പൂപ്പലിനും ചിതലിനും തിന്നാന് കൊടുക്കാതെ എന്റെ ഉപ്പയുടേയും ഉമ്മയുടേയും കല്ല്യാണഫോട്ടോകളും കല്ല്യാണത്തിന് മുന്നെയുള്ള ഫോട്ടോകളെല്ലാം ഞാൻ സ്കാന് ചെയ്ത് വെച്ചിട്ടുണ്ട്...!
ആ റെസലൂഷന് കുറഞ്ഞ പിക്കുകൾക്ക് ഇന്നത്തെ DSLR ക്യാമറയിൽ എടുത്ത ഫോട്ടോയേക്കാൾ മൊഞ്ചുണ്ടായിരുന്നു...!
തെങ്ങോല മൊടഞ്ഞുണ്ടാക്കി അത് കൊണ്ടുണ്ടാക്കിയ പന്തൽ മുറ്റത്തിന്റ ഒരു മൂലയിൽ ചോറിനുള്ള ടേബിളും അതിൽ വിരിച്ച വാഴയിലയും അതിലെ നെയ്ച്ചോറും ബീഫ് കറിയും...
പിന്നെ മൊഞ്ചുള്ള മീശവെച്ച ഇരുപത്തഞ്ചുകാരന് ഉപ്പച്ചി പുത്യാപ്ലക്ക് ഇറങ്ങുന്നതും...
ടവ്വൽ തലയിലിട്ട് അമ്മോന്റ കയ്പിടിച്ച് ഉമ്മച്ചിയെ നിക്കാഹ് ചെയ്യുന്നതും!
ചങ്ങായ്മാരോടൊപ്പം സൊള്ളുന്നതും... മണവട്ടിയായി കരഞ്ഞ് തീർത്ത കണ്ണുകളുമായി വല്ല്യുമ്മച്ചിയുടെ കൈപിടിച്ച് വരുന്ന ഉമ്മച്ചിയും... ജയന്റെ ഫാന്റും നീളമില്ലാത്ത ഷർട്ടും ഇട്ട് തേരാപാര നടക്കുന്ന എളാപ്പമാരും... എല്ലാം ചിത്രങ്ങളുമുണ്ടതിൽ...
ഓർമ്മിൽ എന്നും നിലനിൽക്കേണ്ട ഇണകൾ അവര് തന്നെയാണ്.!
ഇന്നീ പ്രവാസത്തിന്റെ പൊകട്ടൂടലിൽ നിന്ന് വീട്ടിലേക്ക് വിളിക്കുമ്പോൾ അവരെ രണ്ടു പേരേയും ഒരുമിച്ച് ഫോണിൽ കിട്ടും..
ഹെഡ്സെറ്റിന്റ ഒര് സ്പീക്കർ ഉമ്മച്ചിയുടെ ചെവിയിലും മറ്റൊന്നും ഉപ്പയുടെ ചെവിയിലുമായിരിക്കും..! അവരുടെ ആ ചിരിയും കളിയും തമാശയും എല്ലാം മനസ്സിനുള്ളിൽ ഒരു മുഹബ്ബത്തിന്റെ സ്നേഹം വിതറും..മങ്ങിയ ആ ഫോട്ടോയില് അവരുടെ തിളങ്ങുന്നമുഖത്തിന് ഇന്നും പതിനാലാം രാവാണ്.....💑
സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙💚💛💜💙💚💛💜💙💚💛💜💙💚💛💜

No comments:
Post a Comment