Tuesday, December 1, 2015

കോളേജ്ഡയറീസ് 😍

ഓർമ്മകളുടെ ആ നല്ലകാലം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കില് നന്മയുടെ ആ മുറ്റത്തു നിന്നും വീണ്ടും തുടങ്ങാമായിരുന്നു ഒരു ജീവിതം.

നഷ്ടപ്രണയങ്ങളുടെയും സൗഹൃദ ബന്ധങ്ങളുടേയും തീരാത്ത  ഓർമ്മൾ ഇന്നും ജീവിക്കുന്നുണ്ടവിടെ!

പങ്ക് കൊടുത്ത ചോറിനും കൂട്ടാനും ഇടയിൽ വളർന്നിരുന്നത് കൂടപ്പിറപ്പുകളുടെ സ്നേഹമായിരുന്നു..!

ടീച്ചറും സ്റ്റുഡന്റും തമ്മിലും സ്നേഹത്തിന്റിം സൗഹൃദത്തിന്റിം ആത്മബന്ധത്തിന്റ പറയാതെപറഞ്ഞ ബന്ധമായിരുന്നവിടെ!

ജൂനിയറും സീനിയറും നേരിൽ കണ്ട ദിവസത്തെ തല്ലിന് ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നൊള്ളു അവിടെ!
പിന്നീടുള്ള ദിവസങ്ങളിൽ തോളിൽ കയ്യിട്ട് നടക്കുന്ന സൗഹൃദമായി അവരുംഞങ്ങളും വളർന്നു!

ഒരു ഡയറിമിൽക്കിൽ അസ്സൈന്മെന്റും പ്രൊജക്ടും എഴുതാന് ക്ലാസിലെ മൊഞ്ചത്തി കുട്ട്യാൾ ക്യൂവിലായിരുന്നു അന്ന്!

കോണോംപാറ ബസ്സിറങ്ങി ഓടികിതച്ച് വരുമ്പോഴായിരിക്കും കോളേജിന്റെ മുമ്പില് ഒരാള്ക്കൂട്ടം... എന്താ സംഗതി,... സമയം 9.41 ആയതിന്റെ ഒരു സൂചന അല്ലാതെന്താ... ഫസ്റ്റ് പിരീഡ് ലൈബ്രററി തന്നെ ശരണം.

ഞങ്ങളുടെ തുടക്കം കോളേജ് വാഷ് പൈപ്പിന് മുന്നില് നിന്നാണ്. അത് കഴിഞ്ഞ് അടുത്ത ഊഴം മൂത്രപ്പുരയാണ്. ക്ലാസിലെത്തിയാലോ ചർച്ചാവിഷയം മൈ ബോസിലെ ദിലീപും , തുപ്പാക്കിയിലെ വിജയിയുടെ വെടിപൊട്ടിക്കലും...പിന്നെ ഇന്നലെ കൊണ്ടോട്ടി സ്റ്റാന്റില് കണ്ട വെള്ള ചുരിദാറിട്ട പെണ്കുട്ടിയുമൊക്കെ ആയിരിക്കും.

നൈജീരിയയിലും അമേരിക്കയിലും ചങ്ങായ്മാരുള്ള പ്രിൻസി സാറിന്റെ സത്യസന്ധമായ ബുടല് കേട്ടാണ് കോളേജ് ജീവിതം തുടങ്ങുന്നത്!

ഇന്റർ വെല്ലിൽ സൊറപറച്ചിലും പാരവെപ്പും നടന്നിരുന്നത് ബാവന്റെ ചായപ്പീട്യേലായിരുന്നു..!

സൊറപ്പറച്ചിലിനിടയിൽ ബാവയുടെ നീട്ടിയടിച്ച ചായയും കുഴഞ്ഞ പഴമ്പൊരിയും എക്സ്പേർ ഡേറ്റ് കഴിഞ്ഞ ബോണ്ടയും എല്ലാം പെട്ടന്ന് തീരുന്നത് അറ്യേ ഇല്ല!
അപ്പോഴായിരിക്കും ചിലരുടെ ചോദ്യം എന്റെ പ്രൊഫൈല് പിക്ക്  ലൈക്കിയോ, ടാഗിയോ..?,
രണ്ട് ലൈക്ക് ഞാന് തന്നിട്ടുണ്ടെന്ന് പറഞ്ഞ് അവിടെ നിന്ന് സ്കൂട്ടാകും!

കോളേജ് കാന്റീനിലെ ഓരോ ബെറ്റും പറ്റുപുസ്തകങ്ങളുടെ എണ്ണം കൂട്ടി.. കുറേ ആയപ്പോൾ കാന്റീനും പൂട്ടി...

...ഊണിന് ശേഷം അടുത്ത ഉച്ചക്കോടി പള്ളിയിലാണ്... അത് കഴിഞ്ഞ് യോഗം ബാവയുടെ കൂള്ബാറിലാണ്... ഏകദേശം എല്ലാവരേയും അവിടെ വെച്ച് പോസ്റ്റുമോർട്ടം ചെയ്യും.
പിന്നെ നേരെ തോട്ടിലെ സ്രാമ്പ്യ പള്ളിയുടെ അടുത്തേക്ക്.. അവിടെ സൊറിം പറഞ്ഞ് ഇരുന്നാ ടൈം പോവുന്നത് അറിയൂല... ഈ ടൈമിൽ പൂവാലന്മാർ കിള്യാളെ ബേക്കിൽ വൊഡാഫോണിന്റെ പട്ടികുട്ടിയെ പോലെ നടക്കും... എത്ര തേപ്പ് വാങ്ങിക്കൂട്ടിയാലും ആവരത് തുടരും..

ഒരു മണിക്കൂറിന്റെ
ഇടവേളയില് എന്തെല്ലാം സഹിക്കണം... ഒരുപാടു പേരുടെ കോമഡി... അവര് കണ്ട സിനിമയിലെ ചളി... പോരാത്തതിന് ഇതിനൊക്കെ ചിരിക്കുകയും വേണം. പിന്നെ സാറിനോട് ഗുഡ് ആഫ്റ്റർ നൂണ് പറഞ്ഞ് ഒരുറക്കം. ഈ സമയത്താവുംസൈലന്റ് ആക്കാത്ത മൊബൈലിലേക്ക് എസ്.എം.എസ് വരിക എല്ലാവരും ചുമച്ച് തല്ക്കാലം അതിന് വഴി കാണും.എങ്കിലും കൂട്ടത്തില് ചിലരൊക്കെ പഠിക്കുക...പഠിക്കുക... വീണ്ടും പഠിക്കുക... എന്ന മനസ്സുള്ളവര് തന്നെയാണ് കെട്ടോ...

വിജയൻ മാഷിന്റെ ഇംഗ്ലീഷ് ക്ലാസിൽ ഇരിക്കുമ്പോൾ അതിർത്ഥിയിൽ നിൽക്കുന്ന പട്ടാളക്കാരന്റെ അവസ്ഥയായിരുന്നു!
പേനയുടെ ടോപ്പ് നിലത്ത്ക്ക് വീണാ ഗെറ്റൗട്ട്, തുമ്മിയാ ഗെറ്റൗട്ട്, ഹോംവർക്ക് ചെയതില്ലേ ഇംപോസിഷൻ...!
(സാറിന്ന് ജീവിച്ചിരിപ്പില്ല - അറിവിനേക്കാൾ സ്നേഹം വീതിച്ച് തന്ന സാറിന് പ്രണാമം)

മിനി ടീച്ചറുടെ അക്കൗണ്ടിംഗ് ക്ലാസിൽ ലണ്ടനിലും ജപ്പാനിലും വൈറ്റ് ഹൗസിലുമൊക്ക പോയി വരും, വൈറ്റ് ഹൗസിൽ പോയി ഓബാമയുടെ പിഎ ആയി ജോലി ചാൻസ് ചോദിക്കുമ്പോൾ ഒരു ക്ലാസിൽ കോഫിയുമായി വരുന്ന മിഷേലാന്റിയുടെ കയ്യിൽ നിന്നും കോഫി വാങ്ങാന് നിക്കുമ്പോളായിരിക്കും വിജയുടെ തുപ്പാക്കിൽ  നിന്നും വരുന്ന വെടിയുണ്ടപോലെ മിനി ടീച്ചറുടെ ചോക്കേറും ഗെറ്റൗട്ടും വരുക!
പിന്നെ ലൈബ്രറി തന്നെ ശരണം!

യൂനുസ് സാറിന്റെ പിര്യേഡിൽ ഫുൾ എഴുത്തായിരുന്നു! മഷിതീർന്നുപോയ ടെക്നോടിപ്പ് പേനക്കും ലക്സി പേനക്കും കയ്യും കണക്കുമില്ലായിരുന്നു. പേന വാങ്ങാന് കായി തികയാത്തത് കൊണ്ട് മൂപ്പരെ പിര്യേഡിൽ നിന്ന് പിന്നെ മുങ്ങലായിരുന്നു പതിവ്

ഈസ്മായീൽ സാറിന്റെ കംപ്യൂട്ടർ ക്ലാസിൽ മൂപ്പരെ ബിറ്റ് കേട്ട് അയലോക്കത്തെ പൂച്ചവരെ ഓടിയൊളിച്ചു.
ലാബിൽ പോകുമ്പോ കംപ്യൂട്ടറിന്റെ  റാമൂരി പോകുന്ന മമ്മുവായിരുന്നു ഞങ്ങളെ ചങ്ങായീസിലൊരാൾ!

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസെടുക്കാന് വരുന്ന മൊഞ്ചൻ ഹാഷിമ് സാറ് വേറെ ലെവലായിരുന്നു! മൂപ്പര് പിന്നെ സ്റ്റാന്റാഡായിരുന്നു..! ഞങ്ങളോട് കൂട്ട് കൂടും വരെ!

പിന്നെ ഞങ്ങളെ പ്രിയപെട്ട ആസിഫ് സാർ! ബാങ്കിംഗും, ഓഡിറ്റിംഗും പച്ചവെള്ളം പോലെ കൈകാര്യം ചെയ്തിരുന്ന സാറ് ഒര് റോൾ മോഡലായിരുന്നു..! പാങ്ങിലെ അർസലിന്റ നാട്ട്ന്ന് പെണ്ണ് കെട്ടി പൂക്കോട്ടൂരിൽ താമസിക്കുന്ന സാറ് പഠിപ്പിക്കുന്നതിനും സ്ട്രിക്ടിനും മുന്നിലായിരുന്നു! മൂപ്പരെ സ്ട്രിക്ട് കാരണം മൂപ്പര്ക്കെങ്ങനെ പണികൊടുക്കാം എന്നായിരുന്ന ഞങ്ങളെ പരിപാടി... മൂപ്പര്ക്ക് കൊടുക്കുന്ന പണിയെല്ലാം ഞങ്ങൾക്ക് തന്നെ കൊടുത്ത ഡബ്ൾ സ്ട്രോങ്റിൽ തിരിച്ച് വരുമ്പോൾ പിന്നെ ആ ഏർപ്പാടിന് നിന്നില്ല.

കോളേജ് ആർട്സിന് ജഗപൊക പരിപാടിയായിരുന്നു!
ഫസ്റ്റിയറിലെ ആഡ്സ് മലപ്പുറം ടൗൺഹാളിൽ തുടങ്ങി വെടിവഴിപാടിലും തല്ലിലും അവസാനിച്ചു!

പിന്നീടുള്ള വർഷങ്ങളിൽ കോളേജിൽ വെച്ച് തന്നെ നടത്തി..! നല്ല പാട്ടും പ്രസംഗും അടിയും ഇടിയും എല്ലാമായി!

സ്പോർട്സിന് പിന്നെ മലപ്പുറം കൂട്ടിലങ്ങാടിയിലെ എംഎസ്പി ഗ്രൗണ്ടിൽ വെച്ചായിരുന്നു നടന്നിരുന്നത്..! ഹൈജമ്പും, ജാവലിങ്ങും ഡിസ്ക്കിലും ഞാന് മുന്നേറുമ്പോൾ കോളേജിലെ ഉസൈൻബോൾട്ടായി ഷഹീദ് പൊണ്ണും മുന്നേറും ബൊമ്മ ഷഫീഖിന്റെ ഷോട്പുട്ടും ലോഗ് ജെമ്പും വേറെ ലെവലായിരുന്നു...! അവിടുന്ന് വാങ്ങികൂട്ടിയ സർട്ടിഫിക്കറ്റുകൾ വീടിന്റെ സോക്കേസിൽ തിളങ്ങിനിൽക്കുന്നിപ്പോളും!

രാഷ്രീയം ഹറാമാക്കിയ കോളേജ് കാമ്പസിൽ ഇഹ്സ‌ാന്റിം കാദറിന്റിം പലരുടേയും പാർട്ടികൊടികൾ (പച്ചയും, ചുവപ്പും, നീലയും) കോളേജിന് മുകളിലുയർന്നിരുന്നു..!

കോളേജ് ഇലക്ഷനിൽ ഓരോരുത്തർ അവർക്ക് കഴിയുന്ന മുദ്രാവാക്യങ്ങൾ വിളിച്ച് കൂട്ടി...! ഒര് രസത്തിന്!

ജൂനിയേർസ് വരുന്ന ഫ്രഷേർസ് ഡേക്ക് സീനിയേർസ് ഉയർന്ന് തന്ന നിൽക്കണമെന്ന് മുന്നത്തെ ഞങ്ങളെ സീനിയേർസ് പഠിപ്പിച്ച് തന്നത് കൊണ്ട് ഞങ്ങൾക്കും അത് കൈവിടാൻ ഉദ്ദേശമില്ലായിരുന്നു...! ഫ്രീക്കനായി വന്നവനെ പിടിച്ച് ഒര് തീപെട്ടി കൊള്ളി കൊട്ത്ത് ക്ലാസ്റൂം അളക്കാന് പറഞ്ഞു! അവന്റെ തറപ്പിച്ചുള്ള നോട്ടവും ഇസ്ഹാക്ക് അവനെ പൊട്ടിച്ചതും ഒപ്പമായിരുന്നു! പിന്നെ വന്ന പെൺകുട്ടിയെ വിളിച്ച് മോഹിനിയാട്ടം ചെയ്യിപ്പിച്ചപ്പോ അവൾ കരയാന് തുടങ്ങി ഞങ്ങളാ കരച്ചിൽ എൻജോയ് ചെയ്ത് പിറ്റേന്ന് ഒന്നുകൂടി ദമ്മിൽ റാഗ് ചെയ്യാമെന്ന് കരുതി വന്നോപ്പോളാണ് കോളേജിന് മുന്നിൽ കൂർക്കയപ്പോലെ പ്രിൻസി നിൽക്കുന്നത് കണ്ടത് മൂപ്പരെ കണ്ട് എസ്ക്കേപ്പാകാന്  നിൽക്കുമ്പോളാണ് മുപ്പര് ഞങ്ങളെ പേരെടുത്ത് വിളിപ്പിച്ച് ഓഫീസിലേക്ക് ആനയിച്ചത്.. വല്ല സമ്മാനവും തരാനാകുമെന്ന് വിചാരിച്ച് പോയപ്പോൾ നല്ല എട്ടിന്റെ സമ്മാനമായിരുന്നു കയ്യിൽ തന്നത്... വൺ വീക്ക് സസ്പെൻഷന് ലെറ്റർ.. കാരണം റാഗിംഗ്..!

സസ്പെൻഷനും കഴിഞ്ഞ് സീനിയേർസിൽ ജയറാമും ബിജുമേനോനും, കുഞ്ചാക്കയും, മനോജ് കെ.ജയനും വരുന്നപോലെ പുതിയലുക്കിൽ വന്നപ്പോൾ ഞങ്ങളെ മാലയിട്ട് സ്വീകരിച്ചത് ഞങ്ങൾ റാഗിംഗ് ചെയ്തത് കാരണം ഞങ്ങളെ  പറഞ്ഞയച്ചവരാണ്...! അതോടെ അവർക്ക് പണികൊടുക്കാന് മാറ്റിവെച്ച ടോസ്  സ്നേഹം നിറഞ്ഞ വലിയൊരു സൗഹൃദത്തിൽ അവസാനിച്ചു! പിന്നെ അവരേയും ഞങ്ങളെ കൂട്ടത്തിൽ കൂട്ടി...

ഏകദേശം എല്ലാ ദിവസവും അവസാനമായാൽ അടുത്ത ഊഴം ബസ്റ്റോപ്പാണ്... ഈ സമയത്തായിരിക്കും 'ഒരുര്പ്യാട്ട്യാ' എന്ന ദയനീയ ചിത്രം മുന്നില് തെളിയുക.നിലവിലെ എല്ലാ കോളേജിലെ സുന്ദരിമാര്ക്ക് കൊടുക്കും പോലെ ഇവിടെയും പ്രത്യേകിച്ച് ക്ലാസീലെ സുന്ദരിമാര്ക്ക് പ്രൊട്ടക്ഷന് നല്കാന് പലരും നിയമിതരാവും. ഈ പ്രൊട്ടക്ഷന് ബസ്റ്റോപ്പ് വരെ മാത്രം. അവിടന്ന് പിന്നെ പേഴ്സണല് പ്രൊട്ടക്ഷന് ഉണ്ടോ എന്ന് കണ്ടറിയണം, പിന്നെ എല്ലാവരും യാത്രയിലാണ്... വീട്ടിലേക്കുള്ള യാത്രയില്..!!

കോളേജിനെ ഓർക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിൽ വരും ക്യാമ്പസ്, ഞങ്ങളെ പഠിപ്പിച്ച് നന്മകൾ തന്ന അദ്യാപകർ, കാന്റീനിലെ ചേട്ടനും ചേച്ചിയും, അങ്ങാടിയിലെ നാട്ടുകാർ ശത്രുക്കളിൽ നിന്ന് ഉറ്റമിത്രങ്ങളായ ജൂനിയേർസ് അനിയന്മാരും സീനിയർ ഏട്ടന്മാരും,
ലൈൻ ബസ്സ്.....അങ്ങിനെ എല്ലാം...
കോളേജ് ജീവിതം കഴിഞ്ഞിട്ട് വർഷങ്ങൾ ബാക്കി‌യായെങ്കിലും എഴുതിതീർത്ത പേപ്പറുകളേക്കാൾ ബാക്കിയുള്ളത് അടച്ചിട്ടും അടച്ചിട്ടും തീരാത്ത സംപ്ലി ഫീസും എഴുതീട്ടും എഴുതീട്ടും തീരാത്ത സംപ്ലികളും മാത്രമാണ്.

സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙
💚💛💜💙💚💛💜💙💚💛💜💙💚💛💜

No comments:

Post a Comment

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജ്.

ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് (Mithali Raj) പാഡഴിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം...