Saturday, December 2, 2017

ഉമ്മച്ചിയുടെ സ്വിസ്ബാങ്ക് ലോക്കർ !!

എന്റെ ഉമ്മച്ചിയുടെ സ്വിസ്ബാങ്ക് ലോക്കർ കാണണമെങ്കിൽ അടുക്കളയുടെ ഒരുമൂലയിൽ ഉള്ള സ്റ്റോറൂമിലേക്ക് പോകണം.... ആ ലോക്കർ തുറക്കാന് ഫിങ്കർ പ്രിന്റോ കീയോ ആവിശ്യമില്ല.. പക്ഷേ അത് ഞാനൊന്നും കണ്ട് പിടിക്കാന് തുനിഞ്ഞാൽ കിട്ടില്ല... കാരണം അതുമ്മച്ചിന്റെ ഒരു സീക്രർട്ടാ... ഗാന്ധി തലയുള്ള വലിയ നോട്ടൊന്നും അതിൽ ചിലപ്പോ കാണില്ല അധികവും ചില്ലറകളായിരിക്കും... ഒരുർപ്യ, രണ്ടുർപ്യ, അഞ്ചിന്റെ മുട്ടുർപ്യ, പത്തിന്റെിം ഇരുപതിന്റിം നോട്ട്, അയ്മ്പതും നൂറും അതിൽ കാണൽ വിരളമായിരുന്നു.. സ്കൂളിൽ പോകുന്ന അന്ന് രാവിലെ ചായയും കുടിച്ച് ഉമ്മച്ചിയോട് ഞാൻ ചോദിക്കും... 'ഉമ്മച്ച്യേ ബസ്സിൽ പോകാനുള്ള സീട്ടി പൈസ തരീ.... അപ്പോ ഉമ്മച്ചി സ്റ്റോറൂമിലേക്ക് പോയി വാതിലടക്കും.... എന്നെ പേടിച്ച്!! അല്ലെങ്കിൽ സാപ്യാകാന്റെ പീട്യേലെ പുള്യച്ചാറ് വേഗം തീരുമെന്ന് ഉമ്മച്ചിക്കറിയാം... അതിനാണ് ഞാന് കാണാതിരിക്കാന് വ‌തിലടച്ചത്.... കീ ഹോളിലൂടെ നോക്ക്യപ്പോൾ ഉമ്മച്ചിയൊരു സിഐഡി ആകാന് നല്ല ചാൻസുണ്ടെന്ന് എനിക്ക് തോന്നി. ക‌രണം അത്രക്കും പെർഫെക്ട് ആയിരുന്നു... ആ ലോക്കർ സേവിംഗ്.. ചെറിയ തൂക്ക് പാത്രത്തിനുള്ളിൽ കീസിൽ കെട്ടി വെച്ച അത് ചോറുണ്ടാക്കുന്ന അരിയിൽ പൂഴ്ത്തിവെച്ചിരിക്കുന്നു... അത് കണ്ടപ്പോൾ സാക്ഷാൽ ബണ്ടി ചോർ വരെ വീട്ടിൽ കയറിയാൽ ഇതടിച്ച് മാറ്റില്ല എന്നെനിക്കുറപ്പായി.... ഈ ഉമ്മി ഒരു സംഭവമേ യുഗേ യുഗേ തന്നെ..

ഉമ്മി വന്ന് ഒരുർപ്യന്റെ രണ്ട് കോയിന് തന്ന് ന്നാ പൊയ്ക്കോന്ന് പറയും... ഞാന് പിന്നിം അവിടെ ചവിട്ടി നിൽക്കും... എന്തേ പോകുന്നില്ലേ...ന്ന് ഉമ്മി ചോദിക്കുമ്പോൾ തലേൽ ചൊറിഞ്ഞ് അത് അ..സ അസൈന്മെന്റിന്.... ആ ഇല്ലാത്ത അസൈന്മെന്റിന്റെ കണക്കൊന്നും ഇന്നോടിജ് പറയണ്ട... അനക്ക് പുള്യച്ചാർ വാങ്ങാനല്ലേന്ന് പറഞ്ഞ് ഉമ്മി അഞ്ചിന്റെ മുട്ടുർപ്യയോ നോട്ടോ തരും. അത് കിട്ട്യാ ഞാനാദ്യം മൂക്കിലേക്ക് അടുപ്പിക്കും ഉപ്പച്ചിയുടെ വിയർപിന്റെ മണവും ഉമ്മച്ചിയുടെ മല്ലിപൊടിയുടെയും ഭക്ഷണവിഭവങ്ങലുടേയും ചൂര്മണം അതിൽ അവോളം ഉണ്ടാകും അതാസ്വദിക്കാന് കിട്ടാന്ന് പറഞ്ഞാ ഒരു ഭാഗ്യാ.. ഉപ്പച്ചിയിൽ നിന്നും കിട്ടുന്ന ചില്ലറതുട്ടുകൾ രാപാർക്കുന്ന ഉമ്മിയുടെ സ്വിസ്ബാങ്ക് ലോക്കറ് ഇന്നും അരിചാക്കിനുള്ളിലെ ടിന്നിനുള്ളിൽ സേഫാ.

സ്നേഹത്തോടെ..

© നിയാസ് പന്തപ്പിലാൻ
💙
💚💛💜💙💚💛💜💙💚💛💜💙💚💛💜

Friday, December 1, 2017

ഉമ്മച്ചിയാകാന് പോകുന്ന പെങ്ങന്മാർക്കും, 💜 ഉപ്പച്ചിയാകാന് പോകുന്ന പ്രവാസി ചങ്ങായ്മാർക്കും സമർപ്പിക്കുന്നു 💚

ദാമ്പത്ത്യ ജീവിതത്തോടെ ഏതൊരു സ്ത്രീയും സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് ആഗ്രഹിക്കുന്നതാണ് തനിക്കൊരു ഉമ്മയാകണമെന്നത്.

ഏതൊരു വായാടി സ്ത്രീയും പക്വത വന്ന് ഒരു കുടുംബിനിയാകുന്നത് ഉമ്മയായതിന് ശേഷമാണ്..

ഞാനൊരു ഉമ്മയാകാന് പോകുന്നു എന്നറിയുമ്പോ അവളുടെ സന്തോഷം ഇളം കാറ്റ് പോലെ വീശും കുളിർമഴ പോലെ വർഷിക്കും..

നിങ്ങളൊരു ഉപ്പയാകാന് പോകുന്നു എന്ന് സ്വന്തം ഭാര്യയുടെ വായിൽ നിന്ന് കേൾക്കുമ്പോ ഭർത്താവ് ആനന്ദത്തിലും അതിലേക്കുള്ള പ്രയാണത്തിലുമാകും...

തന്റെ കുഞ്ഞ് വയറ്റിൽ കിടന്ന് എന്നെ നല്ലോണം ചവിട്ടുന്നുണ്ട് ഇക്കാ.... എന്ന് പ്രവാസം കാരണം അങ്ങകലെ മറ്റൊരു ലോകത്ത് തന്നേക്കാൾ ആനന്ദത്തോടെ ഫോണിലൂടെ ഓരോ ശ്വാസവും ശ്രവിക്കുന്ന ഭർത്താവിനോട് പറയുമ്പോ അവളുടെ അരികിലില്ലാതെ പോയല്ലോ..... എന്നത് സങ്കടത്തിൽ ഒതുക്കുകയല്ലാതെ നമുക്ക് വഴിയില്ലോ... അതിജീവനത്തിനായി പ്രവാസി ആയിപോയില്ലേ....! ആ നിമിഷം അവളുടെ അരികിലുണ്ടെങ്കിൽ എന്റെ പൈതലിന്റെ കളികൾ കാണാന് നല്ലപാതിയുടെ വയറിലേക്ക് ചെവി അടുപ്പിച്ച് പിടിച്ച് ആഹ്ലാദം പങ്കിടാന് ആരും ആഗ്രഹിച്ച് പോകും!

ഇക്കാ ഇതെന്താ! അതെന്താ! എന്ന് ഓരോ ചെറിയ സംശയങ്ങൾ പൊട്ടിയെപോലെ വലിയ സംശയങ്ങളായി കണ്ട് ചോദിക്കുന്ന അവൾ നാളെയൊരു ഉമ്മയാകുമ്പോ അവളുടെ ആ പൊട്ടിത്തരം എന്റെ കുഞ്ഞിന്റെ മോണകാട്ടിയുള്ള ചിരിയിൽ അലിഞ്ഞ് പോകുന്നത് കാണാന്! എന്ത് രസായിരിക്കും...!

ഇക്കാന്നും പറഞ്ഞ് ഓരോന്നിനും എന്റെ വിരലിൽ തുങ്ങിയ അവളുടെ വിരലിൽ തൂങ്ങാന് എന്റെ കുഞ്ഞിന്റെ സോഫ്റ്റായ കുഞ്ഞിളം കൈ....വരുമല്ലോ.....!

അപ്പോ
ഒരുപ്പയുടെ  കർമ്മമായ ബാങ്കും ഇഖാമത്തും മധുരം തൊടിയിക്കലും എല്ലാം എനിക്ക് ചെയ്യാനായില്ലല്ലോ എന്ന വേവലാധി നമുക്കുണ്ടാകും! പ്രവാസം അതില്ലാം തടസ്സപ്പെടുത്തുന്ന ഒരു വിലങ്ങാണ് പലപ്പോഴും!

ലേബർ റൂമിന്റെ വരാന്തയിലൂടെ നടക്കുന്നതിനേക്കാളും വേവലാദി ഭാര്യയുടെ പ്രസവ ദിവസം പണിക്ക് പോകുന്ന പ്രവാസിക്കായിരിക്കും.. !

ഒന്നിലും ഒരു ശ്രദ്ദകാണില്ല.... മിനുട്ടിൽ മിനുട്ടിൽ നാട്ടിലേക്ക് വിളിച്ച് അവളുടെ ലേബർ റൂമിലുള്ള ഓരോ അവസ്ഥയും തന്റെ ഉമ്മയുടെ  ശബ്ദത്തിലൂടെ ഒപ്പിയെടുത്ത്..!
അവസാനം മോനേ നിനക്കൊരു പെൺകുഞ്ഞ്/ ആൺകുഞ്ഞ് പിറന്നെന്ന് പറയുമ്പോ...!

അൽഹംദുലില്ലാഹ്! എന്ന് പറഞ്ഞ് സുജൂദിൽ വീണ് പടച്ചോനോട് കരഞ്ഞ് ശുക്ർ ചെയ്യാനേ നമുക്കാകൂ....!

തന്റെ പെണ്ണിന്റെ പ്രസവത്തിന്റെ ചെറീ റെസ്റ്റ് കഴിഞ്ഞ് അവളെ ഫോണിൽ കിട്ടുമ്പോ... ആ കുട്ടിത്വ ശബ്ദത്തിൽ നിന്ന് ഒരു സ്ത്രീയായുള്ള അവളുടെ ശബ്ദം അത് കേൾക്കുമ്പോ മനസ്സിന്റെ ആഹ്ലാദം അത് പറഞ്ഞറിയിക്കാന് നമുക്കാർക്കും സാധിക്കില്ല..

