്റു പോയവന്റെ തോളിൽ കയ്യിട്ട് കൊണ്ട് അവന്റെ സങ്കടത്തിന്റെ ഉപ്പു രസം പങ്കുവെക്കുന്ന ബാസ്റ്റിയന്. യഥാർത്ഥ ക്യാപ്റ്റൻ ! 

ബാസ്റ്റിയന് ഒരു ലോകോത്തര കളിക്കാരനും ക്യാപ്റ്റനും എന്നതിലുപരി ഒരു മികച്ച മനുഷ്യനും കൂടെയായിരുന്നു. അത് കൊണ്ട് തന്നെയായിരിക്കാം പ്രായഭേദ്യമെന്യേ തന്റെ കൂടെയുള്ളവരും എതിരാളികളും ബാസ്റ്റിയനെ അത്രമേൽ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും. ഫുട്ബോളും ഒരു മാന്യന്റെ കളിയാണെന്നു ജീവിതം കൊണ്ട് കൂടി ലോകത്തിനു കാണിച്ചു കൊടുത്തവരിൽ ഒരുവൻ.!


ഫുട്ബോളിൽ ഒരുപാട് രാജാക്കന്മാർ ഉണ്ടാകും.. അവരെ വാഴ്ത്തി പാടിയിട്ടും ഉണ്ട് കായിക ലോകം..

പക്ഷെ  അസിസ്റ്റുകളുടെ രാജാവ് ആയി  ഇന്നും ഞങ്ങളുടെ മനസ്സിൽ ഒരേ ഒരാളെ ഉള്ളു.. അവന്റെ പേര് ആണ് മെസ്യൂട്ട് ഓസിൽ..
രാജാക്കർമാർക്ക്  എതിർ goal മുഖം വെട്ടി പിടിക്കൻ ഉള്ള വഴി തെളിച്ചു കൊടുക്കുന്ന പടനായകൻ.. അവസാന തുള്ളി വിയർപ്പ്  മൈതാനത്തു വീഴും വരെ  അവൻ  മുന്നിൽ ഉണ്ടാകും..

എതിരാളികൾ   രാജാക്കന്മാരെ പൂട്ടുമ്പോൾ ബുദ്ധി കൊണ്ട് അവരെ  തന്നിലേക് അടുപ്പിച്ചു രാജാക്കർമാർക്  എതിർ വല ചലിപ്പിക്കാൻ  അവസരം ഉണ്ടാക്കി കൊടുക്കുന്ന ഞങ്ങളുടെ പടനായക്കാൻ..

എത്ര വലിയ പൂട്ട് ഇട്ട് അവനെ പൂട്ടിയാലും.. ഒരു ball പോവാൻ പാകത്തിന് പഴുത് ഉണ്ടകിൽ  അവൻ ആ പൂട്ട് പൊട്ടിക്കും....
ഞങ്ങള്ക്ക് നീ എല്ലാം നേടി തന്നു.. പക്ഷെ നിന്നെ പോലെ ഒരാളെ ഞങ്ങൾ ആഗ്രഹിക്കുന്നു ഇപ്പോ.... Miss u legend asssist King...💖

ജർമൻ മനുഷ്യയന്ത്രം 
ഫ്രിറ്റ്സ് വാൽട്ടർ, മത്യാസ് സാമർ, മിഷേൽ ബല്ലാക്ക്, ബാസ്റ്റിൻ ഷ്വൈൻസ്റ്റീഗർ എന്നിവർ അടക്കിവാണിരുന്ന ജർമൻ മധ്യനിര (Central Midfield) ഇന്ന് കൈകാര്യം ചെയ്യുന്നത് ക്രൂസ് ആണ്. മികച്ച പന്തടക്കവും, കൃത്യമായ പാസിംഗ് മികവും അദ്ദേഹത്തെ ലോക ഫുട്ബോളിൽ ഇന്ന് പകരം വെക്കാനില്ലാത്ത താരമായി മാറ്റിയിരിക്കുന്നു.

"He manages the ball and the rhythm with which we play. If Toni wants to play slowly, we play slowly. If he wants us to play quicker, we play quicker. We play in 'Kroos' way"

റയൽ മാഡ്രിഡ് മധ്യനിര താരമായ കാസിമിറോയുടെ  ഈ വാക്കുകളിൽ തന്നെയുണ്ട് ആ ടീം ക്രൂസിൽ എത്രമാത്രം വിശ്വാസമർപ്പിച്ചിരിക്കുന്നു എന്നത്. കഴിഞ്ഞ ഏഴ് വർഷമായി തുടരെ 90 ശതമാനത്തിന് മുകളിൽ പാസിങ് കൃത്യതയുള്ള മറ്റൊരു താരവും ഇല്ല എന്നുള്ളത് അദ്ദേഹത്തിന്റെ കളിമികവ് തന്നെയാണ്. തന്റെ രാജ്യത്തിനായി 100 മത്സരങ്ങൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

2014 ഫുട്ബോൾ ലോകകപ്പ് സെമി ഫൈനലിൽ ജർമ്മനി 7-1 ന് ബ്രസീലിനെ തകർത്തപ്പോൾ രണ്ടു ഗോളും രണ്ട് അസിസ്റ്റും ഉൾപ്പെടെ ജർമ്മനി നേടിയ 6 ഗോളുകളിൽ ക്രൂസിന്റെ പങ്ക് വളരെ വലുതാണ്. 2014 ലോകകപ്പിനു ശേഷം വെറും 25 മില്യൻ പ്രതിഫലത്തിൽ ബയൺ മ്യൂണിക്കിൽ നിന്ന് ഇന്ന് റയൽ മാഡ്രിഡിൽ എത്തിയ താരം പിന്നീട് റയൽ മിഡ്ഫീൽഡ് ഭരിക്കുന്നതാണ് നമ്മൾ കണ്ടത്. റയലിനൊപ്പം 3 UCL നേടിയ താരം ക്ലബ്ബിന്റെ പല ചരിത്ര വിജയങ്ങളിലും പ്രധാന പങ്കാളിയായി. 2018 വേൾഡ് കപ്പിൽ സ്വീഡനെതിരെ നേടിയ അവസാന മിനിറ്റ് ഗോൾ ഫുട്ബോൾ ആരാധകർക്ക് ഇന്നും മറക്കാനാവാത്ത ഓർമയാണ്.


നീണ്ട 15 വർഷം.. ലോകകപ്പ്, കോൺഫഡറേഷൻ വിജയങ്ങളടക്കം ഒരു പാട് ഓർമകൾ സമ്മാനിച്ച പ്രിയപ്പെട്ട ആശാന്. 

നന്ദി...🖤 Joachim Löw

അന്നും ഇന്നും, ജയത്തിലും തോൽവികൾ പോലും, എന്നും ഒരു ജർമൻ ഫുട്ബോൾ ഫാൻ.

It's easy to say "Though they lost, they won hearts". But to say, "They lost, but created a massive fanbase" is simply impossible.
#DieMannschaft 🔥

No comments:

Post a Comment

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജ്.

ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് (Mithali Raj) പാഡഴിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം...