"ആരംഭ പൂവായ മുത്ത് റസൂലിന്‍റെ മീലാദ് വന്നത്തി ഞങ്ങൾക്ക് സന്തോഷം വന്നത്തീ..."
ലോക മുസ്ലിങ്ങളുടെ സ്നേഹത്തിന്‍റെയും, സന്തോഷത്തിന്‍റെയും വസന്തദിനങ്ങളാണ് ഇനിയുള്ള 30 നാളുകൾ.
വർണ്ണശോഭമായ അലങ്കാരങ്ങൾ കൊണ്ടും, മുത്ത് റസൂൽ (സ) മാല, മദ്ഹ് കീർത്തനങ്ങൾ കൊണ്ട് എല്ലാ പള്ളികളും മദ്രസകളും പുണ്യറബീഅിനെ വരവേൽക്കുകയാണ്.. ഇന്ന് ലോക മുസ്ലിംങ്ങൾ.
ഈ സന്തോഷ വേളയിൽ കുട്ടിക്കാലത്തെ മാധുര്യം നിറഞ്ഞ നബിദിന ഓർമ്മകൾ എന്നിലേക്ക് വീണ്ടും എത്തുന്നത് പോലെ..
ആ നല്ല അനുഭവങ്ങൾ
എനിക്കൊരിക്കലും മറക്കാൻ കഴിയുകയില്ല. എന്‍റെ നബിദിന ഓർമകളിലൂടെ കുറച്ച് പിറകിലോട്ടൊന്ന് സഞ്ചരിക്കാം...
നബിദിന വേളകളിൽ എല്ലായിടവും ശബ്ദമുകരിതമായിരിക്കും.
പ്രവാചക പ്രകീർത്തനമായ ഖസീദത്തുൽ ബുർദ്ദയും, മാലയും മൗലൂദ് കൊണ്ട് എല്ലാവരും ഒരേ സ്വരത്തിൽ ചെല്ലുന്നു...
"യാ നബീ സലാം അലൈക്കും....
യാ റസൂൽ സലാം അലൈക്കും..."
എങ്ങും മാപ്പിള പാട്ടുകളും, ഖുറാന് പാരായണവും, പണ്ഡിതന്മാരുടെ
പ്രസംഗവും മാത്രം കേള്ക്കാം.
നബിദിന തലേന്ന് മനസ്സിൽ
വർണ്ണം നിറയും. രാത്രിയിൽ അലങ്കരിച്ച സ്റ്റേജുകളും വർണ്ണ കടലാസുകൾ കൊണ്ട് തീർത്ത അരങ്ങുകളും.. എല്ലാം കൊണ്ടും ഒരസുലഭ നിമിഷങ്ങളാകും അത്..
രാവിലെ പുറപ്പെടുന്ന
ഘോഷയാത്രയിൽ പങ്കെടുക്കണം. ആ ഘോഷയാത്രയിൽ പുത്തനുടുപ്പിട്ട്
തുള്ളിച്ചാടി പോകുന്നതും കയ്യിലെ സഞ്ചി നിറയെ മിട്ടായികൾ
കിട്ടുന്നതുമായിരിക്കും മനസ്സില്. പല വർണ്ണത്തിലും ആകൃതിയിലുമുള്ള മിട്ടായികൾ കൈ നിറയെ കിട്ടുന്നതില്പ്പരം സന്തോഷം മറ്റൊന്നുമില്ലായിരുന്നു അന്ന്. കണ്ണടച്ച് കിടന്നാലും ഉറക്കം വരാത്ത രാവാണ് അന്ന്.
എങ്ങനെ എങ്കിലും നേരമൊന്നു വെളുത്താൽ മതി. ഘോഷയാത്രയ്ക്ക്
പോകുന്നതിനെ പറ്റിയാണ് മനസ്സിൽ.
എന്നും ഉമ്മചി വിളിച്ചുണർത്തുന്ന എന്നെ അന്ന് ആരും വിളിക്കാതെ തന്നെ സുബ്ഹിക്ക് മുന്നേ എണീറ്റ് പള്ളിയിലെ മൗലൂദ് സദസ്സിലേക്ക് പോകുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്.. മൗലൂദ് തുടങ്ങുമ്പോൾ പാതി ഉറക്കത്തിലാണെങ്കിലും കുറച്ച് കഴിഞ്ഞാൽ മുത്ത് ഹബീബ് (സ)യുടെ മധുരമൂറും വ്യത്യസ്ത ഈണങ്ങൾ മനസ്സിൽ തട്ടി അതിൽ ലയിച്ച് ഉയർന്ന ശബ്ദത്തോടെ തന്നെ അതിൽ അലിഞ്ഞ് ചേരും.
ജീവിതത്തിൽ എന്നും സുബ്ഹ് നിസ്കാരത്തിൻ പള്ളിയിൽ പോകുന്നവനാണെങ്കിലും എല്ലാ വർഷവും സുബ്ഹിക്ക് മുന്നെ എണീക്കുന്ന ആകെയുള്ള ഒരു ദിവസം റബീഅുൽ അവ്വൽ പന്ത്രണ്ടിന്‍റെ സുബ്ഹിക്ക് മുന്നെ മാത്രമാണ്..
മൗലൂദ് സുബ്ഹി ബാങ്കോടെ അവസാനിക്കും,
പിന്നെ സുബ്ഹി നിസ്കാരാനന്തരം മൗലൂദിലേക്ക് ഓരോരോ വ്യക്തികൾ നൽകിയ ചീരുണ്ണിയിലേക്കായിരിക്കും അടുത്ത ഊഴം ... മിക്കവാറും എല്ലാ വർഷവും പൊറാട്ടയും, കോഴിക്കറിയുമായിരിക്കും, കൂടെ നല്ല ചൂട് ചായയും..
ഇതെല്ലാം എല്ലാവരും ഒരുമിച്ച് കഴിച്ച് മദ്രസയിൽ നിന്നും പിരിയും .. പിന്നെ മദ്രസയിലെ ക്ലീനിംഗ് ഡ്യൂട്ടി ഞങ്ങളുടെ മുതിർന്ന ഏട്ടന്മാർക്ക് ആയിരിക്കും.. അന്ന്, ഇന്നതെല്ലാം ഞാനുൾപെടുന്ന ചെങ്ങായിമാരാണ് ചെയ്യ്ത് പോരുന്നത്...
പിന്നെ ഉസ്താതുമാർ പറയും എല്ലാവരും കൃത്യം ഏഴ് മണിക്ക് തന്നെ മദ്രസയിൽ എത്തണം എന്ന്..
കുളിച്ച് വൃത്തിയായി 7
മണിക്ക് മദ്രസയിലേയ്ക്ക്
ഓടും അങ്ങനെ അവിടെത്തുമ്പോൾ
മറ്റുകുട്ടികളും പുത്തനുടുപ്പിട്ട്
പല കളർ കൊടികളും പിടിച്ച് നില്ക്കുന്ന
വർണ്ണപകിട്ടാർന്ന കാഴ്ച്ചകൾ
കാണാം. അതിൽ ഞാനും ഉത്സാഹത്തോടെ പങ്കു ചേരും.
ഏഴ് മണിക്ക് ആദ്യം പതാക ഉയർത്തൽ കർമ്മമാണ് അരങ്ങേറുക. ഇത് നിർവ്വഹിക്കുക അന്ന് ഞങ്ങളുടെ നാട്ടിലെ മുതിർന്ന പൗരനും ഞങ്ങളുടെ പള്ളിയുടേയും, മദ്രസയുടേയും പ്രധാന കാര്യകാംഷിയുമായ കുറ്റിക്കോടൻ ഹബീബ് ഹാജി ആയിരുന്നു..
പതാക ഉയർത്തൽ കർമ്മം നടക്കുമ്പോൾ ഞങ്ങൾ കുറച്ചാളുടെ കണ്ണ് പതാകയിൽ പൊതിഞ്ഞിരിക്കുന്ന ആ വർണ്ണ തുണ്ടുകളിലേക്കായിരിക്കും.. ഉയർത്തി കഴിഞ്ഞ ഉടനെ തന്നെ ആ വർണ്ണ തുണ്ടുകൾ പൊറുക്കലാകും ഞങ്ങളുടെ പണി.
പിന്നെയാണ് ആകാംഷയോടെ ഞങ്ങൾ കാത്തിരുന്ന പരിപാടി വർണ്ണങ്ങളാലും, മദ്ഹ് ഗാനങ്ങളാലും തീർത്ത ഘോഷയാത്ര.
'കൂലൂ തക്ബീർ......അള്ളാഹു അക്ബർ' എന്ന്
പാടിക്കൊണ്ട് നബിദിന ജാത ആരംഭിക്കും. അത് കുട്ടികള് ഏറ്റു പാടിക്കൊണ്ട് മുന്നോട്ട് നീങ്ങും.
മുന്നിൽ മുതിർന്ന ഉപ്പമാർ, അതിൻ പിന്നിൽ ഞങ്ങൾ മദ്രസാ വിദ്യാർത്ഥികൾ, അതിൻ പിന്നിൽ പൂർവ്വ വിദ്യാർത്ഥികൾ... നടുവിൽ ഞങ്ങളെ നിയന്ത്രിക്കാനായി ഉസ്താതുമാർ അങ്ങിനെ വളരെ ഭംഗിയോടെ നിരനിരയായി നിന്ന് ഓരോ കാൽ മുന്നോട്ട് വെക്കുമ്പോഴും ഓരോരുത്തരം പുറപെടുവിക്കുന്ന ശബ്ദം മുത്ത് നബിയുടെ മദ്ഹുകൾ മാത്രം..
നാട്ടിലുള്ള എല്ലാ മതക്കാരും പാർട്ടിക്കാരും ഞങ്ങളെ പായസം കൊണ്ടും, മധുര പലഹാരങ്ങൾ, മിട്ടായി കൊണ്ടും ഞങ്ങളെ വരവേൽക്കാനായി കാത്തിരിക്കും ഒരോ ദിക്കിലും, മൂലയിലും...
അങ്ങനെ വർണ്ണകൊടികൾ പിടിച്ച് വഴിനീളെ നടന്നകലുമ്പോൾ
ഞങ്ങളുടെ കീശയിലേയ്ക്കു മിട്ടായികൾ
ഇട്ടുതരുന്ന വീട്ടുകാരോടും, നാട്ടുകാരോടും
ഞങ്ങള്ക്ക് പുഞ്ചിരിയല്ലാതെ
മറ്റൊന്നും നൽകാൻ കഴിയില്ലായിരുന്നു.
നടന്നു ക്ഷീണിച്ചാലും ഇനിയും മിട്ടായി കിട്ടുമെന്നുള്ള പ്രതീക്ഷയിൽ തളർച്ച കാര്യമാക്കാതെ നടക്കും.
വഴിമദ്ധ്യേ ദാഹം ശമിപ്പിക്കാൻ കളർ വെള്ളവുമായി നില്ക്കുന്ന
ഉമ്മച്ചിമാർ. ദഫ് മുട്ടിന്‍റെ താളം കുട്ടികളുടെയും
കാഴ്ച്ചക്കാരുടെയും മനസ്സിന് കുളിർമ്മയേകുന്നു. ഈ കാഴ്ച്ച കാണുവാനായി ഉമ്മചിമാരും പെൺകുട്ടികളും മറ്റും ഗേറ്റിനുള്ളിൽ
നിന്നും പുറത്തേക്ക് തല ഇടും. അപ്പോ ഞങ്ങളിൽ നിന്ന് ഓരോ മിട്ടായികളെടുത്ത് അവർക്ക് കൊടുക്കും...അവരത് സന്തേഷത്തോടെ വാങ്ങി തിന്നും....
നേരം ഉച്ച
ആകുമ്പോഴേക്കും നബിദിന ജാത കഴിഞ്ഞ് ഞങ്ങൾ വീടുകളിലേക്ക് മടങ്ങും.
പിന്നെ ജാതയുടെ ക്ഷീണം മാറ്റാൻ ഒന്നു മയങ്ങും ഉറങ്ങി വരുമ്പോഴേക്കും ഉമ്മച്ചി വിളിച്ചുണർത്തും.. ഉച്ചക്ക് ളുഹ്ർ നിസ്കാരാനന്തരം വീണ്ടും ഒരു ഗംഭീര മൗലൂദ് നടക്കും അതിൻ ശേഷം അന്നദാനവും നടക്കും..
എനിക്ക് കിട്ടിയ തേങ്ങാ ചോറും കൊണ്ട് വീട്ടിലെത്തുമ്പോഴേക്കും ഉമ്മച്ചി കോഴികറി ഉണ്ടാക്കി വെച്ചിട്ടുണ്ടാകും.. അതും കൂട്ടി തേങ്ങാ ചോറ് കഴിച്ച് വീണ്ടും മദ്രസയിലേക്ക് പോകും സ്റ്റേജിതര പരിപാടികളായ ക്വിസ്, ലാഗ്വേജ് ഗയിം... തുടങ്ങിയവ ആ സമയത്താകും നടക്കുക...
പിന്നെ മത്സരം കഴിഞ്ഞ് ഞങ്ങൾക്ക് തരേണ്ട സമ്മാനങ്ങളിൽ പേരെഴുതി വെക്കലായിരിക്കും ഉസ്താതുമാർക്ക് പണി..
ഇവിടെ ഞാൻ പ്രത്യേകിച്ചും പറയേണ്ടത്
എന്നെ പഠിപ്പിച്ച് വലുതാക്കിയ
എന്‍റെ ഗുരുനാതന്മാരെ കുറിച്ചാണ്.
ഞാൻ ആറാം ക്ലാസ് വരെ പഠിച്ചിരുന്നത് ഇസ്സത്ത് നെഴ്സറി സ്കൂളിലായിരുന്നു.
മദ്രസയും, സ്കൂളും കൂടിച്ചേർന്ന ഒരു ഇസ്ലാമിക സ്ഥപനം ആയിരുന്നു അത് കുട്ടികാലത്ത്
ഉപ്പച്ചി എന്‍റെ കയ്യും പിടിച്ചു
കൊണ്ട് ആ സ്ഥാപനത്തിൽ പ്രവേശിച്ച് ഞങ്ങളുടെ നാട്ടുകാരൻ കൂടിയായ കെ.പി. ഉസ്താദിന്റെ കയ്യിൽ ഏൽപ്പിച്ചു.
നിഷ്കളങ്കതയുടെ പ്രായമായതിനാൽ
മനസ്സില് ഒരു പേടിയുമില്ലായിരുന്നു.
ചിരിച്ചു കൊണ്ട് കിണിങ്ങി നിന്ന എന്നെ ആ ഉസ്താദ് മടിയില്
പിടിച്ചിരുത്തി സ്ലേറ്റില് 'അലിഫ് ' എന്ന
അറബിയിലെ ആദ്യത്തെ അക്ഷരം കൈ
പിടിചെഴുതിച്ചു. എന്‍റെ മകൻ ഇൽമ് (അറിവ്) പകർന്നു കൊടുക്കണം എന്നായിരുന്നു
വാപ്പ അദ്ദേഹത്തോട് പറഞ്ഞത്. അന്ന് മുതൽക്ക് ഞാൻ അറബി അക്ഷരം പഠിച്ചു തുടങ്ങി.
ആരോഗ്യ പ‌്രശ്നങ്ങളാൽ
വളരെ കുറച്ച് നാൾ മാത്രമേ ഈ പാവപെട്ട ഉസ്താദ്
ഞങ്ങളെ പഠിപ്പിച്ചത്
ഉസ്താദ് പാവമായിരുന്നു, കുട്ടികളെ ആരേയും തല്ലില്ലായിരുന്നു.
എല്ലാവരെയും സ്നേഹത്തോട് കൂടിയാണ് അറിവ് പകർന്നു
കൊടുത്തിരുന്നത്. രോഗം മൂർച്ചയേറി ഈ ഉസ്താദ് മരണത്തിൻ കീഴടങ്ങിയപ്പോൾ ഞങ്ങള്ക്കെല്ലാവർക്കും
നിരാശയായിരുന്നു.
നബിദിനത്തിൻ എനിക്ക് ആദ്യമായി പ്രസംഗം ഈ ഉസ്താദ് എഴുതി തന്ന വരികളായിരുന്നു... എന്റെ നാണം കൊണ്ട് ഉസ്താദ് തന്ന പ്രസംഗം പറയാൻ അന്ന് ഞാൻ സ്റ്റേജിൽ കയറിയില്ല. മറക്കില്ലൊരിക്കലും ഈ ഉസ്താദിനെ.
പിന്നെ ആറാം ക്ലാസോടെ ഉപ്പച്ചി എന്നെ വേറെ സ്കൂളിലേക്ക് മാറ്റി ..
പിന്നെ മദ്രസ ഞങ്ങളുടെ നാട്ടിൽ തന്നെ ആയിരുന്നു.. അവിടുത്തെ പ്രധാന ഉസ്താദായ കുട്ടശ്ശേരി ഉസ്താദിന് എന്നെ നേരത്തെ അറിയുമായിരുന്നു.. ചെറുപ്പത്തിൽ തന്നെ എന്നെ സംഘടനയിലൂടെ വളർത്തി കൊണ്ട് വന്നത് ആ ഉസ്താദാണ്... ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക് ആ ഉസ്താദിനെ ..
ഈ ഉസ്താദ് ഞങ്ങളുടെ മദ്രസയുടെ തുടക്കം മുതൽ ഉള്ള ആളാണ്. അറബി അക്ഷരം നേരെ വായിക്കാന്
അറിയാത്തവർ നന്നായി വായിച്ചു തുടങ്ങി. നബിദിനത്തോടനുബന്ധിച്ച്
ഒട്ടുമിക്ക മദ്രസകളിലും കുട്ടികൾ പരിപാടികൾ
നടത്താറുണ്ട്. ഞങ്ങളുടെ മദ്രസയില്
ആദ്യമായി സമാജ്യം കൊണ്ടുവന്നത്
ഈ ഉസ്താദിന്റെ മിടുക്ക് കൊണ്ടാണ്. ഉസ്താദ്
എല്ലാവരെയും പരിപാടിയിൽ
പങ്കെടുപ്പിച്ചു. ആരേയും മാറിനിൽക്കാൻ
അനുവദിച്ചില്ല. തനി മടിയനായിരുന്ന എന്നെ ഉണർത്തി കൊണ്ട് വന്നത് ഈ ഉസ്താദാണ്
കുട്ടികളുടെ ഉള്ളിലെ കഴിവിനെ
പ്രോത്സാഹിപ്പിച്ച നല്ലൊരു
അദ്ധ്യാപകനായിരുന്നു അദ്ദേഹം.
ഖുറാന് പാരായണം, മാപ്പിള പാട്ട്, അറബി പാട്ട്,
സംഘ ഗാനം, പ്രസംഗം,
ഇതൊക്കെയായിരുന്നു പ്രധാന പരിപാടിൾ. സ്റ്റേജിനു മുന്നില് ഒരിക്കൽ
പോലും പ്രത്യക്ഷപെട്ടിട്ടില്ലാത്ത
എന്നെ ഉസ്താദ് സ്റ്റേജില്
മൈക്കിന്റെ മുന്നില് എത്തിച്ചു...
കൈ കാലുകൾ വിറച്ചു കൊണ്ട് സ്റ്റേജില്
നിന്ന ഞാന് വിറച്ച ചുണ്ടുകളോട് കൂടി സദസ്സില്
ഇരുന്നവർക്ക്
സലാം പറഞ്ഞു. അതിന്റെ ശേഷം ഉസ്താദ് എഴുതി തന്ന
പ്രസംഗം കാണാപാഠം പഠിച്ച് പറയാന്
തുടങ്ങി. "സൽസ്വഭാവം" ആയിരുന്നു
വിഷയം. പ്രസംഗിച്ചു തീരാറായപ്പോൾ
അതിന്റെ അവസാന ഭാഗം മറന്നു പോയി.
അങ്ങനെ നാണംക്കെട്ട്
ഇറങ്ങിപ്പോയി. അപ്പോൾ
കുറച്ച് പേടി മാറിയായിരുന്നു. അതിനു ശേഷം ഖുറാൻ
പാരായണമായിരുന്നു. അത് നന്നായി ചെയ്യാന്
കഴിഞ്ഞതിൽ സന്തോഷം തോന്നി. പിന്നെ പാട്ടും എല്ലാം കൂടി എന്നെ അവിടെ നിന്ന് ഒരു കൊച്ചു കലാകാരനാക്കി.
എല്ലാ ഇനങ്ങള്ക്കും സമ്മാനം കിട്ടിയതിൽ
സന്തോഷം തോന്നി. ഞാന്
ഒരിക്കലും കരുതിയിരുന്നില്ല, പരിപാടികളിൽ
നല്ല രീതിയിൽ പങ്കെടുക്കാന് എന്നെക്കൊണ്ട് കഴിയുമെന്ന്.
നമ്മുടെ പ്രിയപ്പെട്ട കുട്ടശ്ശേരി സഖാഫി
ഉസ്താദിനോടാണ്
ഇതിനെല്ലാം നന്ദി പറയേണ്ടത്.
സ്കൂളില് കലോത്സവത്തിന് പങ്കെടുത്ത്
സമ്മാനം കിട്ടുന്നത് ട്രോഫി ആയിരിക്കുമ്മല്ലോ.
എനിക്കിതുവരേയും സ്കൂളില് നിന്ന് ഒരു
ട്രോഫി വങ്ങേണ്ടി വന്നിട്ടില്ല. എന്നാൽ മദ്രസയിലെ വിജയികള്ക്കുള്ള
സമ്മാനം ട്രോഫിയല്ല, പാത്രവും,
കിണ്ണവും, ഗ്ലാസ്സുമാണ്.
തികച്ചും വ്യത്യസ്മായ സമ്മാനങ്ങൾ
ആയിരുന്നു ഞങ്ങള്ക്ക് ഉസ്താദ് നൽകിയത്. ഒരു
മത്സരങ്ങള്ക്കും സമ്മാനം കിട്ടാത്തവർക്ക്
നിരാശപെടുത്താതിരിക്കുവാൻ
വേണ്ടി പ്രോത്സാഹന സമ്മാനം നല്കിയിരുന്നു.
അത്രയും ആത്മാർത്ഥത നിറഞ്ഞ ഒരു അദ്ധ്യാപകൻ ആയിരുന്നു അദ്ദേഹം.
തെറ്റുകൾ കണ്ടാൽ ശിക്ഷിക്കേണ്ടത്
ഗുരുനാതന്മാരുടെയും
മാതാപിതാക്കളുടെയും കടമയാണ്. ആ
കടമയാണ് ഉസ്താദ് ഞങ്ങളോട് കാട്ടിയതും.
ഉസ്താദിന്റെ കുട്ടികൾ
എല്ലാവരും നന്നായി പഠിക്കണം എന്ന
നല്ല ഉദ്ദേശമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്.
എന്നാൽ ചില മാതാപിതാക്കള്ക്ക്
തന്റെ കുട്ടികളെ ശിക്ഷിക്കുന്നത്
ഇഷ്ടമായിരുന്നില്ല. അവർ വന്നു പരാതി പറഞ്ഞിട്ടും ഉസ്താദ് തനിക്ക് ശരി എന്ന് തോന്നുന്നത് ചെയ്തു.
എന്റെ വാപ്പ ഉസ്താദിനെ കാണുമ്പോള്
അവന്ക്ക് രണ്ടടി കൂടുതൽ കൊടുക്കുക
എന്നാണ് പറയുക. ഇതുപോലെ പറയുന്ന
രക്ഷിതാക്കൾ ചുരുക്കം ആയിരുന്നു.
അങ്ങനെ രക്ഷിതാക്കളുടെ സ്ഥിരം പരാതികൾ ഉസ്താദിനെ ഈ മദ്രസയില്
നിന്നും പോകാൻ പ്രേരിതമാക്കി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ ഉസ്താദാണ് എന്റെ ജീവിതം മാറ്റി നല്ല വഴിയിലേക്കെന്നെ ആനയിച്ചത്.... ഉസ്താദേ മറക്കില്ലൊരിക്കലും നിങ്ങളെ ഈ വിദ്യാർത്ഥി..
നബി ദിനമെന്നു കേള്ക്കുമ്പോൾ മനസ്സിലേക്ക് പല പല ഓർമ്മകൾ കടന്നു വരും. ദഫ് മുട്ട്, നബിയെ കുറിച്ചുള്ള പാട്ടുകള്, പഠിച്ച മദ്രസ, അവിടെ ഒപ്പമുണ്ടായിരുന്ന കുട്ടികൾ, അതിലേറ്റവുമുപരി കുട്ടശ്ശേരി ഉസ്താദ്, ഞങ്ങൾ
പങ്കെടുത്ത ഘോഷയാത്ര, പരിപടികൾ.
എല്ലാം ഇന്നലെ കഴിഞ്ഞത്
പോലെയാണ് മനസ്സിൽ. നമ്മൾ എത്ര
വളർന്നാലും കുട്ടിക്കാലത്തെ ഓർമ്മകൾ
മനസ്സിൽ എന്നും അവശേഷിക്കും. അവ
ഒരിക്കലും മരിക്കില്ല.
ഇന്നും പോകാൻ ആഗ്രഹിക്കുന്ന ഒരു കാലമുണ്ടെങ്കിൽ അത് മധുരമൂറും സ്വപ്നങ്ങൾ മാത്രം അവശേഷിക്കുന്ന ആ കുട്ടികാലത്തിലേക്ക് മാത്രമാണ്..
സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙💚💛💜💙💚💛💜💙💚💛💜💙💚💛💜

No comments:
Post a Comment