"ഉയരെ " എന്ന സിനിമയുടെ 'Meet&Greet the Stars" എന്ന പ്രൊമോഷൻ ഇവന്റിൽ എറണാകുളത്തു വെച്ച് 17/03/2019 ഞായറാഴ്ച പങ്കെടുക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ഉയരെ'യിൽ പ്രധാന കഥാപാത്രങ്ങൾ ആവുന്ന Parvathy Thiruvothu, Tovino Thomas എന്നിവരായിരുന്നു അതിഥികൾ. തിരക്കുകൾ കാരണം Asif Ali എത്തിച്ചേരാൻ സാധിച്ചില്ല.
ലഞ്ചിന് ശേഷം ഒരു 3 മണിക്കൂറോളം താരങ്ങളുടെ കൂടെ വിശേഷങ്ങൾ ചോദിച്ചും... പങ്കു വെച്ചും ചിലവഴിക്കാൻ സാധിച്ചു. രണ്ടു പേരും വളരെ ഫ്രണ്ട്‌ലി ആയി.. ഷൂട്ടിംഗ് അനുഭവങ്ങളും.. അവരുടെ Inspiring കഥകളും പറയുകയുണ്ടായി. കൂടാതെ സിനിമയുടെ പ്രൊഡ്യൂസഴ്സ്, മറ്റു പ്രൊമോഷൻ ടീമിനെയും കാണാൻ സാധിച്ചു. ലൈഫിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം ആയിരുന്നു അത്.
ലഞ്ചിന് ശേഷം ഒരു 3 മണിക്കൂറോളം താരങ്ങളുടെ കൂടെ വിശേഷങ്ങൾ ചോദിച്ചും... പങ്കു വെച്ചും ചിലവഴിക്കാൻ സാധിച്ചു. രണ്ടു പേരും വളരെ ഫ്രണ്ട്‌ലി ആയി.. ഷൂട്ടിംഗ് അനുഭവങ്ങളും.. അവരുടെ Inspiring കഥകളും പറയുകയുണ്ടായി. കൂടാതെ സിനിമയുടെ പ്രൊഡ്യൂസഴ്സ്, മറ്റു പ്രൊമോഷൻ ടീമിനെയും കാണാൻ സാധിച്ചു. ലൈഫിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം ആയിരുന്നു അത്.
ജീവിതത്തിൽ വീണുപോയവർക്കും.. വീണിടത്ത് നിന്ന് എഴുന്നേറ്റോടാനും.. പറക്കാനും ആഗ്രഹമുള്ളവർക്കുള്ള സിനിമയാണ് ഉയരെ.
ഏതുതരം പ്രേക്ഷകനും പൂർണ്ണ സംതൃപ്തിയോടെ മനസ്സറിഞ്ഞു കയ്യടിച്ചുകൊണ്ട് തിയേറ്റർ വിട്ടിറങ്ങാൻ കഴിയുന്ന ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥയാണ് എന്നത് അണിയറക്കാർ മുമ്പേ പുറത്തുവിട്ടിരുന്നു എങ്കിലും ട്രെയ്ലറിലും പോസ്റ്റെർസിലും അത്തരം Visuals അധികം പുറത്തുവിടാതെയുള്ള മാർക്കറ്റിംങ്ങിലൂടെ കൂടുതൽ ആളുകളെ തിയേറ്ററിൽ എത്തിക്കുന്നതിൽ അണിയറക്കാർ വിജയിച്ചു എന്ന് പറയാം.എങ്കിലും സിനിമയുടെ നിലവാരത്തിന് ഒത്ത പ്രൊമോഷൻ ചിത്രത്തിന് കിട്ടിയിട്ടില്ല എന്ന് കൂടെ ചേർക്കുന്നു.
മനു അശോകൻ... ആദ്യ ചിത്രം ആണെങ്കിലും, ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ മാനസിക ബുദ്ധിമുട്ടുകൾ ഒരുതരി ചോരാതെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതും അക്രമിയുടെ ഭാഗത്ത് നിന്ന് കൂടെ ചിന്തിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു എന്നതും ഒപ്പം പല സീനുകളിലും രോമാഞ്ചവും ആളുകളെകൊണ്ട് അവരറിയാതെ തന്നെ കയ്യടിപ്പിക്കാനും പോകുന്നത്രയും മനോഹരമാണ് നിങ്ങളുടെ സംവിധാനം. പാർവതി,ടോവിനോ, സിദ്ദിഖ് തുടങ്ങിയവർ പതിവുപോലെ ഗംഭീരപ്രകടനം ആണെങ്കിൽ ആസിഫ് ശെരിക്കും ഞെട്ടിച്ചു. പല്ലവിയുടെ ചെറുപ്പം അവതരിപ്പിച്ച കുട്ടിയുടെ കാസ്റ്റിംഗും അഭിനയവും മനോഹരം.
ഗോപി സുന്ദറിന്റെ ഗാനങ്ങളെല്ലാം അതിമനോഹരമാണെങ്കിലും '18 വയസ്സില്' എന്ന് തുടങ്ങുന്ന ഗാനം സിറ്റുവേഷന് യോജിക്കാത്തതായി തോന്നി. ഇമോഷണൽ രംഗം ആയിട്ട് കൂടി സോങ്ന്റെ തുടക്കം തിയേറ്ററിൽ അവിടിവിടെയായി ആളുകൾ ചിരിക്കുന്നത് കേട്ടു. അതുപോലെ തന്നെ സിനിമക്ക് ക്ലീൻ U സിർട്ടിഫിക്കറ്റ് കിട്ടിയതും അത്ഭുതപ്പെടുത്തുന്നു. മുതിർന്നവർ പോലും ചില സീനിൽ സ്‌ക്രീനിൽ നോക്കിയിരിക്കാൻ പാടുപെടുന്നത് കണ്ടു. വളരെ ചെറിയ കുട്ടികളെ ചിത്രം കാണിക്കരുത് എന്നാണ് വ്യക്തിപരമായ അഭിപ്രായം.
ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ഫിസിക്കലി ആൻഡ് മെന്റലി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവിച്ചറിയുന്ന കുട്ടികൾ ഭാവിയിൽ ഒരു പെണ്ണിനോടും ഇതുപോലെ ചെയ്യില്ല എന്നതരത്തിലും കൂടെ കാണേണ്ടതാണ് എന്ന് തോന്നുന്നു. കാരണം അത്ര വലിയ വേദന കുട്ടികളുടെയും മുതിർന്നവരുടെയും ഉള്ളിൽ ചിത്രം ബാക്കി വെക്കുന്നുണ്ട്.
കഥ അൽപ്പം Predictable ആണെങ്കിൽ കൂടെ ബോബി-സഞ്ജയ് ടീമിന്റെ മികച്ച തിരക്കഥകൾക്കൊപ്പം ചേർത്ത് വെക്കാം ഉയരെ. മഹേഷ് നാരായണന്റെ എഡിറ്റിംഗും മുകേഷ് മുരളീധരന്റെ ക്യാമറയും പ്രശംസയർഹിക്കുന്നു.
മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീകഥാപാത്രങ്ങളിൽ ഒന്നാണ് പാർവ്വതിയുടെ പല്ലവി. മിന്നുകെട്ടിയ പുരുഷൻ്റെ കാൽച്ചുവട്ടിലാണ് പെണ്ണുങ്ങളുടെ സ്വർഗ്ഗം എന്ന് അവൾവിശ്വസിക്കുന്നില്ല. അടുക്കളയിൽ നിന്ന് ഊണുമേശ വരെയുള്ള നിസ്സാര ദൂരത്തെ സ്വന്തം ലോകമായി പരിമിതപ്പെടുത്തുന്നില്ല അവൾ. പറക്കാൻ ഇഷ്ടപ്പെടുന്നവളാണ് പല്ലവി.ഒരു പെണ്ണിൻ്റെ സ്വപ്നങ്ങളുടെ പരിധി നിശ്ചയിക്കാൻ ആർക്കാണ് അവകാശമുള്ളതെന്ന് ബോബി-സഞ്ജയ് ടീം 'ഹൗ ഒാൾഡ് ആർ യൂ'വിലൂടെ ചോദിച്ചിരുന്നു.നിരുപമ അവസാനിപ്പിച്ചിടത്തുനിന്നാണ് പല്ലവിയുടെ ആരംഭം !
കണ്ടുമടുത്ത ചില ക്ലീഷേകളുണ്ട്. നായിക ബോൾഡ് ആണെങ്കിൽ അവളുടെ ചുണ്ടിലൊരു സിഗററ്റ് ഉണ്ടാവും.ഇരട്ടച്ചങ്കുള്ളവളായാലും നായകൻ്റെ ഒരു ആലിംഗനംകൊണ്ട് വാടിത്തളർന്നുപോകും. റേപ്പ് ചെയ്തവൻ പശ്ചാത്താപവാക്കുകൾ ഉച്ചരിച്ചാൽ അയാളോട് നിസ്സാരമായങ്ങ് ക്ഷമിച്ചുകളയും.ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതുന്ന നായികയാണെങ്കിൽ അവസാനം നായകൻ രക്ഷകനായി അവതരിക്കും !
പല്ലവി ഇങ്ങനെയൊന്നുമല്ല .''തന്തകളി എന്നോട് വേണ്ട'' എന്ന് ആ കഥാപാത്രം നിരന്തരം പ്രഖ്യാപിക്കുന്നുണ്ട്. സംരക്ഷിക്കാനല്ല,സഹയാത്രികയായി കാണാനാണ് അവൾ ആവശ്യപ്പെടുന്നത്.തലച്ചോറിൽ വെളിച്ചമുള്ള പുരുഷൻമാർ അതുപോലുള്ള ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയായി ലഭിക്കാനാണ് ആഗ്രഹിക്കുക.
പല കാരണങ്ങൾ കൊണ്ടും ആഗ്രഹിച്ച മേഖലയിൽ എത്തിപ്പെടാൻ സാധിക്കാത്ത മനുഷ്യരുണ്ട്.സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചവർ....ആ വിഭാഗത്തെക്കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്.അവരുടെ ഉള്ളിലെ തീപ്പൊരിയെ പരിപൂർണ്ണമായും അണയ്ക്കാനാവില്ലെന്നും എന്നെങ്കിലുമൊരിക്കൽ അത് മറനീക്കി പുറത്തുവരുമെന്നും പ്രത്യാശിക്കുന്നുണ്ട് രചയിതാക്കൾ...
ഈ സിനിമയുടെ കരുത്ത് അതിൻ്റെ കാസ്റ്റിങ്ങ് ആണ്. ആസിഫ് അലി,ടൊവിനോ തോമസ്,സിദ്ദിഖ് തുടങ്ങിയവരെല്ലാം തകർത്തഭിനയിച്ചിട്ടുണ്ട്.ബാലതാരങ്ങളുടെ തിരഞ്ഞെടുപ്പിൽ പോലും അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.പൊതുവെ മലയാളസിനിമ വളരെ അലസമായി കൈകാര്യം ചെയ്തുവരുന്ന ഒരു കാര്യമാണത്.
പക്ഷേ എല്ലാ അർത്ഥത്തിലും പാർവ്വതിയാണ് താരം ! ഒരു മെയിൽ-ഡോമിനേറ്റഡ് ഇൻഡസ്ട്രിയിലാണ് അവരുടെ നില്പ്.അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതിൻ്റെ പേരിൽ സമാനതകളില്ലാത്ത സൈബർ ആക്രമണം നേരിടേണ്ടിവന്നിട്ടുമുണ്ട്.എന്നിട്ടും ഈ സിനിമ പാർവ്വതിയുടെ പേരിലാണ് മാർക്കറ്റ് ചെയ്യപ്പെടുന്നത്.സിനിമയിലെ സ്ത്രീകളുടെ സൗന്ദര്യത്തിൽ മാത്രം ശ്രദ്ധചെലുത്താറുള്ള പ്രേക്ഷകർ വരെ പാർവ്വതിയുടെ അഭിനയം കാണാൻ തിയേറ്ററുകളിലെത്തുന്നു !
'ലേഡി സൂപ്പർസ്റ്റാർ' എന്ന വിശേഷണംപോലും അവരോടുള്ള അനീതിയാണ്.പാർവ്വതി സൂപ്പർസ്റ്റാർ തന്നെയാണ് !
ആസിഡ് ആക്രമണത്തെയും പെട്രോൾ ആക്രമണത്തെയും ന്യായീകരിക്കുന്ന ആളുകളിൽ കുറേപ്പേരെങ്കിലും 'ഉയരെ' കാണുന്നതോടെ മാറിച്ചിന്തിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഒരു സിനിമയുടെ മികവ് കളക്ഷൻ്റെ അടിസ്ഥാനത്തിൽ മാത്രം അളക്കാനാവില്ല എന്നത് സത്യമാണ്. പക്ഷേ മുടക്കിയ പണം നിർമ്മാതാവിന് തിരിച്ചുകിട്ടിയില്ലെങ്കിൽ ഇതുപോലുള്ള സൃഷ്ടികൾ ഇനി ഉണ്ടായെന്നുവരില്ല. അതിന് അനുവദിക്കരുത് !
മുഖത്ത് ആസിഡ് വീഴുമ്പോഴുണ്ടാകുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? 'ഉയരെ' കാണുന്ന പ്രേക്ഷകന് അത് അനുഭവിച്ചറിയാനാകും.പച്ചമാംസം വെന്തുരുകുമ്പോഴുള്ള ശബ്ദം നമുക്ക് ശ്രവിക്കാനാകും.ആ പൊള്ളൽ ശരീരത്തിനും മനസ്സിനും ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാകും...
ഇതിനെല്ലാം വേണ്ടി 'ഉയരെ' കാണണം. പാർവ്വതിയുടെ പല്ലവിയെ ഹൃദയത്തോട് ചേർത്തുവെയ്ക്കണം....💙
ഇതിനെല്ലാം വേണ്ടി 'ഉയരെ' കാണണം. പാർവ്വതിയുടെ പല്ലവിയെ ഹൃദയത്തോട് ചേർത്തുവെയ്ക്കണം....💙
me to be a part of this lovely event 😍
സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙💚💛💜💙💚💛💜💙💚💛💜💙💚💛💜
സ്നേഹത്തോടെ..
💙💚💛💜💙💚💛💜💙💚💛💜💙💚💛💜




No comments:
Post a Comment