എന്റെ ഉമ്മച്ചിയുടെ സ്വിസ്ബാങ്ക് ലോക്കർ കാണണമെങ്കിൽ അടുക്കളയുടെ ഒരുമൂലയിൽ ഉള്ള സ്റ്റോറൂമിലേക്ക് പോകണം.... ആ ലോക്കർ തുറക്കാന് ഫിങ്കർ പ്രിന്റോ കീയോ ആവിശ്യമില്ല.. പക്ഷേ അത് ഞാനൊന്നും കണ്ട് പിടിക്കാന് തുനിഞ്ഞാൽ കിട്ടില്ല... കാരണം അതുമ്മച്ചിന്റെ ഒരു സീക്രർട്ടാ... ഗാന്ധി തലയുള്ള വലിയ നോട്ടൊന്നും അതിൽ ചിലപ്പോ കാണില്ല അധികവും ചില്ലറകളായിരിക്കും... ഒരുർപ്യ, രണ്ടുർപ്യ, അഞ്ചിന്റെ മുട്ടുർപ്യ, പത്തിന്റെിം ഇരുപതിന്റിം നോട്ട്, അയ്മ്പതും നൂറും അതിൽ കാണൽ വിരളമായിരുന്നു..
സ്കൂളിൽ പോകുന്ന അന്ന് രാവിലെ ചായയും കുടിച്ച് ഉമ്മച്ചിയോട് ഞാൻ ചോദിക്കും... 'ഉമ്മച്ച്യേ ബസ്സിൽ പോകാനുള്ള സീട്ടി പൈസ തരീ.... അപ്പോ ഉമ്മച്ചി സ്റ്റോറൂമിലേക്ക് പോയി വാതിലടക്കും.... എന്നെ പേടിച്ച്!! അല്ലെങ്കിൽ സാപ്യാകാന്റെ പീട്യേലെ പുള്യച്ചാറ് വേഗം തീരുമെന്ന് ഉമ്മച്ചിക്കറിയാം... അതിനാണ് ഞാന് കാണാതിരിക്കാന് വതിലടച്ചത്.... കീ ഹോളിലൂടെ നോക്ക്യപ്പോൾ ഉമ്മച്ചിയൊരു സിഐഡി ആകാന് നല്ല ചാൻസുണ്ടെന്ന് എനിക്ക് തോന്നി. കരണം അത്രക്കും പെർഫെക്ട് ആയിരുന്നു... ആ ലോക്കർ സേവിംഗ്.. ചെറിയ തൂക്ക് പാത്രത്തിനുള്ളിൽ കീസിൽ കെട്ടി വെച്ച അത് ചോറുണ്ടാക്കുന്ന അരിയിൽ പൂഴ്ത്തിവെച്ചിരിക്കുന്നു... അത് കണ്ടപ്പോൾ സാക്ഷാൽ ബണ്ടി ചോർ വരെ വീട്ടിൽ കയറിയാൽ ഇതടിച്ച് മാറ്റില്ല എന്നെനിക്കുറപ്പായി.... ഈ ഉമ്മി ഒരു സംഭവമേ യുഗേ യുഗേ തന്നെ..
ഉമ്മി വന്ന് ഒരുർപ്യന്റെ രണ്ട് കോയിന് തന്ന് ന്നാ പൊയ്ക്കോന്ന് പറയും... ഞാന് പിന്നിം അവിടെ ചവിട്ടി നിൽക്കും... എന്തേ പോകുന്നില്ലേ...ന്ന് ഉമ്മി ചോദിക്കുമ്പോൾ തലേൽ ചൊറിഞ്ഞ് അത് അ..സ അസൈന്മെന്റിന്.... ആ ഇല്ലാത്ത അസൈന്മെന്റിന്റെ കണക്കൊന്നും ഇന്നോടിജ് പറയണ്ട... അനക്ക് പുള്യച്ചാർ വാങ്ങാനല്ലേന്ന് പറഞ്ഞ് ഉമ്മി അഞ്ചിന്റെ മുട്ടുർപ്യയോ നോട്ടോ തരും. അത് കിട്ട്യാ ഞാനാദ്യം മൂക്കിലേക്ക് അടുപ്പിക്കും ഉപ്പച്ചിയുടെ വിയർപിന്റെ മണവും ഉമ്മച്ചിയുടെ മല്ലിപൊടിയുടെയും ഭക്ഷണവിഭവങ്ങലുടേയും ചൂര്മണം അതിൽ അവോളം ഉണ്ടാകും അതാസ്വദിക്കാന് കിട്ടാന്ന് പറഞ്ഞാ ഒരു ഭാഗ്യാ.. ഉപ്പച്ചിയിൽ നിന്നും കിട്ടുന്ന ചില്ലറതുട്ടുകൾ രാപാർക്കുന്ന ഉമ്മിയുടെ സ്വിസ്ബാങ്ക് ലോക്കറ് ഇന്നും അരിചാക്കിനുള്ളിലെ ടിന്നിനുള്ളിൽ സേഫാ.
സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙💚💛💜💙💚💛💜💙💚💛💜💙💚💛💜

No comments:
Post a Comment