ഇക്കാ നമ്മുടെ കുട്ടിക്ക് ഇക്കാന്റെ അതേ ഛായയാ... ആ കണ്ണ്, ചുവന്ന് തുടിച്ച ആ മുഖം, ചെവി, ചുണ്ട് ഇക്കാന്റെ കയ്യിലെ നഖം പേലെ നീണ്ട് നഖാ മോനൂന്... മോളൂന്..! ഇക്ക എന്റെ അടുത്തില്ലാത്ത ഒര് സങ്കടം മാത്രേ എനിക്കൊള്ളൂ...! ഇക്ക വേഗം വരിട്ടോ!!

മൊബൈലിൽ നിന്ന് വായമാറ്റി... കരയാനേ നമുക്ക് ചിലപ്പോ ആ നിമിഷം കഴിയൂ.... പിന്നെ നമ്മുടെ വാവക്ക് നല്ല തൂക്കമുണ്ട്...!

അതിനല്ലെടി ഞാന് നിന്നോട് നല്ലോണം ഭക്ഷണം കഴിക്കാന് പറഞ്ഞത്! വെള്ളം കുടിക്കാന് പറഞ്ഞത്!.  എന്ന് പതിഞ്ഞ സ്വരത്തിൽ അവളോട് പറയുമ്പോ അവളുടെ ഉം എന്നുള്ള മറുപടിശബ്ദത്തിന് വല്ലാത്തൊരു കേൾവ്യേ...

ഇക്ക വേഗം വരൂലെ... ഞമ്മളെ പൈതലിനെ കാണാന്! എന്നെക്കാൾ കൂടുതൽ ഞമ്മളെ കുഞ്ഞിനെ കാണാന് ആഗ്രഹിച്ചത് ഇക്കയല്ലേ...!

അതൂടെ കേൾക്കുമ്പോ.. മനസ്സ് തളരും...!
പിന്നെ അവളോട് പറയും: നിനക്കറിയില്ലെടി... എന്റെ കമ്പനിയുടെ അവസ്ഥ....!

എനിക്കറിയാം ഇക്കാ! ഇക്കാനെ വേദനിപ്പിക്കാന് ചോദിച്ചതല്ല.... എന്നാലും ഞാന് ഉമ്മയും, ഇക്ക ഉപ്പയും ആയത് നമ്മളെ ഈ പൈതൽ വന്നപ്പോഴല്ലേ.... അവിടെ ഞമ്മൾ ഒരുമിച്ചില്ലാതെപോയ സങ്കടം കൊണ്ട് പറഞ്ഞതാ..ട്ടോ.!! ഇക്ക ക്ഷമിക്കി.

പിന്നെ
ഇക്ക വേഗം ചങ്ങായ്മാരോടും ഉസ്താദുമാരോടും ചോയിച്ച് നല്ലൊരു പേര് കണ്ട് വെക്കീ...

പിന്നെ കാത്തിരിപ്പാണ്... വാട്സപ്പിൽ തന്റെ ചോരയുടെ മുഖം കാണാനുള്ള കാത്തിരിപ്പ്... മൊബൈലിന്റെ അഞ്ചടി സ്ക്രീനിലെങ്കിലും ഞാനന്റെ കരളിന്റെ കഷ്ണത്തെ ചുംബിക്കട്ടെ.. എന്ന അതിയായ മോഹവുമായി.. <3

സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙
💚💛💜💙💚💛💜💙💚💛💜💙💚💛💜

Friday, April 7, 2017

മരുഭൂമിയിൽ പരവതാനിവിരിച്ച പൂന്തോട്ടത്തിലേക്കൊരു യാത്ര!!

തലേന്നത്തെ ജോലി ക്ഷീണത്തിന്റെ ഉറക്ക് നല്ലോണം അലട്ടിയിരുന്നു... ഫ്രൈഡേ (24/03/17) ലീവ‌ിൽ ഒന്ന് മയങ്ങുന്ന നേരാണ് ചങ്ങായി വിളിച്ചുണർത്തിയത്... നീ പോരുന്നില്ലേ..... അപ്പോഴാ ട്രിപ്പിന്റെ കാര്യം മനസ്സിലേക്കോടിയത്... ചാടി എഴുന്നേറ്റ് കുളിച്ച് ഫ്രഷായി.. ട്രിപ്പിനുള്ള ഫുഡ്ഡും വെള്ളവും ബസ്സിലേക്ക് ഞങ്ങൾ കുറച്ചാളുകൾ ആനയിച്ചു... അപ്പോഴേക്കും രണ്ട് ഫുൾബസ്സിനുള്ള ഫാമിലികളും ബാച്ചിലേർസും വന്നുകൊണ്ടേയിരിക്കുന്നു..... സമയം കൃത്യം എട്ടിന് ഡ്രൈവർ ബസ്സ് സ്റ്റാർട്ട് ചെയ്ത് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.... ആദ്യം തന്നെ ഓരോ മിഠായിലൂടെ യാത്രക്കാർക്കെല്ലാം ഞങ്ങൾ മധുരം നൽകി...!! യാംബു...350+ km 3:30, 4 മണിക്കൂർ യാത്രകൊണ്ട് ലക്ഷകണക്കിൻ പൂക്കൾകൊണ്ട് പരവധാനി വിരിച്ച് ഗിന്നസ്ബുക്കിൽ കേറിയ ഫ്ലവർഷോ അതാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം.... വാട്സപ്പിലും ഫേസ്ബുക്കിലും കഴിഞ്ഞ പ്രാവശ്യത്തെ അതിന്റെ മനോഹര ദൃശ്യങ്ങൾ കണ്ടപ്പോഴേ മനസ്സിൽ കോറിയിട്ടതാ... അടുത്ത പ്രാവശ്യം അങ്ങോട്ട് യാത്ര തിരിക്കണമെന്ന്.
ജിദ്ധ എൈ.ഡി.സിയുടെ കീഴിലുള്ള
#യൂജെൻ ആണിതിന് കാർമികത്വം വഹിക്കുന്നത്..
കുറച്ച് ദൂരം താണ്ടിയപ്പോൾ എല്ലാവർക്കും ടോയ്ലറ്റിൽ പോയി ഫ്രഷാകാന് വേണ്ടി ബസ്സൊരു സ്ഥലത്ത് പത്ത് മിനിറ്റിന് പാർക്ക് ചെയതു... ശേഷം വീണ്ടും യാത്ര തുടർന്നു... ശേഷം യൂജെന്റെ വളണ്ടിയർമാർ ബ്രേക്ക്ഫാസ്റ്റിനുള്ള പാൽചായയും നെയ്യപ്പവും വിതരണം ചെയ്ത് തുടങ്ങിരുന്നു!

ശേഷം ഞങ്ങൾ പല ആളുകളും ജിദ്ദയുടെ പലഭാഗത്ത് നിന്ന് വന്നവരായിരുന്നു.. അത്കൊണ്ട് എല്ലാവരും പരിചയപ്പെടുക എന്നാശയം ഗെയ്ഡ് മുന്നോട്ടുവെച്ചു...... ഫ്രെണ്ട് സീറ്റ് മുതൽ ബേക്ക് സീറ്റ് വരെ ഓരോരുത്തര് അവരുടെ പേരും നാടും ജോലിസ്ഥലവും എല്ലാം പറഞ്ഞ് പരിചയപ്പെടലും കഴിഞ്ഞ്. അതോടെ പല കോണിൽ നിന്നും വന്ന ഞങ്ങൾ പെട്ടന്ന് സുഹൃത്തുക്കളായി!!

ചെറിയൊരു മയക്കം മയങ്ങിയപ്പോഴേക്കും ബസ്സ് യാംബുവുടെ ഒരു ഭാഗത്ത് എത്തി.... കടൽ നോക്ക്യാ കാണുന്ന രൂപത്തിൽ ഒരു പാർക്ക്...നല്ല പച്ചപുൽതകിട്ടിൽ സുന്ദരമായൊരു പാർക്ക് എല്ലാവരും അവിടെ ഇറങ്ങി! കുട്ടികൾ എല്ലാം ഓടികളിക്കാന് തുടങ്ങി...! അപ്പോഴേക്കും യുജെന്റെ ആളുകൾ ജുമുഅ നിസ്കാര പള്ളി അന്വേഷിച്ചു പോയി...! അവർ തിരിച്ച് വന്ന ശേഷം സ്ത്രീകൾക്കുള്ള നിസ്കാര സ്ഥലം അവിടെ കാണിച്ച് കൊടുത്ത് ഒരു ബസ്സിൽ പുരുഷ്യന്മാരെല്ലാം ജുമുഅ നിസ്കാരത്തിനായ് അടുത്തുള്ള ജുമുഅപള്ളിയിലേക്ക് തിരിച്ചു... ജുമുഅ നിസ്കാര ശേഷം ബസ്സിൽ കയറി ഞങ്ങൾ ആ പാർക്കിലേക്ക് തന്നെ തിരിച്ചു...! അപ്പോഴേക്കും എല്ലാവരുടേയും മുഖത്ത് വിശപ്പിന്റെ ഉൾനാളം വിളി കാണുന്നുണ്ടായിരുന്നു!

വളണ്ടിയർമാർ ബസ്സിന്റെ ഡിക്കിയിൽ നിന്ന് ബിരിയാണി ചെമ്പ് താങ്ങികൊണ്ട് വരുന്നത് കണ്ടപ്പോഴാണ് കുട്ടികളുടേയും മുതിർന്നവരുടേയും മുഖത്ത് ഒരു പുഞ്ചിരി വിടർന്നത്..!

ബിരിയാണിയുടെ ദമ്മ് ഞമ്മളെ പണ്ടാരി തന്നെ പൊട്ടിച്ച് ഓരോ പ്ലേറ്റിലേക്കും സപ്ലേ ചെയ്യാന് തുടങ്ങി.... ആ പാർക്കിന്റെ പലഭാഗത്ത് നിന്നും എല്ലാവരും സുപ്രയിലിരുന്നു കോഴിബിരിയാണി തട്ടി തുടങ്ങി...എല്ലാവരുടേയും മനസ്സും വയറും ഒരുമിച്ച് നിറഞ്ഞത് കണ്ടപ്പോൾ സംഘാടകർക്ക് സന്തോഷമായി...!
അവസാനമെത്തിയ ക്യാപ്റ്റന് നെജ്മൂ രണ്ട് മൂന്നീസായി ട്രിപ്പിനുള്ള ആളെയുണ്ടാക്കുന്ന തിരക്കിൽ ഫുഡ്ഡാനൊക്കെ മറന്നോയെന്ന് തോന്നുന്നു.. നേരെ വന്ന് വലിയ തൈരും പാത്രത്തിലേക്ക് ബിരിയാണി കൊട്ടി ഒരു തട്ടായിരുന്നു.. കനത്ത പോളിംഗോടെ നജ്മു ഒന്നാസ്ഥാനം കരസ്ഥമാക്കി 😜

അപ്പോഴേക്കും സമയം രണ്ടേ മുപ്പത് കഴിഞ്ഞിരുന്നു...
ഞങ്ങളുടെ അടുത്ത ലക്ഷ്യം യാംബു നീലക്കടലിലൊരു ബോട്ടിംഗായിരുന്നു... ബസ്സ് അവിടേക്ക് യാത്ര തിരിച്ചു.... എല്ലാവരും അവിടെയിറങ്ങി... ഒരുമണിക്കൂർ അല്ലെങ്കിൽ അരമണിക്കൂർ യാത്ര പത്ത് പതിനഞ്ച് പേരെ കൊണ്ട്പോകുന്ന ബോട്ടുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്! സമയം കുറവായത് കാരണം ഞങ്ങൾ എല്ലാവരും അരമണിക്കൂർ ടൈമോടുന്ന ബോട്ടായിരുന്നു സെലക്ട് ചെയ്തത്.. കുറച്ച് പേരുള്ള ഫാമിലികൾ മറ്റുഫാമിലികളെ കൂട്ടുപിടിച്ച് ഇഖാമ നമ്പർ ഫോമിൽ ഫിൽ ചെയ്ത് ബോട്ടിലേക്ക് യാത്ര തിരിച്ചു.. പത്ത് പേരെ കൊള്ളുന്ന ബോട്ടിന് 150sr ആണ് ചാർജ്.. ഓരോരുത്തർക്കും പതിനഞ്ച് റിയാൽ മാത്രമേ വരൂ..

ഫിലിപ്പീനകൾ ബോട്ടിൽ പോയി കടലില് വെച്ച് സിംപിളായി ചൂണ്ടലിട്ട് നല്ല വലുതും ചെറുതും ആയ മീനുകളെ പിടിക്കുന്നത് ഞങ്ങൾ നോക്കിയിരുന്നു.. നാട്ടിലൊക്കെ മണിക്കൂറുകളോളം ചൂണ്ടലിട്ടിട്ടും ഒരു നത്തോലിപോലും കിട്ടാത്ത ഞങ്ങൾക്ക് നല്ല രസമുള്ളൊരു കാഴ്ച്ചതന്നെയായിരുന്നത്.
ബോട്ടിൽ കേറാത്ത ആളുകൾ അതിന്റെ അപ്പുറത്തെ സൈഡിലുള്ള എക്സൈസ് പാർക്കിലേക്ക് നടന്നു... നോ സ്വിമിംഗ് എന്ന് ബോഡ് തൂക്കിയ സ്ഥലത്ത് കുറേ പേര് നീന്തുന്നത് കണ്ട്..... സമയം ലാഭിക്കാന് വേണ്ടി ബോട്ടിറങ്ങി വന്നവരോട് ഞങ്ങൾ അവിടെ പോയി കടലിൽ കുളിക്കാന് പറഞ്ഞു...! അപ്പോഴേക്കും പോലീസ് നിലവിളി ശബ്ദമിട്ട് അവിടെ എത്തിയിരുന്നു! അവര് കടലിലിറങ്ങിയവരെയെല്ലാം ഒരൊറ്റ ഹോണിൽ കരക്ക് കേറ്റിച്ചു ... പിന്നെ ഞങ്ങൾ ആദ്യമേ പ്ലാന് ചെയ്തിരുന്ന ചൈനാ ബീച്ചിലേക്ക് കുതിച്ചു.... അവിടെ എത്തിയപ്പോഴേക്കും സമയം നാലേപത്ത് ആയി..! അഞ്ച് മണിക്കാണ് ഞങ്ങൾ മെയ്നായിട്ട് വന്ന ഫ്ലവർ ഷോ കവാടം ഓപ്പൺ ചെയ്യുക...!

അത്കൊണ്ട് അതിന് മുമ്പ് ബീച്ചിൽ നിന്ന് കയറി ലക്ഷ്യസ്ഥാനത്തിലേക്കെത്താവായിരുന്നു ഞങ്ങളെ പ്ലാന്... നാലേമുക്കാൽ വരെ എല്ലാവരും ചൈനാബീച്ചിൽ നീരാടി.. ശേഷം അവിടെ തന്നെയുണ്ടായിരുന്ന ബാത്രൂമിൽ പോയി ഫ്രഷായി ബസ്സിലേക്ക് കറി സമയം അഞ്ചേ പത്ത് ആയപ്പോഴേക്കും ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തി കഴിഞ്ഞു... അടുത്ത് തന്നെ പാർക്കിംഗ് ഉണ്ടെങ്കിലും പോരുമ്പോൾ അത് ബുദ്ദിമുട്ടാകുമെന്ന് മനസ്സിൽ കണ്ട് ഡ്രൈവർ അവിടെ നിന്ന് കുറച്ച് അപ്പുറം ബസ്സ് പാർക്ക് ചെയ്തു... ബസ്സിൽ നിന്ന് ഇറങ്ങി ലക്ഷ്യത്തിലേക്ക് നടന്ന് നീങ്ങുമ്പോൾ ആരോ പറയുന്നത് കേട്ടു ബാച്ചിലേർസിനെ അകത്തേക്ക് കയറ്റി വിടില്ല എന്ന്.. ഒൺലി ഫാമിലി.... അപ്പോളേക്കും ജമാല്ക്കയെ പോലുള്ളവർ കൂട്ടത്തിൽ ഉള്ള കുട്ടികളെ കൈപിടിച്ച് നടക്കാന് തുടങ്ങി... (ഫാമിലിയാണെന്ന് അറിയിക്കാനുള്ള സൈക്കോ മൂവ്..) 😜
ഏകദേശം അടുത്തെത്തിയപ്പോഴേക്കും ആ കോംമ്പൗണ്ട് മതില് പേലെ മറച്ച് വെച്ച പുഷ്പങ്ങൾ ഞങ്ങളെ കണ്ണിനെ വല്ലാതെ ആകർഷിച്ചു.. അപ്പോ അതിനുള്ളിലെ പൂക്കൾക്ക് എന്ത് ഭംഗിയായിരിക്കുമല്ലേ.... അതായിരുന്നുമനസ്സിൽ..! സൗദിയുടെ നാനാ ദിക്കിൽ നിന്നും വന്ന നിരവധി അനവധി ആളുകൾ കൊണ്ട് അപ്പോഴേക്കും ആ റോഡുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു.... അവിടെ നിന്ന് തന്നെ എല്ലാവരും മൊബൈൽ ക്യാമറയിലും SLR ക്യാമറയിലും പൂക്കൾ പകർത്തുന്ന തിരക്കിലായിരുന്നു...

അപ്പോളും ഇത് വരെ വന്നിട്ട് ഉള്ളിലേക്ക് കയറ്റില്ലേ എന്ന ഭയമായിരുന്നു ഞങ്ങൾ ബാച്ചിലേർസുകൾക്ക്.... ഗേറ്റിനടുത്തെത്തിയപ്പോഴേണ്... അതാരോ പറഞ്ഞുണ്ടാക്കിയ കെട്ട് കഥയാണെന്ന് ഞങ്ങൾക്ക് മനസ്സിലായത്... അവിടെനിന്നും നേരെ ആ പൂന്തോട്ടത്തിന്റെ ഒരുഭാഗത്ത് നിന്നും അങ്ങിനെ കണ്ട് നടക്കാന് തുടങ്ങി... മനസ്സിനെ സന്തേഷത്തിലാഴ്ത്തുന്ന കാഴ്ച്ചകൾ തന്നെയായിരുന്നത്... ഇരുപത്തിനാല് വ്യത്യസ്ഥ പൂക്കൾ കൊണ്ട് കുറേ ലക്ഷം പൂക്കൾ വളർത്തിയാണ് ആ കാഴ്ച്ച ഞങ്ങൾക്കവിടെ ഒരുക്കിവെച്ചത്.Saudi Vsion 2030 എന്ന് എഴുതിവെച്ച രൂപത്തിലാണത്... മുകളിൽ നിന്ന് നോക്കിയാലത് ശരിയായി കാണാം.. ഞങ്ങളാ പൂക്കളെ ബാക്ക്ഗ്രൗണ്ടാക്കി കുറച്ച് സെൽഫിയും ഫോട്ടോസും എടുത്ത് ആ പൂക്കളുടെ ഭംഗിയും ആസ്വദിച്ച് മുന്നോട്ട് പോയി... ആ പൂക്കളുടെ സേഫ്റ്റിക്കായി ഒരു ബണ്ടും അതിന് പുത്ത് ഒരു അരടി അളവിൽ ഒരു റെഡ് ട്രാക്കും ഇട്ടിട്ടുണ്ട് അതിനെ ക്രോസ് ചെയ്താൽ അവിടെ നിൽക്കുന്ന വളണ്ടിയർമാർ ഞമ്മളെ വകഞ്ഞ് മാറ്റും.. എനിക്കവരിൽ നിന്ന് കുറേ പ്രാവശ്യം റെഡ് കാർഡ് കിട്ടി...😉 ഒരു മാസത്തോളം നിലനിൽക്കേണ്ട ആ പൂക്കളെ നിലനിർത്തൽ അവരെ ആവിശ്യമാണ്..! അത് കൊണ്ടാണതവർ കണിഷമായി പറയുന്നത്.!
ടിക്കറ്റെടുത്ത് ഉയർന്നൊരു സ്ഥലത്ത് കയറി അവിടെ വീക്ഷിക്കാം....! നാട്ടിലെ ബാങ്കിന്റെ മുമ്പിൽ നിരോധിച്ച നോട്ട് മാറാന് നിൽക്കുന്ന ക്യൂവിനേക്കാൾ വലിയ ക്യൂ അവിടെ ഉണ്ടായത് കാരണം അവിടേക്ക് ഞങ്ങൾ പോയില്ല...കുറച്ചപ്പുറത്ത് ടിക്കറ്റിന് ബട്ടർഫ്ലൈ ഗാർഡനിൽ കയറി നിരവധി പൂമ്പാറ്റകളെ വീക്ഷിക്കുന്ന കാഴ്ച്ച മറ്റൊരു മനോഹര കാഴ്ച്ചയാണ്. പൂന്തോട്ടത്തിന്റെ ഓപ്പോസിറ്റ് സൈഡ് മുഴുവന് കച്ചവട ഷോപ്പുകളാണ്.. ഒരുഭാഗത്ത് അവിടെ പൂത്ത് നിൽക്കുന്ന പൂക്കളുടെ തൈകളും വിത്തുകളും മറ്റു ചെടികളെല്ലാം വിൽക്കുന്നുണ്ട്.. ആവിശ്യകാർക്ക് അതെല്ലാം വാങ്ങി കൊണ്ട് പോകാം.. അതിനിടയിലാണ് ഒരു ഗ്ലാസ് ബോക്സിനുള്ളിൽ കിടക്കുന്ന ഒരു റോസ് ഞാന് ശ്രദ്ദിച്ചത്... മറ്റു റോസുകളിൽ നിന്ന് വ്യത്യസ്ഥമായൊരു റോസ് തന്നെയായിരുന്നത് അതിന്റെ മുകൾ ഭാഗത്തായി വെളുത്ത തിളങ്ങുന്ന പൊടി പിടിച്ച പോലെ കാണാം അപ്പോഴാണ് അതിന്റെ പേരും ഡിസ്ക്രിപ്ഷനും ഞാന് ശ്രദ്ദിച്ചത്... ഡയമണ്ട് റോസ് അതായിരുന്നു അതിന്റെ പേര്..!

അപൂർവ്വമായി ബെൽജിയത്തിൽ ഉണ്ടാകുന്ന ഒരു റോസാണെന്ന് എനിക്കതിൽ നിന്ന് വായിച്ചെടുക്കാന് പറ്റി.. അതിനടുത്ത് തന്നെ കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട് അവിടേക്ക് സമയകുറവ് മൂലം ഞങ്ങൾ കയറിയില്ല. പൂക്കളുടെ ഭംഗിയിൽ മതിമറന്ന് സമയം രണ്ട് മണിക്കൂർ പോയതറിഞ്ഞില്ല.... നാളെ രാവിലെ എല്ലാവർക്കും ഡ്യൂട്ടിയുള്ളത് കാരണം ഏഴര ആകുമ്പോഴേക്കും ജിദ്ധയിലേക്ക് തിരിക്കാന് ഞങ്ങളാദ്യമേ നിർദ്ദേശം വെച്ചിരുന്നു.. അത് പാലിച്ച് ഏഴ് മണിക്ക് ഞങ്ങൾ ബസ്സിലേക്ക്തിരിച്ചു... പോരുന്ന വഴിയിൽ ക്രൈനിൽ കയറി പ്രൊഫഷ്യണൽ ഫോട്ടോഗ്രാഫേസ് ഫോട്ടോയെടുക്കുന്ന കാഴ്ച്ചയും കണ്ട് ഞങ്ങൾ ബസ്സിലേക്ക് നടന്നു!.. ഒന്ന് രണ്ട് പേർ ലേറ്റായത് കാരണം ബസ്സ് തിരിക്കാന് എട്ട് മണിയായി.. അവിടെ നിന്നും പോരുന്ന വഴിയിൽ സൈഡാക്കി ഞങ്ങൾ മഗ്രിബും ഇശാഅും നിസ്കരിച്ച് ഒരു സുലൈമാനിയും അടിച്ച് ബസ്സിൽ കയറി യാത്ര തുടർന്നു....

ശേഷം യൂജെൻ ടീം കയ്യിൽ കരുതിയരുന്ന അസീറും (പാക്കറ്റ് ജ്യൂസ്) സാന്റ്വീച്ചും യാത്രക്കാർക്ക് എല്ലാവർക്കും നൽകി.... അതും കഴിച്ച് കുറച്ച് നേരം ബസ്സിന്റെ ഗ്ലാസിലൂടെ പുറത്തെ രാത്രികാഴ്ച്ചകൾ ആസ്വദിച്ചിരുന്നു പിന്നെ യാംബുയോട് വിടപറയുന്ന രീതിയിൽ പതിയെ എല്ലാവരും മയക്കത്തിലേക്ക് വീണു.... ഡ്രൈവറുടെ സമർത്ഥമായ ഡ്രൈവിംഗിലൂടെ മൂന്ന് മണിക്കൂർ കൊണ്ട് ഞങ്ങൾ ജിദ്ദയിൽ തിരിച്ചെത്തി.. ശേഷം എല്ലാവരും കൈ കൊട്ത്ത് സലാം പറഞ്ഞ് പിരിഞ്ഞു..
അനുഭവങ്ങളുടെ ഖനിയായ ഈ പ്രവാസ ജീവിതത്തിലെ ഈ യാത്ര വേറിട്ടൊരനുഭവവും മനസ്സിനൊരുപാട് കുളിർമ്മയേകുന്ന കാഴ്ച്ചകളും സമ്മാനിക്കുന്നതായിരുന്നു.....!

റിയാദ്, ദമാം, ജിദ്ദ മറ്റു സ്ഥലങ്ങളിലുള്ളവർക്ക് പോയി കണ്ട് ആസ്വദിക്കാന് പറ്റുന്നത് തന്നെയാണ് യാംബു ഫ്ലവർ ഷോ.... ഏപ്രീൽ എട്ട് വരെ അത് ഉണ്ടായിരിക്കും... നിങ്ങളുടെ സ്വന്തം കാറിലോ.. ബസ്സിലോ പോകാം...
#team #ugen ##yanbuflowershow2k17

സ്നേഹത്തോടെ..
© നിയാസ് പന്തപ്പിലാൻ
💙
💚💛💜💙💚💛💜💙💚💛💜💙💚💛💜

Wednesday, January 25, 2017

അത്തറിന്റേയും മിഠായി പെട്ടിക്കളുടെയും ഇടയിൽ ഒറ്റയ്ക്കൊരു യാത്ര...അതോർക്കാനേ വയ്യെടോ..!!




കഴിഞ്ഞ വീക്കന്റിൽ ഷറഫ്യേൽ പോയപ്പം നാട്ടുകാരന് ചങ്ങായി ഇന്നെ കൂട്ടി ആ കടയിൽ കേറി.. അവനെന്തോ പർച്ചേസ് ചെയ്യാനായിരുന്നു.... അന്ന് ആ ഷോപ്പിലെ ചങ്ങായിന്റെ മുഖം ആദ്യായിട്ടും അവസാനായിട്ടും കണ്ടു... ഇന്നലെ അവന്റെ മരണ വാർത്ത കേട്ട് പേടിച്ചുപ്പോയി... എന്റെയൊക്കെ
 അതേ വയസ്സ്... 
മറ്റൊരു വീട്ടിൽ അവനുമായുള്ള കല്ല്യാണത്തിന് ദിവസങ്ങളെണ്ണിയിരുക്കുന്ന അവന് നിക്കാഹ് ചെയ്ത പെണ്ണിനെയും അവനെ കാത്തിരിക്കുന്ന മാതാപിതാക്കളേയും തനിച്ചാക്കി അവന് പോയി..... മറ്റൊരു ലോകത്തേക്ക്... :

പ്രവാസി ആവാൻ വിധിക്കപ്പെട്ടതിന്റെ പേരിൽ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടെങ്കിലും. അറിയാതെ ഈ പ്രവാസത്തെ ഇഷ്ടപ്പെടുന്നത് തന്റെ കുടുംബം അല്ലലില്ലാതെ കഴിയുന്നത് കാണാനാ പെണ്ണെ. ആഗ്രഹമുണ്ട് പെണ്ണെ നല്ലൊരു മകനായി,
നല്ലൊരു ഭർത്താവായി,
നല്ലൊരു ഉപ്പയായി,
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി,
ജീവിച്ചു മരിക്കാൻ....!

ലീവിന് വന്ന് ലീവ് തീരാറായി എന്ന് നിന്നോട് പറയുമ്പോൾ നീ അത് നീട്ടി കിട്ടുമോ എന്ന് ചോദിച്ച് കണ്ണ് നിറയ്ക്കുമ്പോൾ ഒന്നും പറയാതെ മുറ്റത്തെക്ക് ഇറങ്ങി നടക്കുന്നത് കണ്ണിലെ നനവ് നീ കാണാതിരിക്കാനാ പെണ്ണെ.. എപ്പോ വന്നതെന്നും , എപ്പോ പോന്നതെന്നും നാട്ടുകാരുടെ സ്ഥിരംചോദ്യത്തിന് സങ്കടം ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന ഞങ്ങൾ. ഇടവഴിയിൽ കാണുന്ന പല മുഖങ്ങളും തിരിച്ചറിയാൻ കഴിയാതെ, സ്വന്തം വീട്ടുകാർക്ക് വിരുന്ന് കാരനായി, മക്കൾക്ക് കളിപ്പാട്ടം കൊണ്ട് വരുന്ന ആളായി നാട്ടുകാർക്ക് ഗൾഫുകാരനായി അങ്ങനെ പല പേരിലും ഞങ്ങൾ ജീവിക്കുന്നു.

തിരിച്ചു പോരുമ്പോൾ അഴിച്ചു വെച്ച ഷർട്ട് ഓർമ്മക്കായി നിങ്ങൾ എടുത്ത് വെക്കുമ്പോൾ ഒരു കഷ്ണം തുണി പോലുംഞങ്ങൾ കൊണ്ട് വരാറില്ല .പകരം നിങ്ങളോട് ഒന്നിച്ചു ചിലവിട്ട ദിവസങ്ങളിലെ ഓർമ്മയാണ് പെണ്ണെ. ഞങ്ങൾ പ്രവാസികളുടെ ഖൽബിലെ കുളിര്. പടി ഇറങ്ങുമ്പോൾ നിന്റെ കവിളിൽ നിനക്ക് മുത്തം തരുന്നത് എന്തിനാണ് എന്ന് അറിയോ പെണ്ണെ നിനക്ക് . നാളെ ഒരു പക്ഷേ ആണി അടിച്ച പെട്ടിയിലാണ് മടക്കമെങ്കിൽ പിന്നെ ഒരു മുത്തം തരാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ എന്ന് ഓർത്തിട്ടാ .... 😓


കരിപ്പൂർ എയർ പോർട്ടിലെ അഞ്ചാം നമ്പർ ഗെയിറ്റിൽ ഒരിക്കലും ഒരിക്കലും എത്തിപ്പെടല്ലേ എന്നാ പ്രാർത്ഥന..
എന്റേയും എന്റെ സഹോദരങ്ങളായ ലക്ഷക്കണക്കിനു പ്രവാസികളുടേയും ...

ഒരിക്കൽ മരണം എല്ലാവരും രുചിക്കുമെന്നറിയാം... എന്നാലും
അത്തറിന്റേയും മിഠായി പെട്ടിക്കളുടെയും ഇടയിൽ ഒറ്റയ്ക്കൊരു യാത്ര...അതോർക്കാനേ വയ്യെടോ ..

ദുആ വസിയത്തോടെ
© നിയാസ് പന്തപ്പിലാൻ

💙💚💛💜💙💚💛💜💙💚💛💜💙💚💛💜

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജ്.

ലോകക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത നേട്ടവുമായാണ് വനിതാ ക്രിക്കറ്റര്‍ മിതാലി രാജ് (Mithali Raj) പാഡഴിച്ചത്. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം...